Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അഞ്ച് കോടി നൽകാൻ ബിസിസിഐയോട് ആവശ്യപ്പെട്ട് ആക്ടിങ് പ്രസിഡന്റ്; ഐപിഎൽ ഫ്രാഞ്ചൈസികളും കഴിയുന്ന സഹായം നൽകണം; പുൽവാമ ഭീകരാക്രമത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണവും നിർത്തി

കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് അഞ്ച് കോടി നൽകാൻ ബിസിസിഐയോട് ആവശ്യപ്പെട്ട് ആക്ടിങ് പ്രസിഡന്റ്; ഐപിഎൽ ഫ്രാഞ്ചൈസികളും കഴിയുന്ന സഹായം നൽകണം; പുൽവാമ ഭീകരാക്രമത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണവും നിർത്തി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വ്യാഴാഴ്ചത്തെ ഭീകരാക്രമത്തിൽ പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് സൈനികരുടെ കുടുംബങ്ങൾക്ക് ബി.സി.സിഐ അഞ്ചു കോടി രൂപ ധനസഹായം നൽകണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ ഇടാക്കാല ഭരണസമിതി മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്.

ഐ.പി.എൽ ഫ്രാഞ്ചൈസികളോടും അവർക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകൾ നൽകാനും ഖന്ന നിർദേശിച്ചിട്ടുണ്ട്. നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദർഭ തങ്ങളുടെ സമ്മാനത്തുക പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകുവാനും തീരുമാനിച്ചിരുന്നു

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കായിക മേഖലയിലും പാക്കിസ്ഥാന് തിരിച്ചടി നൽകി ഇന്ത്യ. ഇപ്പോൾ ദുബായ് നഗരത്തിൽ പുരോഗമിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗ് നാലാം പതിപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണം ഒഴിവാക്കിയാണ് ഇപ്പോൾ തിരിച്ചടി നൽകുന്നത്. സൂപ്പർ ലീഗിന്റെ ഔദ്യോഗിക സംപ്രേഷകരായ ഡി സ്പോർട്സാണ് മത്സരങ്ങളുടെ സംപ്രേഷണം നിർത്തിവെക്കുന്നതായി അറിയിച്ചത്.

പുൽവാമ സംഭവത്തിനു ശേഷംസംപ്രേഷണം നിർത്തിവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം ഇതിന് സാധിച്ചിരുന്നില്ല. എന്നാൽ ശനിയാഴ്ചയോടെ സംപ്രേഷണം പൂർണമായും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP