Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഹരി ഉപയോഗത്തിനെതിരെ ഒളിമ്പ്യന്മാരും അന്തർദേശീയ കായികതാരങ്ങളും അണിനിരന്ന മാരത്തോൺ; കോതമംഗലം ചേലാട് ലയൺസ് ക്ലബ്ബിന്റെ വേറിട്ട പ്രചരണരീതി ശ്രദ്ധേയം

ലഹരി ഉപയോഗത്തിനെതിരെ ഒളിമ്പ്യന്മാരും അന്തർദേശീയ കായികതാരങ്ങളും അണിനിരന്ന മാരത്തോൺ; കോതമംഗലം ചേലാട് ലയൺസ് ക്ലബ്ബിന്റെ വേറിട്ട പ്രചരണരീതി ശ്രദ്ധേയം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ലഹരി ഉപയോഗത്തിനെതിരെ ഒളിമ്പ്യന്മാരും നിരവധി അന്തർദേശീയ കായികതാരങ്ങളും ഒരുമിച്ച അഖില കേരള മാരത്തോൺ ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ കായിക തലസ്ഥാനമായി മാറിയ കോതമംഗലത്ത് സംഘടിപ്പിച്ച മാരത്തോണിൽ ഒളിമ്പ്യന്മാരായ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ, ടി സി യോഹന്നാൻ, ബോബി അലോഷ്യസ്, മേഴ്സിക്കുട്ടൻ, കെ എം ബീനാമോൾ, കെ എം ബിനു, പി രാമചന്ദ്രൻ, ജിൻസി ഫിലിപ്, മനോജ് ലാൽ, പി അനിൽകുമാർ, ജോസഫ് ജി എബ്രാഹം, രഞ്ജിത് മഹേശ്വരി എന്നിവരും പ്രമുഖ സിനിമ സംവിധായകൻ മേജർ രവിയും ഒട്ടേറെ പ്രമുഖരും പങ്കെടുത്തു.

കോതമംഗലം ചേലാട് ലയൺസ് ക്ലെബ്ബാണ് വേറിട്ട ഈ പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. അത്ലറ്റ്സിലെയും കലാ-സാംസ്‌കാരിക രംഗങ്ങളിലെയും പ്രഗത്ഭരും ലയൺസ് ക്ലെബ്ബ് ഭാരവാഹികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട പ്രമുഖരടക്കം നൂറുകണക്കിന്‌പേർ മാരത്തോണിൽ പങ്കെടുത്തു. പൊലീസ് ,ഫയർഫോഴ്സ് ,എക്സൈസ്,ഫോറസ്റ്റ് തുടങ്ങി കേന്ദ-സംസ്ഥാന സർക്കാരുകൾക്ക് കീഴിലെ വീവിധ ഏജൻസികളും മാരത്തോണിന് ആവശ്യമായ സഹായസഹകരണങ്ങൾ ലഭ്യമാക്കിയിരുന്നു.

ഉച്ചകഴിഞ്ഞ് 3 മണിയോടെ ഒളിമ്പ്യന്മാർ അടക്കമുള്ള പ്രമുഖർക്ക് നഗരകവാടത്തിൽ സംഘാടകർ സ്വീകരണം നൽകി.തുടർന്ന് വിശിഷ്ട അതിഥികളെ മാരത്തോണിന്റെ സ്റ്റാട്ടിങ് പോയന്റായ മാർബേസിൽ ഹയർ സെക്കന്ററി സ്‌കൂള്ൾ സ്റ്റേഡിയത്തിലേക്ക് ഘോഷയാത്രയായി ആനയിച്ചു. ഇവിടെ സംഘടിപ്പിച്ച ചടങ്ങിൽ റേഞ്ച് ഐ ജി പി.വിജയൻ മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തു. കായികതാരങ്ങൾക്ക് പുറമേ വിവധമേഖലയൽനിന്നുള്ള പ്രമുഖരും സംഘാടനാ പ്രവർത്തകരും സ്‌കൂൾ വിദ്യാർത്ഥികളും മാരത്തോണിൽ അണിനിരന്നു.

മാർബേസിൽ ഹയർ സെക്കന്ററി സ്‌കൂളിൽ സ്റ്റേഡിയത്തിൽ നിന്നും ഭൂതത്താൻകെട്ട് പെരിയാർ റിസോർട്ട് വരെയുള്ള പത്ത് കിലോമീറ്റർ ദൂരം വരുന്ന പാതയിലാണ് മാരത്തോൺ സംഘടിപ്പിച്ചത്.

മാരത്തോണിൽ വിജയിക്കുന്ന പുരുഷ വനിത വിഭാഗങ്ങളിലെ 1 ഒന്നുമുതൽ 3 സ്ഥാനക്കാർക്കും കൂടാതെ രണ്ടുവിഭാഗങ്ങളിലും പെടുന്ന ഏഴുപേർക്ക് വീതവും സംഘാടകർ ക്യാഷ് അവാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘാടക സമിതി ചെയർമാനും മുൻ അന്തർദേശീയ കായികതാരവും കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായ റോയി വർഗീസൂം ഏതാനും സുഹൃത്തുക്കളും ചേർന്നാണ് മാരത്തോണിന് രൂപം നൽകിയത്.റോയി വർഗീസ് ചെയർമാനായ സംഘാടക സമിതിയാണ് മാരത്തോൺ നിയന്ത്രിച്ചത്.

എബി വറുഗീസ് ചേലാട്ട് ,ചേലാട് ലയൺസ് ക്ലെബ്ബ് പ്രസിഡന്റ് പൗലോസുകുട്ടി എം പി , സജി തോമസ്, ജീജി സി പോൾ,ജോയി പി വി ,ഐസക് എം എം ,അനിൽ വർഗ്ഗീസ് ബിനോയി കുര്യക്കോസ്,ജെയിംസ് മാത്യു,ബാബുഏല്യാസ് എന്നിവർ നേതൃത്വം നൽകി. മാരത്തോൺ കാണാൻ കോതമംഗലം -ചേലാട് റോഡിന് ഇരുവശത്തും കാണികൾ തിങ്ങി നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP