Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബി ഗ്രാൻഡ് പ്രീയിൽ ഹാമിൽടണെ തൊൽപ്പിച്ച് എഫ് 1 ലോകചാമ്പ്യൻ കിരീടം ഉറപ്പിച്ച് പുതിയ സൂപ്പർ സ്റ്റാറായി ബെൽജിയൻ - ഡച്ച് താരം മാക്സ് വേഴ്സ്റ്റാപൻ; അവസാന ലാപ് വരെ മുൻപിൽ നിന്ന ഹാമിൽടന്റെ തോൽവി അംഗീകരിക്കാതെ മെഴ്സിഡസ്; വിവാദങ്ങളോടെ പുതിയ ഗ്രാൻഡ് പ്രീ താരം പിറന്നു

അബുദാബി ഗ്രാൻഡ് പ്രീയിൽ ഹാമിൽടണെ തൊൽപ്പിച്ച് എഫ് 1 ലോകചാമ്പ്യൻ കിരീടം ഉറപ്പിച്ച് പുതിയ സൂപ്പർ സ്റ്റാറായി ബെൽജിയൻ - ഡച്ച് താരം മാക്സ് വേഴ്സ്റ്റാപൻ; അവസാന ലാപ് വരെ മുൻപിൽ നിന്ന ഹാമിൽടന്റെ തോൽവി അംഗീകരിക്കാതെ മെഴ്സിഡസ്; വിവാദങ്ങളോടെ പുതിയ ഗ്രാൻഡ് പ്രീ താരം പിറന്നു

മറുനാടൻ മലയാളി ബ്യൂറോ

റെഡ് ബുള്ളിനും മാക്സ് വേഴ്സ്റ്റാപനും ആഘോഷത്തിന്റെ രാത്രി ആയപ്പോൾ മെഴ്സിഡസ് നിയമപുസ്തകങ്ങളിലേക്ക് ഊളിയിടുകയാണ്. അബുദാബി ഗ്രാൻഡ് പ്രീ മത്സരത്തിന്റെ സമാപനം വിവാദകുരുക്കിലേക്ക് നീങ്ങുകയാണ്. കൺസ്ട്രകേഴ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച മെഴ്സിഡസ് പക്ഷെ, ഡ്രൈവേഴ്സ് സ്റ്റാൻഡിംഗിൽ ലൂയിൽ ഹാമിൽടണെ മാക്സ് വേഴ്സ്റ്റാപൻ മറികടന്നതോടെ പരാജയം അറിഞ്ഞു. മത്സരം കഴിഞ്ഞയുടൻ തന്നെ മത്സരഫലത്തിനെതിരെ മെഴ്സിഡസ് അപ്പീൽ നൽകുകയും ചെയ്തു.

ഈ റിപ്പോർട്ട് എഴുതുന്ന സമയം വരെ ടീം പ്രിൻസിപ്പൽ, ടോടൊ വോൾഫ് ഈ നാടകത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മത്സരത്തിനു ശേഷം നടത്തേണ്ടുന്ന പത്രസമ്മേളനം വൈകിപ്പിച്ചിരിക്കുകയാണ്. ഏതാലും ലാപ്പുകൾ കഴിഞ്ഞപ്പോഴും, തുടർച്ചയായ എട്ടാം തവണയും കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്ന ലൂയിസ് ഹാമിൽടൺ തന്നെയായിരുന്നു മുന്നിൽ. എന്നാൽ, പുതിയ ടയറുകളുമായെത്തിയ വേഴ്സ്റ്റാപൻ ആ സ്വപ്നം തകർക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റേസ് ഡയറക്ടർ മൈക്കൽ മാസി എടുത്ത തീരുമാനമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

ഹാമിൽടണിന്റെയും വേഴ്സ്റ്റാപന്റെയും കാറുകൾക്കിടയിലെ കാറുകൾക്ക് അൺലാപ് ചെയ്യാൻ അനുവദിക്കില്ല എന്നായിരുന്നു മാസി ആദ്യം പ്രഖ്യാപിച്ചത്. ഇത് ഫോർമുല വൺ മത്സരങ്ങളിലെ ഒരു സാധാരണ നടപടിയുമാണ്. ഒരു സമ്പൂർണ്ണ ലാപ് പൂർത്തിയാക്കി മുന്നിൽ ഓടുന്ന കാറിനെ വേഗത്തിലോടിച്ച് മറികടക്കുന്ന പ്രക്രിയയാണ് അൺലാപിങ് എന്ന് അറിയപ്പെടുന്നത്. ഒരു ഡ്രൈവർക്ക് ഇങ്ങനെ മുന്നിൽ പോകുന്ന കാറിനെ മറികടക്കാൻ കഴിഞ്ഞാൽ അത് അൺലാപിങ് ആയി. അബുദാബിയിൽ സംഭവിച്ചതും അതുതന്നെയായിരുന്നു.

സേഫ്റ്റി കാറിനു പിന്നിലായി, ഇരുവരുടെയും കാറുകൾക്ക് ഇടയിൽ ലാപ് ചെയ്യപ്പെട്ട അഞ്ചു കാറുകൾ ഉണ്ടായിരുന്നു. അവസാനലാപിനു തൊട്ടു മുപത്തെ ലാപിൽ ഇവരോട് ക്യുവിന്റെ ഏറ്റവും പുറകിൽ പോകുവാൻ റേസ് കൺട്രോൾ ആവശ്യപ്പെട്ടു. അതിന്റെ ഫലമായി ഹാമിൽടണും വേഴ്സ്റ്റാപനും റീസ്റ്റാർട്ട് സമയത്ത് അടുത്തടുത്ത് വന്നു. ഇവിടെയാണ് പുതിയ ടയറുകളുമായെത്തിയ വേഴ്സ്റ്റപൻ വിജയത്തിലേക്ക് കാറോടിച്ചു കയറ്റിയത്.

ഹാമിൽടണിന്റെയും വേഴ്സ്റ്റപന്റെയും കാറുകൾക്കിടയിൽ ഉണ്ടായിരുന്ന അഞ്ചു കാറുകളോട് സേഫ്റ്റി കാറിനെ മറികടന്നുപോകാൻ മാസി നിർദ്ദേശം നൽകിയത് നിയമവിരുദ്ധമാണെന്നാണ് മെഴ്സിഡസ് ചൂണ്ടിക്കാട്ടുന്നത്. മത്സര നിയമത്തിലെ ആർട്ടിക്കിൾ 48.8 പറയുന്നത് ഒരു ഡ്രൈവറും സേഫ്റ്റികാർ പിറ്റ്സിലേക്ക് മടങ്ങിയതിനുശേഷം ലൈൻ ആദ്യമായി മറികടക്കുന്നതുവരെ ഒരു കാറും മറ്റൊരു കാറിനെ മറികടക്കരുത് എന്നാണ്. അഞ്ചു കാറുകളെ ഇത്തരത്തിൽ മറികടക്കാൻ അനുവദിച്ചത് നിയമവിരുദ്ധമാണെന്നാണ് മെഴ്സിഡസ് ആരോപിക്കുന്നത്. എന്നാൽ, ഇതെല്ലാം തള്ളി മത്സരത്തിന്റെ സ്റ്റീവാർഡ് വെഴ്സ്റ്റാപനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഏതായാലും ഉന്നത സമിതിയിൽ അപ്പീൽ നൽകുവാനാണ് മെഴ്സിഡസ് തീരുമാനിച്ചിരിക്കുന്നത്. തങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്ന് അവർ പറയുന്നു. ഇതനുസരിച്ച് മത്സരഫലനിർണ്ണയത്തിൽ എന്തെങ്കിലും മാറ്റം വരികയാണെങ്കിൽ തുടർച്ചയായ എട്ടാം തവണയും ഹാമിൽടൺ കിരീടം കൊണ്ടുപോകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP