Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറാം റാങ്കുകാരായ സ്വിറ്റ്‌സർലൻഡിനെയും തോൽപിച്ച് സ്വീഡന്റ് വരവ് അജയ്യരായി; ആകെ തോറ്റത് ജർമനിയോടുമാത്രം; ഇംഗ്ലണ്ട് പ്രതീക്ഷിക്കുമ്പോഴും കറുത്ത കുതിരകളാവാൻ സ്വീഡിഷ് ടീം; സ്വിറ്റ്‌സർലൻഡിന്റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി സ്വീഡൻ കാൽനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതിയത് ഇങ്ങനെ

ആറാം റാങ്കുകാരായ സ്വിറ്റ്‌സർലൻഡിനെയും തോൽപിച്ച് സ്വീഡന്റ് വരവ് അജയ്യരായി; ആകെ തോറ്റത് ജർമനിയോടുമാത്രം; ഇംഗ്ലണ്ട് പ്രതീക്ഷിക്കുമ്പോഴും കറുത്ത കുതിരകളാവാൻ സ്വീഡിഷ് ടീം; സ്വിറ്റ്‌സർലൻഡിന്റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തി സ്വീഡൻ കാൽനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: സാക്ഷാൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഹെന്റിക് ലാർസനും ഉണ്ടായിരുന്ന കാലത്ത് സാധിക്കാതിരുന്ന നേട്ടമാണ് സ്വീഡൻ റഷ്യൻ കൈവരിച്ചത്. 24 വർഷത്തിനുശേഷം ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുക. അതും ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുനിൽക്കുന്ന സ്വിറ്റ്‌സർലൻഡിന്റെ പ്രതിരോധവീര്യത്തെ മറികടന്ന്. ജർമനിയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് പ്രാഥമിക ഘട്ടത്തിൽ ജേതാക്കളായി പ്രീക്വാർട്ടറിലെത്തിയതും റഷ്യൻ ലോകകപ്പിൽ സ്വീഡന്റെ നേട്ടങ്ങളുടെ മാറ്റുകൂട്ടുന്നു.

ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 66-ാം മിനിറ്റിൽ മിഡ്ഫീൽഡൽ എമിൽ ഫോഴ്‌സ്ബർഗ് നേടിയ ഗോളാണ് സ്വീഡനെ മുന്നോട്ടു നയിച്ചത്. ഫോഴ്‌സ്ബർഗ് പോസ്റ്റിലേക്ക് തൊടുത്ത കിക്ക് സ്വിസ് പ്രതിരോധനിര താരത്തിന്റെ കാലിൽത്തട്ടി വഴിതിരിഞ്ഞ് വലയിലെത്തുകയായിരുന്നു. ഷോട്ട് തടുക്കാൻ കാത്തുനിന്നിരുന്ന സ്വിസ് ഗോളി യാൻ സൊമറിന് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.

ഗോൾ പിറന്ന ഈ നിമിഷമൊഴിച്ചാൽ വിരസമായൊരു മത്സരമായിരുന്നു സ്വീഡൻ-സ്വിസ് പോരാട്ടം. പതുക്കെ അസ്വസ്ഥതയിലേക്കും പരുക്കൻ അടവുകളിലേക്കും കടന്ന കളിയിൽ, ഇഞ്ചുറി ടൈമിൽ സ്വിസ് താരം മൈക്കൽ ലാങ്ങിന് ചുവപ്പുകാർഡും കിട്ടി. ഇതോടെ, പത്തുപേരുമായാണ് സ്വിറ്റ്‌സർലൻഡിന് മത്സരം അവസാനിപ്പിക്കേണ്ടിവന്നത്. പെനാൽട്ടി ബോക്‌സിനകത്തുവച്ചായിരുന്നു ഫൗളെങ്കിലും, റഫറി ഫ്രീക്കിക്ക് മാത്രമാണ് അനുവദിച്ചത്. ഇത് പാഴാവുകയും ചെയ്തു.

യൂറോപ്പിൽ വലിയ ഫുട്‌ബോൾ പാരമ്പര്യമുള്ള സ്വഡന്റെ വലിയൊരു തിരിച്ചുവരവാണ് ഇത്തവണത്തേത്. ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പിൽത്തന്നെ അരങ്ങേറ്റം കുറിച്ച അവർ, 1950-ൽ മൂന്നാം സ്ഥാനക്കാരായി. 1958-ൽ ബ്രസീൽ ആദ്യമായി ലോകകിരീടം ചൂടിയ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു സ്വീഡൻ. പിന്നീട് 1994-ലാണ് അവർക്ക് കാര്യമായ നേട്ടമുണ്ടാക്കാനായത്. റുമാനിയയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സെമിയിലെത്തിയ സ്വീഡന്, സെമിയിൽ ്ബ്രസീൽ വീണ്ടും വഴിമുടക്കിയായി. ഏകപക്ഷീയമായ ഒരുഗോളിന് സ്വീഡനെ തോൽപിച്ച് ബ്രസീൽ ഫൈനലിൽ കടന്നു. മൂ്ന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ബൾഗേറിയയെ തോൽപിച്ചു.

സമാനമായൊരു നേട്ടമാണ് കാൽനൂറ്റാണ്ടിനുശേഷം ക്വാർട്ടറിൽ കടക്കുമ്പോൾ സ്വീഡൻ പ്രതീക്ഷിക്കുന്നത്. ക്വാർട്ടറിൽ കരുത്തരായ ഇംഗ്ലണ്ടാണ് പ്രതിയോഗികളെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ടീമാണ് തന്റേതെന്ന് കോച്ച് ജെയ്ൻ ആൻഡേഴ്‌സൺ കരുതുന്നു. സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെപ്പോലുള്ള സൂപ്പർത്താരങ്ങൾ കളംവാണിരുന്ന സ്വീഡിഷ് നിര ഇന്ന് താരതമ്യേന പുതുമുഖക്കാരുടെ ടീമാണ്. ടീമിൽ കളിക്കുന്ന എല്ലാവരും ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. എന്നാൽ, പുതുനിരയുടെ പരിചയക്കുറവൊന്നും പുറത്തുകാണിക്കാതെ അവർ പോരാടുകയാണ് ലോകകപ്പിൽ. മുൻകാലങ്ങളിലേതുപോലെ, സെമിയിൽ കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരുടെ വരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP