Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ആഹ്ലാദ പ്രകടനവും കുഴഞ്ഞുവീഴലും മറഡോണയുടെ അഭിനയമായിരുന്നോ? ഇതിഹാസതാരത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമയുടെ ഷൂട്ടിങ്ങാണ് നടന്നതെന്ന് ഡെയിലി മെയിൽ;മറഡോണയുടെ ഫുട്ബാൾ സ്നേഹവും രാജ്യസ്നേഹവും ചോദ്യം ചെയ്യരുതെന്ന് ആരാധകർ

ആ ആഹ്ലാദ പ്രകടനവും കുഴഞ്ഞുവീഴലും മറഡോണയുടെ അഭിനയമായിരുന്നോ? ഇതിഹാസതാരത്തിന്റെ ജീവിതം ആസ്പദമാക്കിയുള്ള  സിനിമയുടെ ഷൂട്ടിങ്ങാണ് നടന്നതെന്ന് ഡെയിലി മെയിൽ;മറഡോണയുടെ ഫുട്ബാൾ സ്നേഹവും രാജ്യസ്നേഹവും ചോദ്യം ചെയ്യരുതെന്ന് ആരാധകർ

സ്പോർട്സ് ഡെസ്‌ക്‌

ലണ്ടൻ: അർജന്റീന-നൈജീരിയ മത്സരത്തിൽ മറഡോണയുടെ ഗാലറിയിൽ ഇരുന്നുള്ള 'പ്രകടനം' ഓർമ്മയില്ലേ.ആർത്തുവിളിച്ചും ചാടിമറിഞ്ഞും വിരലുയർത്തിയുമുള്ള ആവേശത്തിനൊടുവിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഇത് അഭിനയമാണെന്നാണ് വിഖ്യാത വെബ് െൈസറ്റായ ഡെയിലി മെയിൽ പറയുന്നത്. മറഡോണയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനായാണ് ഈ പ്രകടനം. അടുത്ത വർഷം അവസാനം പുറത്തിറങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ നിർമ്മാണത്തിൽ പ്രമുഖരായ ചാനൽ 4 പങ്കാളിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇതിനെ ശക്തമായി എതിർത്തുകൊണ്ട് മറഡോണയുട ആരാധകരും രംഗത്തെത്തി.ഡീഗോയുടെ രാജ്യത്തോടുള്ള ആത്മാർഥതയെ ചോദ്യംചെയ്യുരുതെന്നാണ് ഫാൻസ് പറയുന്നത്.ഏതുകാലത്തും അർജന്റീന ജയിച്ചാൽ അലറിവിളിക്കുകയും, തോൽക്കുമ്പോൾ പൊട്ടിക്കരയുകയും ചെയ്യുന്ന പ്രകൃതമാണ് ഡീഗോയുടെതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.ഡോക്യുമെന്റിയുടെ ഷൂട്ടിങ്ങ് ഒരുഭാഗത്ത് നടന്നിട്ടുണ്ടാവും.പക്ഷേ അതിനുവേണ്ടി അഭിനയിക്കുന്ന അൽപ്പനല്ല മറഡോണയെന്നും ആരാധർ പറയുന്നു.

നൈജീരിയക്കെതിരായ നിർണ്ണായക മത്സരത്തിൽ ഗ്രൗണ്ടിൽ മെസി നിറഞ്ഞാടുമ്പോൾ ഗാലറിയിൽ മറഡോണ സ്വയം മറന്നാടുകയായിരുന്നു. മറഡോണയുടെ ഗാലറിയിലേക്കുള്ള വരവ് തന്നെ ആരാധകരെ ഹരം കൊള്ളിച്ചു കൊണ്ടായിരുന്നു. ഫിഫയുടെ ഒഫീഷ്യൽ സ്റ്റാഫിനൊപ്പം നൃത്തച്ചുവടുകൾ വച്ച് ഗ്യാലറിയെ ഇളകിമറിച്ചു പിന്നീട് മറഡോണ. കഴിഞ്ഞില്ല. മെസ്സി ഗോൾ നേടിയപ്പോൾ നെഞ്ചിൽ കൈവച്ച് ആകാശത്തേയ്ക്ക് നോക്കി പ്രാർത്ഥനയോടെ നിന്നു.

ആദ്യപകുതിയോട് അടുത്തപ്പോൾ സുഖനിദ്രയിലായി. പൊടുന്നനെ മോസസ് പെനാൽറ്റിയിലൂടെ മത്സരം സമനിലയിലാക്കിയപ്പോൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. എൺപത്തിയാറാം മിനിറ്റിൽ മാർക്കസ് റോഹോയുടെ വിജയഗോൾ പിറന്നതോടെ മറഡോണയുടെ സകല നിയന്ത്രണവും വിട്ടു. നടുവിരൽ ഉയർത്തിയുള്ള ആഘോഷപ്രകടനത്തിനു പിന്നാലെ മറഡോണ കുഴഞ്ഞുവീഴുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP