Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സ്‌കൂൾ തലം മുതൽ സമ്മാനങ്ങൾ വാരിക്കൂട്ടി; പഠനത്തിൽ മികവ് പുലർത്താൻ കഴിയാതായതോടെ എത്തിയത് സ്‌പെഷ്യൽ സ്‌കൂളിൽ; കായിക മേഖലയിലെ മികവ് കണ്ടെത്തിയത് കന്യാസ്ത്രീയായ സ്‌കൂൾ പ്രിൻസിപ്പാൾ; സ്‌പെഷ്യൽ ഒളിമ്പിക്‌സിന് ഭാരതത്തിന് കേരളത്തിൽ നിന്നും ഒരു സുവർണ താരം കൂടി;സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ മെഡലുമായി ത്രേസിയ എത്തുമെന്ന പ്രതീക്ഷയിൽ പൂവത്തുശ്ശേരി ഗ്രാമം

സ്‌കൂൾ തലം മുതൽ സമ്മാനങ്ങൾ വാരിക്കൂട്ടി; പഠനത്തിൽ മികവ് പുലർത്താൻ കഴിയാതായതോടെ എത്തിയത് സ്‌പെഷ്യൽ സ്‌കൂളിൽ; കായിക മേഖലയിലെ മികവ് കണ്ടെത്തിയത് കന്യാസ്ത്രീയായ സ്‌കൂൾ പ്രിൻസിപ്പാൾ; സ്‌പെഷ്യൽ ഒളിമ്പിക്‌സിന് ഭാരതത്തിന് കേരളത്തിൽ നിന്നും ഒരു സുവർണ താരം കൂടി;സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ മെഡലുമായി ത്രേസിയ എത്തുമെന്ന പ്രതീക്ഷയിൽ പൂവത്തുശ്ശേരി ഗ്രാമം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഭാരതത്തിന്റെ കായികസ്വപ്നങ്ങൾക്ക് സുവർണ നിറം പകർത്തി ത്രേസ്യ പി.സി. അന്താരാഷ്ട്ര സ്‌പെഷ്യൽ ഒളിമ്പിക്‌സിന്. എറണാകുളം ജില്ലയിൽ പൂവത്തുശ്ശേരി ഗ്രാമത്തിൽനിന്നും ഒരു പൊൻതാരമായി അഭിമാനമായി ത്രേസ്യ പി.സി (പ്രിയ). 2019 മാർച്ച് 14 മുതൽ 21 വരെ അബുദാബിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക മത്സരത്തിൽ (വേൾഡ് സ്‌പെഷ്യൽ ഒളിമ്പിക്‌സ് 2019) പങ്കെടുക്കുവാൻ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 28 പേരിൽ ഒരാളാകാൻ ഭാഗ്യം ലഭിച്ച ത്രേസ്യ കേരളത്തിന് ഏറെ പ്രതീക്ഷകളും നൽകുന്നു.

പൂവത്തുശ്ശേരി ഗ്രാമത്തിൽ പറമ്പത്ത് പോൾ ചാക്കോ അൽഫോൻസാ ദമ്പതികളുടെ അഞ്ചുമക്കളിൽ നാലാമത്തെ മകളായ ത്രേസ്യ ഭാരതത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ജനിച്ചപ്പോൾ മുതൽ ഭിന്നശേഷി ഉണ്ടായിരുന്ന ത്രേസ്യയ്ക്ക് മാതാപിതാക്കളും സഹോദരിമാരും എല്ലാവിധ പിന്തുണയും പ്രത്യേക പരിഗണനയും നൽകിയിരുന്നു. പൂവത്തുശ്ശേരി സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വരെ സാധാരണ കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം നടത്തിയെങ്കിലും പഠനത്തിൽ മികവ് നിലനിർത്താൻ കഴിയാതെ വന്നു. തുടർന്ന് തൃശൂർ ചേറൂർ സെന്റ് ജോസഫ് സ്‌പെഷ്യൽ സ്‌കൂളിൽ ചേർന്നു. സ്‌കൂൾ പ്രിൻസിപ്പലായ സിസ്റ്റർ എജിതിയ ത്രേസ്യയുടെ കായിക കഴിവും പ്രതിഭയും കണ്ടെത്തി ഈ താരത്തെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയത്.

Stories you may Like

സിസ്റ്റർ എജിതിയയുടെ നേതൃത്വത്തിൽ നിതാന്തവും കഠിനവുമായ പരിശീലനത്തിലൂടെ ത്രേസ്യ സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ധാരാളം മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി. 2015 ഇരിങ്ങാലക്കുട അടുത്തുള്ള കൊടുക സിറീൻ സ്‌പെഷ്യൽ സ്‌കൂളിലേക്ക് പഠനവും പരിശീലനവും നൽകുന്നതിനായി മാറ്റി. ഈ സ്‌കൂളിലെ സിസ്റ്റർ നവ്യ, സിസ്റ്റർ ജോസ്ലിൻ എന്നിവർ പ്രത്യേക താൽപര്യമെടുത്ത് പരിശീലനവും പ്രോത്സാഹനവും വേണ്ടവിധത്തിൽ നൽകി നാഷണൽ താരമാക്കി മാറ്റി. 2016 ൽ രാജസ്ഥാനിൽ വച്ച് നടന്ന നാഷണൽ സ്‌പെഷൽ ഒളിമ്പിക്‌സിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ത്രേസ്യ കരസ്ഥമാക്കി കായിക ഭാരതത്തിന് അഭിമാനം ആവുകയും ചെയ്തു.

അന്താരാഷ്ട്ര മത്സരത്തിനായി പോകാനൊരുങ്ങുമ്പോൾ പൂവത്തുശ്ശേരി ഗ്രാമം മുഴുവൻ ത്രേസ്യയ്ക്ക് ആവശ്യമായ പിന്തുണയും, സാമ്പത്തിക സഹായവും നൽകി പ്രോത്സാഹിപ്പിക്കുന്നതും വളർത്തുന്നതും കുടുംബാംഗങ്ങൾക്ക്ഏറെ കരുത്തേകുന്നു. ഡ എ ജ (യുണൈറ്റഡ് ഫ്രണ്ട്‌സ് ഓഫ് പൂവത്തുശ്ശേരി) എന്ന യൂത്ത് ക്ലബ്ബിന്റെ സപ്പോർട്ട് എടുത്തു പറയത്തക്കതാണ്. ത്രേസ്യയുടെ നന്മക്കു വേണ്ടി എന്തും ചെയ്യാൻ സന്നദ്ധമാണ് പൂവത്തുശ്ശേരിയുടെ അഭിമാനമായ ഈ യുവജനങ്ങൾ.

നാളെയുടെ വാഗ്ദാനം ആയി വളരുന്ന ത്രേസ്യയ്ക്ക് ഈ മാർച്ച് മാസം അബുദാബിയിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ സ്‌പെഷ്യൽ ഒളിമ്പിക്‌സിൽ പങ്കെടുത്ത സുവർണനേട്ടം കൊയ്യുന്നതും പ്രതീക്ഷിച്ചുകൊണ്ട് പ്രാർത്ഥനയോടെ ഒരു കൊച്ചുഗ്രാമം ഒന്നാകെ കാത്തിരിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP