Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർഡിഫ് ടീം അംഗമായ പ്രീമിയർ ലീഗ് താരം സഞ്ചരിച്ചിരുന്ന വിമാനം ആകാശത്ത് അപ്രത്യക്ഷമായി; എങ്ങോട്ട് പോയെന്നറിയാതെ ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പ്

കാർഡിഫ് ടീം അംഗമായ പ്രീമിയർ ലീഗ് താരം സഞ്ചരിച്ചിരുന്ന വിമാനം ആകാശത്ത് അപ്രത്യക്ഷമായി; എങ്ങോട്ട് പോയെന്നറിയാതെ ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പ്

ർജന്റീനക്കാരനായ പ്രീമിയർ ലീഗ് ഫുട്‌ബോൾ താരം കയറിയ ചെറുവിമാനം കാണാതായി. തിങ്കളാഴ്ച രാത്രിയാണ് എമിലിനിയാനോ സല കയറിയ വിമാനം കാണാതായത്. 'ഈ വിമാനം കഷ്ണങ്ങളായി വീഴാൻ പോകുകയാണെന്നും എന്നെ കണ്ടെത്താൻ ആരെയെങ്കിലും അയക്കണ'മെന്നുമുള്ള സന്ദേശമാണ് സുഹൃത്തുക്കൾക്ക് സലയിൽനിന്ന് അവസാനം കിട്ടിയത്. ഇംഗ്ലീഷ് ചാനലിന് കുറുകെ പറന്ന വിമാനത്തിന് പിന്നീട് എന്തുസംഭവിച്ചുവെന്ന യാതൊരു വിവരവുമില്ല.

തിങ്കളാഴ്ച രാത്രി എട്ടരയോടെ അൽഡർനിയിൽനിന്നാണ് സലയും പൈലറ്റും ചെറുവിമാനത്തിൽ യാത്ര പുറപ്പെട്ടത്. പൈപ്പർ എഫ്.എ-46 മാലിബു വിമാനത്തിൽനിന്ന് പിന്നീട് സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച 1100 ചതുരശ്ര മൈൽ പ്രദേശത്ത് കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. തണുത്തുറഞ്ഞ കടലിലേക്ക് വിമാനം പതിച്ചിട്ടുണ്ടെങ്കിൽത്തന്നെ ഇരുവരും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ഗൂൺസി പൊലീസ് പറഞ്ഞു.

വാട്‌സാപ്പിലാണ് സുഹൃത്തുക്കൾക്ക് സല ശബ്ദസന്ദേശം അയച്ചുകൊണ്ടിരുന്നത്. ഒടുവിൽ വന്ന സന്ദേശത്തിലാണ് വിമാനം അപകടത്തിലാണെന്ന സൂചനയുള്ളത്. താൻ നാന്റസിൽനിന്ന് കാർഡിഫിലിക്ക് പോവുകയാണെന്നാണ് സന്ദേശത്തിലുള്ളത്. നാളെമുതൽ പുതിയ ടീമിനൊപ്പം പരിശീലനം തുടങ്ങുമെന്നും 15 ദശലക്ഷം പൗണ്ടിന് നാന്റസിൽനിന്ന് കാർഡിഫിലെത്തിയ സല പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് സലയുടെ കൈമാറ്റക്കരാർ പൂർത്തിയായത്. തന്റെ പഴയ ടീമിനോട് യാത്ര പറയുന്നതിനായി നാന്റസിൽപ്പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നാന്റസ് ടീമിനൊപ്പമുള്ള വിടപറയൽ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സല അതിന് നൽകിയ അടിക്കുറിപ്പ് അറംപറ്റുന്ന പോലായി. ലാസ്റ്റ് ഗുഡ്‌ബൈ എന്നായിരുന്നു ആ അടിക്കുറിപ്പ്.

നാന്റസിലേക്ക് പറന്നതും ഇതേ വിമാനത്തിൽത്തന്നെയായിരുന്നു. നാന്റസ് മൈതാനത്തുനിന്ന് പഴയ ടീമംഗം നിക്കാളാസ് പലോയിസിനൊപ്പമാണ് നാന്റസ്-അറ്റലാന്റിക് വിമാനത്താവളത്തിലേക്ക് സല വന്നത്. തിരിച്ച് ആ വിമാനത്തിൽ പറക്കാൻ ഭയമുണ്ടെന്ന് തന്നോട് സല പറഞ്ഞിരുന്നതായി പാലിയോസ് വെളിപ്പെടുത്തി. നാന്റസിൽനിന്ന് പറന്നുയരാനുള്ള ശ്രമം മൂന്നുവട്ടം പരാജയപ്പെട്ടശേഷമാണ് വിമാനം ഉയർന്നതെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP