Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; കടുത്ത ടാക്ലിങ്ങിനെ മറികടന്ന് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡൻ കീഴടക്കി; ഗ്രൂപ്പ് എഫിൽ സ്വീഡിഷ് പട സ്വന്തമാക്കിയത് നിർണായക ജയം

12 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല; കടുത്ത ടാക്ലിങ്ങിനെ മറികടന്ന് ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് സ്വീഡൻ കീഴടക്കി; ഗ്രൂപ്പ് എഫിൽ സ്വീഡിഷ് പട സ്വന്തമാക്കിയത് നിർണായക ജയം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകകപ്പിൽ സ്വീഡന്റെ വരവ്. വെറുതെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല സ്വീഡിഷ് പട. ഗ്രൂപ്പ് എഫിലെ മൽസരത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. മസിൽ പവറാണ് കളിയിൽ മുന്നിട്ട് നിന്നത്, ഒപ്പം ഫൗളുകളും.കടുത്ത മാർക്കിങ്ങുമായി കൊറിയയുടെ മോശം പ്രകടനം മറക്കാൻ ആഗ്രഹിക്കുന്നതായി.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സ്വീഡൻ വിധി നിർണയിച്ച ഗോൾ നേടിയത്. 65-ാം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ കി മിൻ വൂ ബോക്‌സിൽ വിക്ടർ ക്ലാസണിനെ വീഴ്‌ത്തിയതിനായിരുന്നു റഫറി പെനാൽറ്റി വിധിച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) ക്കു വിടുകയായിരുന്നു. കിക്കെടുത്ത നായകൻ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് ലക്ഷ്യം കണ്ടതോടെ സ്വീഡൻ മത്സരത്തിൽ ലീഡ് നേടി.

കളിയുടെ ആദ്യ നിമിഷങ്ങളിൽ മികച്ചുനിന്നത് ദക്ഷിണ കൊറിയയായിരുന്നെങ്കിലും പിന്നീട് സ്വീഡൻ മത്സരത്തിൽ ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായ മേൽക്കൈയോടെയാണ് സ്വീഡൻ കളി അവസാനിപ്പിച്ചത്. ജർമനിയും മെക്‌സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ജയത്തോടെ സ്വീഡൻ നിർണായകമായ മൂന്ന് പോയിന്റ് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP