Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചരിത്രത്തെ മാറ്റിമറിച്ച ആ ഒളിമ്പിക് ഡബിൾ തിരിച്ചെടുക്കപ്പെടുമോ? മോ ഫാറ ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടതായി സൂചന; രണ്ടുസ്വർണം നഷ്ടമായേക്കും

ചരിത്രത്തെ മാറ്റിമറിച്ച ആ ഒളിമ്പിക് ഡബിൾ തിരിച്ചെടുക്കപ്പെടുമോ? മോ ഫാറ ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടതായി സൂചന; രണ്ടുസ്വർണം നഷ്ടമായേക്കും

ണ്ടൻ ഒളിമ്പിക്‌സിൽ ട്രിപ്പിൾ സ്വർണം നേടിയ ഉസൈൻ ബോൾട്ടിനൊപ്പം തന്നെ വാർത്താ പ്രാധാന്യം നേടിയ താരമാണ് ബ്രിട്ടന്റെ മോ ഫാറ. 5000 മീറ്ററിലും 10000 മീറ്ററിലുമായി ഫാറ നേടിയ ഇരട്ട സ്വർണം അദ്ദേഹത്തെ ബ്രിട്ടീഷ് അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങൡലൊരാക്കി. എന്നാൽ, ഫാറയുടെ ഇരട്ട സ്വർണം ഒളിമ്പിക് കമ്മറ്റി തിരിച്ചെടുക്കുമോ എന്ന ആശങ്ക ശക്തമായിരിക്കുകയാണ് ഇപ്പോൾ. ലണ്ടൻ ഒളിമ്പിക്‌സിന് മുമ്പ് നടന്ന രണ്ട് ഉത്തേജക മരുന്ന് പരിശോധനകൾക്ക് ഫാറ ഹാജരാകാതിരുന്നതാണ് ഈ ആശങ്കയ്്ക്ക് കാരണം.

അമേരിക്കക്കാരനായ പരിശീലകൻ ആൽബർട്ടോ സൽസാറിനൊപ്പം പരിശീലിക്കുന്ന കാലയളവിൽ നടന്ന രണ്ട് ഉത്തേജക പരിശോധനകളിൽനിന്ന് ഫറാ മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഉത്തേജക പരിശോധനകളിൽ തുടർച്ചയായി പങ്കെടുക്കാതിരിക്കുന്നത് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് തുല്യമായാണ് കണക്കാക്കുക. 12 മാസ കാലയളവിനിടെ മൂന്നുവട്ടം ഉത്തേജക പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കുന്നത് വിലക്കുൾപ്പെടെയുള്ള ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം.

2011 ഫെബ്രുവരി മുതൽക്കാണ് സൽസാറിന് കീഴിൽ ഫറാ പരിശീലിക്കുന്നത്. സൽസാറിന്റെ പ്രവർത്തന രീതികളെക്കുറിച്ച് ഇതിനകം ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതിനിടെയാണ് ഫറാ ഉത്തേജക പരിശോധനകളിൽ പങ്കെടുത്തിരുന്നില്ലെന്ന ആരോപണം ഉയരുന്നത്. 12 മാസക്കാലയളവിനിടെ നടന്ന രണ്ട് പരിശോധനകളാണ് ഫറാ ഒഴിവാക്കിയത്. ബ്രിട്ടന്റെ തന്നെ ക്രിസ്റ്റ്യാൻ ഒഹൊരൂഗുവിനെ മൂന്ന് പരിശോധനകളിൽനിന്ന് വിട്ടുനിന്നതിന് 2006-ൽ ഒരുവർഷത്തേയ്ക്ക് വിലക്കിയിരുന്നു.

ആഗോള ഉത്തേജക വിരുദ്ധ ഏജൻസിയുടെ വെയർ എബൗട്ട്‌സ് ചട്ടപ്രകാരം അത്‌ലറ്റുകൾ ഓരോ ദിവസവും ഒരുമണിക്കൂർ നേരം എവിടെയുണ്ടാകും എന്ന് മുൻകൂട്ടി അറിയിച്ചിരിക്കണം. മുൻകൂർ അറിയിപ്പില്ലാതെ ഉത്തേജക പരിശോധന നടത്തുന്നതിന് വേണ്ടിയാണിത്. ഫറാ 2010 ആദ്യവും 2011-ലുമാണ് പരിശോധനകളിൽ പങ്കെടുക്കാതിരുന്നത്. ഫറായുടെ ടെഡിങ്ടണിലെ വീട്ടിലാണ് രണ്ടാം വട്ടം പരിശോധന നടത്താനായി അധികൃതർ എത്തിയത്. വീടിന്റെ കോളിങ്‌ബെൽ അടിച്ചത് താനറിഞ്ഞിരുന്നില്ലെന്നാണ് ഇതിനു ന്യായമായി ഫറാ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP