Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്കുമുണ്ട് അപൂർവമായ ക്രൊയേഷ്യൻ ബന്ധം; 200 വർഷം മുമ്പ് ഗോവയ്ക്ക് സമീപം ക്രൊയേഷ്യക്കാർ താമസം ഉറപ്പിച്ചതിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതോടെ സന്ദർശിച്ചത് ക്രൊയേഷ്യൻ പാർലമെന്റ് അംഗങ്ങൾവരെ; ക്രൊയേഷ്യൻ തലസ്ഥാലത്തെ ചരിത്രപ്രധാനമായ പള്ളിയും ഗോവയിൽ കണ്ടെത്തി

ഇന്ത്യക്കുമുണ്ട് അപൂർവമായ ക്രൊയേഷ്യൻ ബന്ധം; 200 വർഷം മുമ്പ് ഗോവയ്ക്ക് സമീപം ക്രൊയേഷ്യക്കാർ താമസം ഉറപ്പിച്ചതിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതോടെ സന്ദർശിച്ചത് ക്രൊയേഷ്യൻ പാർലമെന്റ് അംഗങ്ങൾവരെ; ക്രൊയേഷ്യൻ തലസ്ഥാലത്തെ ചരിത്രപ്രധാനമായ പള്ളിയും ഗോവയിൽ കണ്ടെത്തി

മറുനാടൻ ഡെസ്‌ക്‌

പനാജി: ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നതോടെ ക്രൊയേഷ്യയെന്ന കൊച്ചുരാജ്യം ആഗോളതലത്തിൽ ശ്രദ്ധനേടിയിരിക്കുകയാണ്. എവിടെയാണ് ഈ ക്രൊയേഷ്യയെന്നറിയാനുള്ള കൗതുകത്തിലാണ് എല്ലാവരും. അതിനിടെ, ഇന്ത്യയ്ക്കും ചില ക്രൊയേഷ്യൻ ബന്ധങ്ങളുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നു. ഓൾഡ് ഗോവയ്ക്ക് സമീപമുള്ള ഗണ്ടൗലിം എന്ന ഗോവൻ ഗ്രാമമാണ് ഇന്ത്യയെയും ക്രൊയേഷ്യെയും കൂട്ടിയിണക്കുന്നത്.

16-ാം നൂറ്റാണ്ടിൽ ക്രൊയേഷ്യയിൽനിന്ന് ഗോവയിലേക്ക് കുടിയേറ്റമുണ്ടായി എന്ന് തെളിയിക്കുന്നതാണ് ഗണ്ടൗലിമിലെ ചരിത്രശേഷിപ്പുകൾ. അവിടെ കംബാർജുവ കനാലിന് തീരത്തുള്ള സാവോ ബ്രാസ് പള്ളി ക്രൊയേഷ്യൻ പൂർവികർ സ്ഥാപിച്ചതാണ്. ഇരുനൂറോളം പേർ മാത്രം താമസിക്കുന്ന ഈ ഗ്രാമം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽപ്പോലും പ്രശ്‌സതമാണ്. പൂർവികർ സ്ഥാപിച്ച പള്ളിയും മറ്റും കാണുന്നതിനായി ക്രൊയേഷ്യയിൽനിന്ന് സന്ദർശകർ ഇവിടേക്ക് എത്തുന്നുണ്ട്.

സംസ്‌കൃത പഠനത്തിനായി ഇന്ത്യയിലെത്തിയ സ്ഡ്രാവ്‌സ്‌ക മറ്റിസിച്ചാണ് ഗോവയുടെ ക്രൊയേഷ്യൻ ബന്ധം കണ്ടെത്തിയത്. ഗോവൻ സർക്കാരിന്റെ പക്കലുള്ള പുരാരേഖകൾ പരതിയ മറ്റിസിച്ച്, സാവോ ബ്രാസ് പള്ളിയിലേക്കെത്തി. ക്രൊയേഷ്യയയിലെ ഡ്ുബ്രോനിക്കിലുള്ള സ്വെറ്റി വിയാഹോ ചർച്ചിന്റെ മാതൃകയിലാണ് സാവോ ബ്രാസ് പണിതിരിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി. എന്നാൽ, പള്ളിയിലേക്ക് കനാൽവഴിയെത്തി കടക്കാനുള്ള ഗേറ്റ് മാത്രമാണ് ഇവിടെ ഇല്ലാത്തത്. രണ്ട് പതിറ്റാണ്ടുമുമ്പ് ഇത് സംസ്ഥാന സർക്കാർ അടച്ചതാണ്.

മറ്റിസിച്ചിന്റെ കണ്ടെത്തൽ ക്രൊയേഷ്യയിലും വലിയ വാർത്തയായി. 1999 ഏപ്രിൽ ഒന്നിന് ക്രൊയേഷ്യയിൽിനിന്നുള്ള പ്രതിനിധി സംഘം ഗോവയിലെത്തി. ക്രൊയേഷ്യയുടെ ഇന്ത്യയിലെ അംബാസഡർ സോറാൻ ആൻഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള 15-അംഗ പാർലമെന്ററി സമിതിയാണ് ഗോവ സന്ദർശിച്ചത്. ഗോവയിൽ ആധിപത്യമുറപ്പിച്ചിരുന്ന പോർച്ചുഗീസുകാരാകും ക്രൊയേഷ്യക്കാരെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്. കപ്പൽ നിർമ്മാണത്തിൽ ക്രൊയേഷ്യക്കാർക്കുണ്ടായിരുന്ന പ്രാവീണ്യമാണ് ഇവരെ കൊണ്ടുവരാൻ ഇടയാക്കിയത്.

ക്രൊയേഷ്യൻ പാർലമെന്ററി സമിതിയുടെ സന്ദർശനത്തിനുശേഷം ഗണ്ടൗലിമിലേക്ക് ധാരാളം സന്ദർശകരെത്തുന്നുണ്ട്. മഡ്ഗാവ് തുറമുഖത്ത് ക്രൊയേഷ്യൻ കപ്പലെത്തിയാൽ അതിലെ ജീവനക്കാരും ഇവിടെയെത്തി സാവോ ബ്രാസ് പള്ളിയിൽ പ്രാർത്ഥിക്കാറുണ്ട്. ക്രൊയേഷ്യൻ സഞ്ചാരികൾ വിവിധങ്ങളായ സംഭാവനകളും പള്ളിക്ക് നൽകാറുണ്ട്. കഴിഞ്ഞവർഷം ഇവിടെയെത്തിയ ക്രൊയേഷ്യൻ സംഘം പള്ളിയെക്കുറിച്ച് ഡോക്യുമെന്ററിയും നിർമ്മിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP