Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം മെസിയുടെ മനസു നിറച്ചു..! ഫുട്‌ബോൾ ഇതിഹാസത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ ഇടംപിടിച്ച് മലപ്പുറത്തെ അർജന്റീന ആരാധകരും; 15 രാഷ്ട്രങ്ങളിലെ ആരാധകരെ ഉൾപ്പെടുത്തിയ വീഡിയോയിൽ 'വാമോസ് ലിയോ' മുദ്രാവാക്യം ഏറ്റുപിടിച്ച് മലയാളി പയ്യന്മാർ; റഷ്യയിൽ പന്തുരുളും മുമ്പ് അർജന്റീനക്കായി ആർപ്പുവിളിക്കാൻ ഫുട്‌ബോൾ ആരാധകർക്ക് ഒരു കാരണം കൂടി

മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം മെസിയുടെ മനസു നിറച്ചു..! ഫുട്‌ബോൾ ഇതിഹാസത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ ഇടംപിടിച്ച് മലപ്പുറത്തെ അർജന്റീന ആരാധകരും; 15 രാഷ്ട്രങ്ങളിലെ ആരാധകരെ ഉൾപ്പെടുത്തിയ വീഡിയോയിൽ 'വാമോസ് ലിയോ' മുദ്രാവാക്യം ഏറ്റുപിടിച്ച് മലയാളി പയ്യന്മാർ; റഷ്യയിൽ പന്തുരുളും മുമ്പ് അർജന്റീനക്കായി ആർപ്പുവിളിക്കാൻ ഫുട്‌ബോൾ ആരാധകർക്ക് ഒരു കാരണം കൂടി

എം പി റാഫി

മലപ്പുറം: മലപ്പുറത്തിന്റെ ഫുട്‌ബോൾ പ്രേമം മെസ്സിയുടെ ഫേസ് ബുക്ക് പേജിലുമെത്തി. മെസ്സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ വീഡിയോയിലാണ് മലപ്പുറത്തെ അഞ്ച് അർജന്റീന ആരാധകർ ഇടം പിടിച്ചത്. ലോക രാഷ്ട്രങ്ങളിലെ ഫുട്‌ബോൾ ആരാധകരെ കവച്ചു വെയ്ക്കുന്നതാണ് മലപ്പുറത്തെ ഫുട്‌ബോൾ പ്രേമം. റഷ്യൻ മണ്ണിലെ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മലപ്പുറത്തെ ഫുട്‌ബോൾ ആരവങ്ങൾക്കും ചൂടുപിടിച്ചിരിക്കുകയാണ്. ചുമരുകളും കവലകൾക്കും പുറമെ ഇത്തവണ സോഷ്യൽ മീഡിയയും പ്രധാന പ്രചാരണ മാധ്യമമായി മാറിക്കഴിഞ്ഞു. ഫാൻസുകൾ ഇഷ്ട ടീമിനായുള്ള പോരാട്ടം സോഷ്യൽ മീഡിയയിൽ ശക്തമാക്കിയിട്ടുണ്ട്. 'വാമോസ് അർജന്റീന വാമോസ് മെസ്സി ' എന്ന മുദ്രാവാക്യത്തോടെ വ്യത്യസ്ത പ്രചാരണ രീതിയുമായി ഫേസ്‌ബുക്കിൽ എത്തിയ അർജന്റീന ആരാധകരാണ് മെസ്സിയുടെ ഫേസ് ബുക്ക് പേജിൽ ഇടം പിടിച്ചത്. ലക്ഷക്കണക്കിന് ആരാധകർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

മെസ്സിയുടെ ഫേസ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടതോടെ താരമായിരിക്കുകയാണ് മലപ്പുറത്തെ അർജന്റീന ആരാധകർ. അറക്കൽ ഷജീഹ്, ഹാസിഫ് എടപ്പാൾ, ഷബീബ് മൊറയൂർ, ഷരീഫ് ഫറോഖ്, ആദിഷ് എന്നിവരാണ് മെസ്സിയുടെ ഔദ്യോഗിക ഫേസ്‌ബുക്കിലെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് മലയാളികളെ ഞെട്ടിച്ചത്.

ലോകത്തെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള മെസ്സി ആരാധകരുടെ വീഡിയോയിലാണ് മലപ്പുറത്ത് കാരും ഇടം പിടിച്ചത്. 15 രാഷ്ട്രങ്ങളിലെ മെസ്സി ആരാധകരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോയിലാണ് മലപ്പുറത്തുകാരുടെ 'വാമോസ് ലിയോ' വീഡിയോ ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ആറ് ലക്ഷത്തിലധികം പേർ കണ്ടു. ലക്ഷക്കണക്കിന് ആരാധകരാണ് കണ്ടും ഷെയർ ചെയ്തും വീഡിയോ വൈറലാക്കിയിരിക്കുന്നത്.

'വാമോസ് അർജന്റീന വാമോസ് മെസ്സി' എന്ന മുദ്രാവാക്യങ്ങളുമായി മെസ്സി ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പരക്കുന്നതിനിടെയാണ് മലപ്പുറത്തുകാരും മെസ്സി ആരാധകരുമായ ഇവർ ചേർന്ന് തയ്യാറാക്കിയ വാമോസ് മലപ്പുറം ഫേസ് ബുക്ക് പേജിൽ ഇവർ പോസ്റ്റുന്നത്. ഇത് കണ്ട മെസ്സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് അഡ്‌മിൻസ് ഇവരെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാം വഴി ചിത്രങ്ങൾ പങ്കുവെച്ചു.

22 സെക്കന്റാണ് മെസ്സിയുടെ പേജിലുള്ള വീഡിയോയുടെ ദൈർഘ്യം. ഇതിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറത്തുകാർ പ്രത്യക്ഷപ്പെടുന്നത്. റഷ്യ, മെക്‌സിക്കോ, ബ്രസീൽ, കോസ്സ്‌റ്റോറിക്ക, ഫ്രാൻസ്, ഐവറികോസ്റ്റ്, ഇംഗ്ലണ്ട്, ഹംഗറി, പാക്കിസ്ഥാൻ, പോളണ്ട്, സ്വീഡൻ, അർജന്റീന എന്നീ രാജ്യങ്ങളിലെ മെസ്സി ആരാധകരുടെ വീഡിയോയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഈ ആരാധകർ. പുതുമയാർന്ന പ്രചാരണങ്ങളുമായി രംഗത്തിറങ്ങാനുള്ള മത്സരത്തിലാണ് മലപ്പുറത്തെ ഓരോ ഫാൻസുകളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP