Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻസ്റ്റാഗ്രാം താരങ്ങളുടെ വരുമാനത്തിന്റെ പട്ടിക പുറത്ത്; ഒരു പോസ്റ്റിന് ലഭിക്കുന്നത് ആറര കോടിയിലധികം രൂപ; പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും

ഇൻസ്റ്റാഗ്രാം താരങ്ങളുടെ വരുമാനത്തിന്റെ പട്ടിക പുറത്ത്; ഒരു പോസ്റ്റിന് ലഭിക്കുന്നത് ആറര കോടിയിലധികം രൂപ; പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: ഇൻസ്റ്റഗ്രാമിൽ പ്രിയ താരങ്ങളുടെ പോസ്റ്റിന് പ്രതികരിക്കുന്നവർ ഞെട്ടാൻ കൂടി തയാറായിക്കോളൂ. 2018 ലെ ഇൻസ്റ്റഗ്രാമിലെ സമ്പന്നരുടെ പട്ടിക പുറത്തു വന്നു. ഹോപ്പർ എച്ക്വിനാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

റിപ്പോർട്ട് പ്രകാരം കെയ്‌ലി ജെന്നർ തന്നെയാണ് ഈ വർഷവും പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ആറര കോടിയിലധികം രൂപയാണ് ഒരു പോസ്റ്റിന് ഇവർക്ക് ലഭിക്കുന്നത്. രണ്ടാമത്തെ സ്ഥാനത്ത് നിൽകുന്നത് സെലെന ഗോമസ് ആണ്. ഓരോ ഇൻസ്റ്റാഗ്രാം പോസ്റ്റിനും അഞ്ചരക്കോടി രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. തൊട്ടടുത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ചു കോടിയിലധികം രൂപയും ചാർജ് ചെയ്യുന്നു.

ദുബായ് കേന്ദ്രീകൃത ബിസിനസുകാരിയായ ഹുദ കട്ടൻ ഇരുപതാം സ്ഥാനതാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഏകദേശം 23 ലക്ഷം രൂപയാണ് ഇവർക്ക് ഒരു പോസ്റ്റിന് ഇൻസ്റ്റാഗ്രാം നൽകുന്നത്. പട്ടികയിൽ 17ആം സ്ഥാനത്തുള്ള വിരാട് കോഹ്ലി തന്റെ ഒരു പോസ്റ്റിന് 82 ലക്ഷത്തിലധികം രൂപയാണ് ഈടാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP