Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

നെയ്മറുടെ 52 കാരിയായ അമ്മ 23 കാരനായ കാമുകനെ എടുത്തിട്ട് ചാമ്പിയോ? കാമുകന്റെ കയ്യൊടിഞ്ഞു 12 കുത്തിക്കെട്ടായതോടെ അന്വേഷണം ആരംഭിച്ചു ബ്രസീലിയൻ പൊലീസ്; ഫുട്ബോൾ ലോകത്തെ രസികൻ ഗോസിപ്പുകളിൽ ഒന്നിങ്ങനെ

നെയ്മറുടെ 52 കാരിയായ അമ്മ 23 കാരനായ കാമുകനെ എടുത്തിട്ട് ചാമ്പിയോ? കാമുകന്റെ കയ്യൊടിഞ്ഞു 12 കുത്തിക്കെട്ടായതോടെ അന്വേഷണം ആരംഭിച്ചു ബ്രസീലിയൻ പൊലീസ്; ഫുട്ബോൾ ലോകത്തെ രസികൻ ഗോസിപ്പുകളിൽ ഒന്നിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

റിയോ: കാമത്തിന് കണ്ണില്ലെന്ന് പറഞ്ഞതുപോലെയാണ് ക്രോധത്തിന്റെ കാര്യവും. നിയന്ത്രിക്കാനാകാതെ പോയാൽ മുന്നിൽ നിൽക്കുന്നത് ആരെന്നോ എന്തെന്നോ കാണാനാകില്ല. അതാണ് ഫുട്ബോളിലെ സൂപ്പർതാരമായ നെയ്മറുടെ മാതാവ് നാദിൻ ഗോൺക്ലാവേസിന്റെ കാര്യത്തിലും സംഭവിച്ചത് എന്നാണ് കരുതുന്നത്. അവരുടെ കാമുകൻ 23 വയസ്സുള്ള ടിയാഗോ റാമോസ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ബ്രസീലിയൻ പൊലീസ് അക്കാര്യം അന്വേഷിക്കുകയാണ്.

നാദിൻ തന്നെയാണ് ആംബുലൻസ് വിളിച്ച് അവരുടെ കാമുകനെ ആശുപത്രിയിലാക്കിയത് എന്നാണ് അറിവ്. സാന്റൊസിലെ ഇവരുടെ അപ്പാർട്ട്മെന്റിൽ ഇരുവർക്കും ഇടയിൽ വാക്കുതർക്കമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ടിയാഗോക്ക് ഒരു ഗാർഹിക അപകടം പിണഞ്ഞു എന്നാണ് നാദിന്റെ വക്താവ് അറിയിച്ചത്. ഉടനെ തന്നെ അവർ ആമ്പുലൻസ് വിളിക്കുകയായിരുന്നു എന്നും ഇപ്പോൾ ടിയാഗോ സുഖമായിരിക്കുന്നു എന്നും വക്താവ് കൂട്ടിച്ചേർത്തു.

സംഭവം നടന്ന രാത്രിയിൽ അവരുടെ അപ്പാർട്ട്മെന്റിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ഒരു അയൽക്കാരൻ പറഞ്ഞു എന്നാണ് റിയോ ഡി ജനേറിയോ ന്യുസ് ഔട്ട്ലെറ്റ് ആയ എക്സ്ട്രാ റിപ്പോർട്ട് ചെയ്യുന്നത്. ടിയാഗോ ഒരു ജനലിൽ ഇടിച്ചതിന്റെ തുടർന്നാണ് പരിക്ക് പറ്റിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. എന്നാൽ അവർ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും ഇത് ഒരു അപകടം മാത്രമായിരുന്നെന്നും ഇരുവരും സമ്മതിച്ചതായി ഫുട്ബോൾ താരം നെയ്മറുടെ വക്താവും അറിയിച്ചു.

ടിയാഗോ വേഗത്തിൽ സുഖപ്പെട്ടു വരികയാണെന്നും അവർ ഇരുവരും സാധാരണനിലയിൽ ഉള്ള ജീവിതത്തിലേക്ക് മടങ്ങുകയാണെന്നും വക്താവ് പറഞ്ഞു. ഏപ്രിലിൽ ആണ് ഇവർ ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ചത്. എന്നാൽ, ഒരു ചെറിയ വേർപിരിയലിനു ശേഷം മെയ്‌ 21 ന് ഇവർ വീണ്ടും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയായിരുന്നു എന്നാണ് ബ്രസീലിയൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്മറുടെ അമ്മയുമായി പ്രണയത്തിലാകുന്നതിന് മുൻപ് 23 കാരനായ ടിയാഗോക്ക് നിരവധി സ്വവർഗ്ഗാനുരാഗങ്ങൾ ഉണ്ടായിരുന്നതായി വെളിപ്പെട്ടത് നേരത്തേ ബ്രസീലിൽ വലിയ വിവാദത്തിന് കാരണമായിരുന്നു.

സാവോ പോളൊയിലെ ഒരു പി ആർ കൺസൽട്ടന്റായ ഇറിനാൾഡോ ഒലിവർ, ടിയാഗോക്ക് ഗൊൺക്ലാവസുമായി ബന്ധമുണ്ടായിരുന്ന സമയത്ത് താനുമായും ബന്ധമുണ്ടായിരുന്നതായി സമ്മതിച്ചിരുന്നു. മാത്രമല്ല, നെയ്മറുടെ അമ്മയുമായി ടിയാഗോയുടെ ബന്ധം അറിഞ്ഞപ്പോൾ താൻ ഞെട്ടിയതായും അയാൾ പറഞ്ഞു. ടിയാഗോയുടെ സ്വവർഗ്ഗാനുരാഗ കഥകൾ പുറത്തുവന്നതിനു ശേഷം, അയാളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ നെയ്മറുടെ കുടുംബാംഗങ്ങളിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഇടക്കാലത്ത് അവർ പിരിയാൻ കാരണമായതെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടയിൽ താനുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു വനിതയെ ആക്രമിച്ചു എന്ന ആരോപണവും ടിയാഗോ അഭിമുഖീകരിക്കുന്നുണ്ട്. 44 വയസ്സുകാരിയായ റിറ്റ കമ്പ്ലിഡോ ഒരുബ്രസീലിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മദ്യലഹരിയിൽ ടിയാഗോ തന്നെ ആക്രമിച്ചു എന്ന് വെളിപ്പെടുത്തിയത്.

മാതാവും ടിയാഗോയും ഒരുമിച്ച് ജീവിക്കുവാൻ തീരുമാനിച്ചപ്പോൾ അവരെ അനുഗ്രഹിച്ചവരിൽ ഇന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്ബോൾ കളിക്കാരനായ നെയ്മറും ഉണ്ടായിരുന്നു. നെയ്മറിന്റെ പിതാവും ഗോൺക്ലേവ്സിന്റെ മുൻപങ്കാളിയുമായ നെയ്മർ സാന്റോസുംഅവരെ അനുഗ്രഹിച്ചതായാണ് റിപ്പോർട്ടുകൾ. നെയ്മരിന്റെ അമ്മയുമായുള്ള ബന്ധം പരസ്യമാകുന്നതിനു മുൻപ് തന്നെ നിറയെ ആരാധകരുണ്ടായിരുന്ന ഒരു മോഡലായിരുന്നു ടിയാഗോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP