Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇന്ത്യയുടെ 'അർണോൾഡ് ഷ്വാസ്‌നെഗറി'ന് വധു ഉസ്ബക്കിസ്ഥാനിൽ നിന്ന്; 2019ലെ 'മിസ്റ്റർ യൂണിവേഴ്‌സ്' പട്ടം മലയാളി ചിത്തരേഷ് നടേശനും നസിബയും വിവാഹിതരായി; ദ്വീർഘകാലത്തെ പ്രണയത്തിന്റെ സാഫല്യം പാവക്കുളം ക്ഷേത്രത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങോടെ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത് 20 പേർ മാത്രം

ഇന്ത്യയുടെ 'അർണോൾഡ് ഷ്വാസ്‌നെഗറി'ന് വധു ഉസ്ബക്കിസ്ഥാനിൽ നിന്ന്; 2019ലെ 'മിസ്റ്റർ യൂണിവേഴ്‌സ്' പട്ടം മലയാളി ചിത്തരേഷ് നടേശനും നസിബയും വിവാഹിതരായി; ദ്വീർഘകാലത്തെ പ്രണയത്തിന്റെ സാഫല്യം പാവക്കുളം ക്ഷേത്രത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങോടെ; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തത് 20 പേർ മാത്രം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഇന്ത്യയുടെ 'അർണോൾഡ് ഷ്വാസ്‌നെഗർ' വിവാഹിതനായി. 2019-ലെ 'മിസ്റ്റർ യൂണിവേഴ്സ്' പട്ടം നേടിയ വടുതല സ്വദേശിയായ ചിത്തരേഷ് നടേശൻ ദ്വീർഘകാല പ്രണയത്തിന് ഒടുവിൽ ഉസ്ബക്കിസ്ഥാൻക്കാരിയായ നസിബയെയാണ് വിവാഹം ചെയ്തത്. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഏഴു മണിക്ക് പാവക്കുളം ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ 20 പേർ മാത്രമാണ് പങ്കെടുത്തത്. ചിത്തരേഷിന്റെ വീട്ടിൽവച്ചു തന്നെയായിരുന്നു സൽക്കാരം.

1967-ൽ അർണോൾഡ് ഷ്വാസ്നെഗർ സ്വന്തമാക്കിയ മിസ്റ്റർ യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ് നടേശൻ. 90 കിലോഗ്രാം വിഭാഗത്തിൽ മിസ്റ്റർ വേൾഡ് പട്ടം നേടി തുടർന്നു നടന്ന മത്സരത്തിൽ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒൻപതു ലോക ചാംപ്യന്മാരെ പരാജയപ്പെടുത്തിയാണു മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയത്. ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത് പരാധീനതകളോടു പടവെട്ടിയാണ്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടിൽനിന്നു മിസ്റ്റർ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു.നേട്ടത്തിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം ചിത്തരേഷിനെ തേടിയെത്തി.

മുൻപു നടന്ന പല ചാംപ്യൻഷിപ്പുകളിലും ഡൽഹിയെ പ്രതിനിധീകരിച്ചാണ് ഡൽഹിയിൽ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മത്സരിച്ചിരുന്നത്. എന്നാൽ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തിൽത്തന്നെ 'മിസ്റ്റർ യൂണിവേഴ്സ്' എന്ന സ്വപ്ന നേട്ടം ചിത്തരേഷിനെ തേടിയെത്തി. കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശനാണ് ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെയും മലയാളത്തിന്റെയും അഭിമാനവും യശസും വാനോളം ഉയർത്തിയ വയ്ക്തിയാണ്.

ബോഡി ബിൽഡിങിൽ ഇന്ത്യൻ മേൽവിലാസമായി മാറിയിരിക്കുകയാണ് കൊച്ചിക്കാരൻ ചിത്തരേശ് നടേശൻ സാമ്പത്തിക പ്രശ്നങ്ങൾ അതിജീവിച്ചാണ് ചിത്തരേഷ് ടേശൻ ലോകവേദിയിലെത്തിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടി മധുരമാണ്. 2018 ജൂണിൽ യൂറോപ്പിലെ സ്ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിങ് ഫിറ്റ്‌നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള മസിലന്മാരെ പിന്തള്ളിയാണ് ചിത്തരേഷ് ഇന്ത്യൻ പതാകപാറിച്ചത്.എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്നെന്ന ലോകചാമ്പൻഷിപ്പുകളിലേക്കുള്ള ചിത്തരേഷിന്റെ യാത്ര ഒട്ടു തന്നെ ഏളുപ്പമായിരുന്നില്ല.

അതിനിടയിൽ ചിത്തേശിന് സഹായം നൽകിയത് എറണാകുളം എംപി ഹൈബി ഈഡനായിരുന്നു. 15 വർഷത്തിലധികമായി ബോഡിബിൽഡിങ് ആരംഭിച്ചിട്ട്. അതിന് മുമ്പ് കോളേജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ ക്യാമ്പസിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് വണ്ടി കയറുകയായിരുന്നു. പിന്നീട് മിസ്റ്റർ ഡൽഹി, മിസ്റ്റർ ഇന്ത്യ എന്നീ പട്ടങ്ങൾ രണ്ട് തവണ വീതം സ്വന്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP