Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

കരാട്ടെയിൽ ഈശ്വരിക്ക് വീണ്ടും സ്വർണം; സ്വർണച്ചിറകിൽ ഈശ്വരി വീണ്ടും ഉയരങ്ങളിലേക്ക്

കരാട്ടെയിൽ ഈശ്വരിക്ക് വീണ്ടും സ്വർണം; സ്വർണച്ചിറകിൽ ഈശ്വരി വീണ്ടും ഉയരങ്ങളിലേക്ക്

സ്വന്തം ലേഖകൻ

കൊല്ലം: സിഐഎസ് സി ഇ & ഗയിംസ് കേരള റീജിയണൽ കരാട്ടെ ടൂർണമെന്റിൽ ഈശ്വരിക്ക് സ്വർണം. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈശ്വരി. കഴിഞ്ഞ ആഴ്ച കൊല്ലത്ത് നടന്ന ജില്ലാ ടൂർണമെന്റിൽ സ്വർണം നേടിയ ഈശ്വരി കോഴിക്കോട് നടന്ന സംസ്ഥാന ടൂർണമെന്റിലും സ്വർണം നേടി ദേശീയ മത്സരത്തിന് യോഗ്യത നേടി.

കരാട്ടെയിൽ ഇന്ത്യക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ മോഹം. ഇതിനകം നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്ത് സ്വർണം നേടിയ ഈശ്വരിക്ക് സിഐഎസ് സി ഇ സ്പോർട്സ് ആൻഡ് ഗെയിംസ് കേരളാ റീജിയൺ കരാട്ടെ ടൂർണ്ണമെന്റ് വിജയം നൽകുന്ന ആത്മ വിശ്വാസം ചെറുതല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP