Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഴ്ചയിൽ 56 ലക്ഷം രൂപ ശമ്പളം ഉള്ള സൂപ്പർ സ്റ്റാറിന്റെ ഭാര്യ 17000 രൂപ എടുക്കാനില്ലാത്ത കൂലിപ്പണിക്കാരനൊപ്പം കിടക്ക പങ്കിട്ടു; ഇന്ത്യക്കാരിയെ കെട്ടി കുടുംബം ഭദ്രമാക്കാൻ മോഹിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തിന് നിരാശ മാറുന്നില്ല

ആഴ്ചയിൽ 56 ലക്ഷം രൂപ ശമ്പളം ഉള്ള സൂപ്പർ സ്റ്റാറിന്റെ ഭാര്യ 17000  രൂപ എടുക്കാനില്ലാത്ത കൂലിപ്പണിക്കാരനൊപ്പം കിടക്ക പങ്കിട്ടു; ഇന്ത്യക്കാരിയെ കെട്ടി കുടുംബം ഭദ്രമാക്കാൻ മോഹിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തിന് നിരാശ മാറുന്നില്ല

ത്ര പണം സമ്പാദിച്ചാലും പങ്കാളിയുടെ സ്‌നേഹം സ്വന്തമാക്കാനായില്ലെങ്കിൽ എന്തുകാര്യം? ആഴ്ചയിൽ ഏകദേശം 65 ലക്ഷം രൂപ ശമ്പളമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ താരത്തിന്റെ ജീവിതത്തിലും ഇത് കയ്പുനീർ മാത്രമേ നിറയ്ക്കൂ. തന്റെ ഭാര്യയ്ക്ക് കൂലിപ്പണിക്കാരനായ പഴയ സുഹൃത്തുമായി ഇപ്പോഴും വഴിവിട്ട ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിന്റെ നിരാശയിലാണ് ഈ താരം.

ലിവർപൂളിന്റെ പ്രതിരോധ നിര താരമായ ക്രൊയേഷ്യക്കാരൻ ദെയാൻ ലവ്‌റേന് സ്വന്തം കുടുംബത്തിലെ താളപ്പിഴകൾ മൂലം യൂറോ കപ്പിലും കളിക്കാനായില്ല. ഭാര്യയെ പൂർവകാമുകനുമായുള്ള ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് അവധിക്കാലം ആഘോഷിക്കാൻ പോയിരിക്കുകയായിരുന്നു ലവ്‌റേൻ.

ലവ്‌റേനിന്റെ ഭാര്യ അനീറ്റയാണ് പഴയ സുഹൃത്ത് ഡാരിയോ ടോർബിക്കുമായി കിടപ്പറ പങ്കിട്ടത്. ഇതറിഞ്ഞെങ്കിലും തന്റെ രണ്ടുമക്കളുടെ അമ്മയായ അനീറ്റയെ കൈവിടാൻ ലവ്‌റേനിന് കഴിഞ്ഞില്ല. മാസം ഇരുപതിനായിരം രൂപ പോലും വരുമാനമില്ലാത്ത ഡാരിയോയ്‌ക്കൊപ്പം ഭാര്യ കിടക്ക പങ്കിടുന്ന ചിത്രങ്ങൾ പുറത്തായതോടെയാണ് ലവ്‌റേൻ മാനസികമായി തകർന്നത്.

16 വർഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ് ലവ്‌റേനും അനീറ്റയും. സാഗ്രേബിലെ കുടുംബവീട്ടിൽ കഴിഞ്ഞ ഡിസംബറിൽ പോയപ്പോഴാണ് പഴയ സുഹൃത്ത് ഡാരിയോയെ അനീറ്റ വീണ്ടും കണ്ടത്. ബ്രിട്ടനിൽ തിരിച്ചത്തിയ അനീറ്റ ലിവർപൂളിലെ ഒരു ഹോട്ടലിൽവച്ച് ഡാരിയോയുമായി സംഗമിച്ചു.

പിന്നീട് ഇരുവരും നിരന്തരം സമ്പർക്കത്തിലേർപ്പെടുകയും മാർച്ചിൽ ക്രൊയേഷ്യയിലെത്തിയ അനീറ്റ വിവാഹ മോചനം തേടുന്നതിനായി നിയമോപദേശം സ്വീകരിക്കുകയും ചെയ്തു. പിന്നീട് മക്കളായ എലേനയ്ക്കും ജോസിപ്പിനുമൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചെത്തി. അനീറ്റയുടെയും ലവ്‌റേന്റെയും ബന്ധം തകരുന്ന നിലയിലേക്ക് നീങ്ങി.

കോടികൾ പ്രതിഫലം പറ്റുന്ന ഫുട്‌ബോൾ താരങ്ങൾ പങ്കാളിയെ വഞ്ചിക്കുന്ന കഥകൾ പതിവാണെങ്കിലും, സൂപ്പർത്താരങ്ങളെ ഭാര്യമാർ വഞ്ചിക്കുന്ന ഗോസിപ്പുകൾ അധികം പുറത്തുവരാറില്ല. ഭാര്യ വഞ്ചിച്ചതറിഞ്ഞ് നിരാശനായ ലവ്‌റേനിന്റെ കരിയറിനെപ്പോലും അത് പ്രതികൂലമായി ബാധിച്ചു. യൂറോ കപ്പിനുള്ള ടീമിൽനിന്നുപോലും ലവ്‌റേൻ പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP