Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി സർവകലാശാല പുരുഷ വനിതാ നീന്തൽ മത്സരങ്ങളിൽ മാർ അത്തനേഷ്യസിന് ചാമ്പ്യൻ പട്ടം; ഈ നേട്ടം കോളേജ് സ്വന്തമാക്കുന്നത് തുടർച്ചയായി നാലാംവട്ടം

എംജി സർവകലാശാല പുരുഷ വനിതാ നീന്തൽ മത്സരങ്ങളിൽ മാർ അത്തനേഷ്യസിന് ചാമ്പ്യൻ പട്ടം; ഈ നേട്ടം കോളേജ് സ്വന്തമാക്കുന്നത് തുടർച്ചയായി നാലാംവട്ടം

സ്വന്തം ലേഖകൻ

കോതമംഗലം : 38 മത് എം.ജി സർവകലാശാല പുരുഷ വനിതാ നീന്തൽ മത്സരങ്ങളിൽ മാർ അത്തനേഷ്യസിന് ചാമ്പ്യൻ പട്ടം.തുടർച്ചയായി നാലാംവട്ടമാണ് കോളേജ് ഈ നേട്ടം സ്വന്തമാക്കുന്നത്.

പുരുഷ വിഭാഗത്തിൽ152 പോയിന്റും, വനിതാ വിഭാഗത്തിൽ 112 പോയിന്റും നേടിയാണ് മാർ അത്തനേഷ്യസ് ചാമ്പ്യൻ പട്ടം നിലനിർത്തിയത്.പുരുഷ വിഭാഗത്തിൽ സെന്റ്. തോമസ് കോളേജ് പാലാ 37 പോയിന്റ് നേടി രണ്ടാം സ്ഥാനവും, സെന്റ്. അലോഷ്യസ് കോളേജ് എടത്വ 22 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ 35 പോയിന്റ് നേടി അൽഫോസാ കോളേജ് പാലാ രണ്ടാം സ്ഥാനവും,18 പോയിന്റുമായി സെന്റ്. തോമസ് പാലാ മൂന്നാമതും എത്തി. വ്യക്തിഗത ചാമ്പ്യൻ മാരായി പുരുഷ വിഭാഗത്തിൽ 4 ഗോൾഡ് മെഡലും, പുതിയ റെക്കോർഡ് ഇട്ടു കൊണ്ട് കോതമംഗലം എം. എ യുടെ ഗിരിദർ എസ് 28 പോയിന്റ് നേടിയപ്പോൾ വനിതാ വിഭാഗത്തിൽ എം എ യുടെ തന്നെ അനീന ബിജു 31 പോയിന്റുമായി വനിത വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയി.

പുരുഷ വിഭാഗം വാട്ടർ പോളോയിൽ മാർ അത്തനേഷ്യസ് കോളേജ് ഒന്നാം സ്ഥാനം നേടിയപ്പോൾ സെന്റ് ജോസഫ് അക്കാദമി മൂലമറ്റം, സെന്റ്. അലോഷ്യസ് എടത്വ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എം. ജി സർവകലാശാലയിലെ 18 ഓളം കോളേജുകൾ പങ്കെടുത്ത മത്സരങ്ങളിൽ നൂറിൽപരം നീന്തൽ താരങ്ങൾ മത്സരിച്ചിരുന്നു.ഫ്രീസ്റ്റൈൽ സ്ട്രോക്ക് ബാക്ക് സ്ട്രോക്ക് ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണ് പ്രധാന മത്സരങ്ങൾ നടന്നത് .

ദേശീയ നിലവാരമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് ഡോ. മാത്യൂസ് ജേക്കബ് കൺവീനർ ആയിട്ടുള്ള 38 മത് എം. ജി. സർവകലാശാല നീന്തൽ മത്സര പരമ്പര അവസാനിച്ചത്.എം. എ. കോളേജിലെ കായിക അദ്ധ്യാപക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്ന മാത്യൂസ് ജേക്കബിന് ഇരട്ടി മധുരമായി മാർ അത്തനേഷ്യസിന്റെ തുടർച്ചയായ ഈ വിജയം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP