Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംസ് ധോണി ട്രെയ്‌ലർ ഇറങ്ങി; വെള്ളിത്തിരയിൽ ധോണിയായി സുശാൻ സിങ് രജ്പുത് എത്തും; ചിത്രം സെപ്റ്റംബർ 30 ന് തീയ്യറ്ററുകളിലെത്തും

എംസ് ധോണി ട്രെയ്‌ലർ ഇറങ്ങി; വെള്ളിത്തിരയിൽ ധോണിയായി സുശാൻ സിങ് രജ്പുത് എത്തും; ചിത്രം സെപ്റ്റംബർ 30 ന് തീയ്യറ്ററുകളിലെത്തും

എംസ് ധോണി ട്രെയ്‌ലർ പുറത്തിറങ്ങി. വെള്ളിത്തിരയിൽ സുശാൻ സിങ് രജ്പുത് ആണ് ധോണിയായി എത്തുന്നത്. ധോണിയുടെ ജീവിതത്തിന്റെ നേർകാഴ്ചയുമായാണ് ചിത്രം എത്തുന്നത്. രാഞ്ചിയിലെ പിച്ചിൽ അനുഭവിക്കേണ്ടി വന്ന മാനസിക സംഘർഷങ്ങളും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ വളർന്നു വരാൻ ഇടയായ മുഹുർത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 83 ലക്ഷത്തിലദികം ആളുകളാണ് ഇതിനോടകം ട്രയ്‌ലർ കണ്ടുകഴിഞ്ഞത്. പതിമൂന്നായിരത്തിൽ അതികം കമന്റ്‌സുകളും ലഭിച്ചു കഴിഞ്ഞു.3.17 സെക്കന്റ് ആണ് ട്രയ്‌ലറിന്റെ ദൈർഘ്യം.

കുട്ടിക്കാലം മുതൽ ഇന്ത്യകണ്ട മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആകുന്നതുവരെയുള്ള കാലഘട്ടം ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. സുശാൻ സിങ് രജ്പുത് കഥാപാത്രത്തോട് നീതിപുലർത്തിയിട്ടുണ്ട്. ഒരേ സമയം നായകനായും കഥാപാത്രമായും മികച്ച് അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ പഴയകുറേ ഓർമകൾ മനസിൽ വന്നു. എന്ന് ധോണി ടിറ്ററിൽ കുറിച്ചു.

വ്യത്കിയെ നിങ്ങൾക്കറിയാം, പക്ഷേ, അതിനു പിന്നിലെ യാത്രകൾ നിങ്ങൾക്കറിയില്ല. എന്ന തലക്കെട്ടിലൂടെ സുശാൻ സിങ് രജ്പുത് ട്വിറ്ററിൽ കുറിച്ചിരുന്നു.

ഭൂമിക ചൗളയാണ് ചിത്രത്തിൽ ധോണിയുടെ സഹോദരിയായി എത്തുന്നത്. കൈറ അദ്വാനി ഭാര്യയുടെ വേഷത്തിലെത്തും. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോയും ഇൻസ്പയേർഡ് എന്റർടയ്ന്മെന്റും ചേർന്നു നിർമ്മിക്കുന്ന പടം സെപ്റ്റംബർ 30 ന് തീയ്യറ്ററുകളിലെത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP