Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയിൽ കഴിയുന്ന ലോകോത്തര ഫുട്‌ബോൾ താരം വല്ലാത്ത പ്രതിസന്ധിയിൽ; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരേ മൂന്ന് ബലാത്സംഗ ആരോപണം കൂടി; പ്രശസ്തിയുടെ നെറുകയിൽ കഴിയുന്ന ലോകോത്തര ഫുട്‌ബോൾ താരം വല്ലാത്ത പ്രതിസന്ധിയിൽ; ആദ്യ പരാതിയിലെ അന്വേഷണം മുറുകവെ അറസ്റ്റിന് പോലും സാധ്യത

ളിക്കളത്തിലെ മിന്നുന്ന പ്രകടനത്തിനൊപ്പം ഒരു പ്ലേബോയിയുടെ ജീവിതംകൂടി നയിച്ച ഭൂതകാലം പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് തിരിച്ചടിയാകുമോ? അമേരിക്കൻ നിശാക്ലബ്ബിൽവെച്ച് ക്രിസ്റ്റിയാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന കാതറിൻ മയോർഗയുടെ പരാതിയിൽ ലാസ് വേഗസ്സ് പൊലീസ് അന്വേഷണം നടത്തവെ, മൂന്ന് പരാതികൾകൂടി താരത്തിനെതിരേ ഉയർന്നുവന്നിരിക്കുകയാണ്. ലോകോത്തര ഫുട്‌ബോൾ താരത്തിൽനിന്ന് ക്രിസ്റ്റിയാനോ ലൈംഗിക കുറ്റവാളിയുടെ പരിവേഷത്തിലേക്ക് കൂപ്പുകുത്തുമോയെന്ന ആശങ്കയിലാണ് ആരാധകരിപ്പോൾ.

കാതറിൻ മയോർഗയുടെ കേസ് അന്വേഷിക്കുന്ന അഭിഭാഷകൻ തന്നെയാണ് ക്രിസ്റ്റായാനോയ്‌ക്കെതിരേ മൂന്ന് പരാതികൾകൂടി ഉയർന്നിട്ടുള്ള വിവരം വെളിപ്പെടുത്തിയത്. ഒരു വിരുന്നിനുശേഷം തന്നെ ക്രിസ്റ്റ്യാനോ ബലാത്സംഗം ചെയ്‌തെന്നാണ് ഇതിലൊരു യുവതിയുടെ പരാതി. മറ്റൊരാൾ ക്രിസ്റ്റ്യാനോ തന്നെ ഉപദ്രവിച്ചെന്നും മൂന്നാമത്തെയാൾ ക്രിസ്റ്റ്യാനോയുമായി വിവരം പുറത്തുവിടില്ലെന്ന കരാറിൽ 2009-ൽ ഒപ്പുവെച്ചുവെന്നും അവകാശപ്പെടുന്നു. ഇതിൽ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തൽ നടത്തിയ യുവതിയുടേതല്ലാത്ത പരാതികൾ ലൈംഗികാതിക്രമം സംബന്ധിച്ചാണോയെന്ന് വ്യക്തമായിട്ടില്ല.

മയോർഗയുടെ പരാതി അന്വേഷിക്കുന്ന ലെസ്‌ലി സ്റ്റോവാളാണ് പുതിയ ആരോപണവും പുറത്തുവിട്ടത്. തന്നെ ഫോണിൽ വിളിച്ചാണ് ഒരു യുവതി ബലാത്സംഗ ആരോപണം നടത്തിയതെന്ന് അവർ പറഞ്ഞു. ഈ വിവരം പരിശോധിച്ചുവരികയാണെനനും അദ്ദേഹം പറഞ്ഞു. ഈ യുവതിയുടെ പേരുവിവരം വെളിപ്പെടുത്താൻ സ്റ്റോവാൾ തയ്യാറായില്ലെങ്കിലും വിശദാംശങ്ങൾ മയോർഗയുടെ പരാതിയന്വേഷിക്കുന്ന ലാസ് വേഗസ് പൊലീസിന് കൈമാറുമെന്ന് വ്യക്തമാക്കി.

അതിനിടെ, മയോർഗയുമായി ബലാത്സംഗ വിവരം പുറത്തുപറയാതിരിക്കുന്നതിന് ക്രിസ്റ്റ്യാനോ 2,87,000 പൗണ്ടിന്റെ കരാറിൽ ഒപ്പിച്ചിരുന്നതായി ജർമൻ പത്രം ഡെർ സ്പീഗൽ റിപ്പോർട്ട് ചെയ്തു. 2010-ലാണ് ഇത്തരമൊരു കരാറിൽ ഒപ്പുവെച്ചത്. ഇതനുസരിച്ച് കരാറൊപ്പിട്ട് ഏഴാം ദിവസം മയോർഗയ്ക്ക് പണം ലഭിച്ചു. മയോർഗയ്ക്ക് എച്ച്.ഐ.വി. പോലുള്ള ലൈംഗികരോഗങ്ങൾ പിടിപെട്ടാൽ, ക്രിസ്റ്റ്യാനോ ടെസ്റ്റിന് വിധേയനായി തനല്ല ഉത്തരവാദിയെന്ന് തെളിയിക്കണമെന്ന ഉപാധിയും കരാറിലുണ്ടെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ കളിക്കുന്ന 33-കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോ, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരിക്കെയാണ് വിവാദമായ സംഭവം നടന്നത്. പിന്നീട് താരം സ്‌പെയിനിലെ റയൽമാഡ്രിഡിലേക്ക് മാറുകയായിരുന്നു. ബലാത്സംഗ ആരോപണം നിഷേധിച്ച ക്രിസ്റ്റ്യാനോ തന്റെ ചെയ്തികളിൽ തനിക്ക് ഉത്തമബോധ്യമുണ്ടെന്നും താൻ ബലാത്സംഗത്തിന് എതിരാണെന്നും വ്യക്തമാക്കി. ഏതായാലും ആരോപണം വന്നതിന് പിന്നാലെ, പോർച്ചുഗൽ ദേശീയ ടീമിൽനിന്ന് താൽക്കാലികമായ നീക്കി നിർത്തപ്പെട്ട ക്രിസ്റ്റ്യാനോയ്ക്ക് പരസ്യക്കരാറുകളും നഷ്ടമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP