Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീപികയുടെ സ്വർണ നേട്ടത്തിന് പിന്നിൽ കാർത്തികിന്റെ സാന്നിധ്യം; പ്രതിശ്രുത വധുവിന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഇന്ത്യൻ ക്രിക്കറ്റർ

ദീപികയുടെ സ്വർണ നേട്ടത്തിന് പിന്നിൽ കാർത്തികിന്റെ സാന്നിധ്യം; പ്രതിശ്രുത വധുവിന്റെ നേട്ടത്തിൽ അഭിമാനം പൂണ്ട് ഇന്ത്യൻ ക്രിക്കറ്റർ

ഗ്ലാസ്‌ഗോ: ഏതൊരു പുരുഷന്റെയും നേട്ടത്തിന് പിന്നിൽ ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്നാണ് ചൊല്ല്.. എന്നാൽ മലയാളിയും ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് സ്‌ക്വാഷിലെ സ്വർണ്ണ മെഡൽ ജേതാവുമായ ദീപിക പള്ളിക്കലിനോട് ചോദിച്ചാൽ ദീപിക പറയും വിജയത്തിന് പിന്നിൽ ഒരു പുരുഷന്റെ സാന്നിധ്യമാണെന്ന്. മറ്റാരുമില്ല ഭാവി ഭർത്താവും ഇന്ത്യൻ വിക്കറ്റ് കീപ്പിങ് ബാറ്റ്‌സ്മാനുമായ ദിനേശ് കാർത്തികിനെ കുറിച്ചാണ് ദീപിക പറഞ്ഞുവരുന്നത്. ജോഷ്‌ന ചിന്നപ്പക്കൊപ്പം ദീപിക രാജ്യത്തിനായി സ്വർണ്ണ മെഡൽ നേടുമ്പോൾ ദിനേശ് കാർത്തികും ദീപികയ്ക്ക് ഒപ്പമുണ്ടായിരുന്നു.

കാർത്തിക് കോമൺവെൽത്ത് ഗെയിംസിൽ ദീപികയുടെ മത്സരം കാണാൻ എത്തിയിരുന്നു. മെഡൽ നേടിയ വിസ്മയ ദിനത്തിൽ കാർത്തിക് കൂടെ ഉണ്ടായിരുന്നതിൽ താൻ വളരെ സന്തോഷവതിയാണെന്ന് ദീപിക ട്വീറ്റ് ചെയ്യുകയും ചെയ്തു. ട്വീറ്റിനൊപ്പം മെഡൽ ദാന ചടങ്ങിൽ കാർത്തികിനോടൊപ്പം നിൽക്കുന്ന ചിത്രവും കൊടുത്തിരുന്നു.
ടൗയാശേ
അതേസമയം ഭാവി വധുവിന്റെ നേട്ടത്തെ പുകഴ്‌ത്തിയായിരുന്നു കാർത്തികിന്റെ ട്വീറ്റ്. തന്റെ ഭാവി വധുവിൽ താൻ അഭിമാനം കൊള്ളുന്നുവെന്ന് കാർത്തിക് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ഇംഗ്ലീഷ് ക്രിക്കറ്റ്താരം കെവിൻ പീറ്റേഴ്‌സൺ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. കളിക്കളത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ താൻ പഠിച്ചത് കാർത്തികിൽ നിന്നാണെന്നും കാർത്തികിന്റെ പ്രോത്സാഹനം തനിക്ക് തുണയായെന്നും ദീപിക പറയുന്നു.

2013 നവംബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം ചെന്നൈയിൽ നടന്നിരുന്നു. ദിനേശ് കാർത്തികിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയായ നിഖിതയിൽനിന്നും കാർത്തിക് കഴിഞ്ഞ വർഷമാണ് വിവാഹമോചനം നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP