Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രീക്വാർട്ടർ ഇന്നാരംഭിക്കുമ്പോൾ ക്വാർട്ടറിൽ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് കാത്ത് ആരാധകർ; ഇന്ന് അർജന്റീനയും പോർച്ചുഗലും ജയിച്ചാൽ ക്വാർട്ടറിൽ മെസിയും റോണോയും നേർക്കുനേർ; ബ്രസീൽ സെമിയിലെത്തിയാൽ നെയ്മർക്ക് എതിരാളിയാവുക മെസി റോണോ പോരാട്ടത്തിലെ വിജയികൾ; `മഞ്ഞ` ചതിച്ച് സൂപ്പർ പോരാട്ടങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ ഫുട്‌ബോൾ ലോകം

പ്രീക്വാർട്ടർ ഇന്നാരംഭിക്കുമ്പോൾ ക്വാർട്ടറിൽ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നത് കാത്ത് ആരാധകർ; ഇന്ന് അർജന്റീനയും പോർച്ചുഗലും ജയിച്ചാൽ ക്വാർട്ടറിൽ മെസിയും റോണോയും നേർക്കുനേർ; ബ്രസീൽ സെമിയിലെത്തിയാൽ നെയ്മർക്ക് എതിരാളിയാവുക മെസി റോണോ പോരാട്ടത്തിലെ വിജയികൾ; `മഞ്ഞ` ചതിച്ച് സൂപ്പർ പോരാട്ടങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിൽ ഫുട്‌ബോൾ ലോകം

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്ന് ഫ്രാൻസും അർജന്റീനയും നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. പ്രീക്വാർട്ടറിലെ വിജയം ഒരുപക്ഷേ സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റ്മുട്ടുന്ന പോരാട്ടത്തിലേക്ക് എത്തിച്ചേക്കാം. ഇന്ന് നടക്കുന്നത് രണ്ട് പ്രീക്വാർട്ടർ മത്സരങ്ങളാണ്. ഫ്രാൻസ് അർജന്റീന മത്സരത്തിന് ശേഷം രാത്രി നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ഉറുഗ്വയെ നേരിടും. അർജന്റീനയും പോർച്ചുഗലുമാണ് ഇന്നത്തെ മത്സരങ്ങളിൽ വിജയിക്കുന്നതെങ്കിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസി എന്നിവർ നേർക്ക് നേർ വരും. അവിടെ ജയിക്കുന്ന ടീം ബ്രസീലുമായിട്ടായിരിക്കും സെമി കളിക്കുക എന്നതിനാൽ റൊണാൾഡോ നെയമർ പോരിനോ മെസി നെയ്മർ ഏറ്റ് മുട്ടലിനോ സെമി ഫൈനൽ വേദിയായേക്കാം.

ഇനി സൂപ്പർ താരങങളുടെ ടീമുകൾ ജയിച്ചു എന്ന് കരുതി ഇവർ തമ്മിൽ കളിക്കളത്തിൽ ഉറപ്പായിട്ടും പോരടിക്കും എന്ന് പറയാൻ കഴിയുകയില്ല.മെസി, റൊണാൾഡോ, നെയ്മർ എന്നീ മൂന്ന് പേർക്കും ഒ്ാരോ മഞ്ഞ കാർഡ് വീതം ഇതിനോടകം കിട്ടിക്കഴിഞ്ഞു. അടുത്ത മത്സരത്തിൽ ഓരോ മഞ്ഞക്കാർഡ് കിട്ടിയാൽ താരങ്ങൾക്ക് തൊട്ടടുത്ത മത്സരം നഷ്ടപ്പെടും എന്നതാണ് സൂപ്പർ താരങ്ങൾ പരസ്പരം മത്സരിക്കുന്നത് കാണാൻ കഴിയുമോ എന്ന ആശങ്ക ശ്രിഷ്ടിക്കുന്നത്.ഇന്നത്തെ പ്രീക്വാർട്ടർ പോരാട്ടത്തിൽ മഞ്ഞക്കാർഡ് ചതിച്ചാലാണ്, ഇരുവരും നേർക്കുനേർ വരാനുള്ള സാധ്യത നഷ്ടമാകുക.

ഫിഫയുടെ നിയമമനുസരിച്ച് രണ്ടു മൽസരങ്ങളിൽ മഞ്ഞക്കാർഡ് ലഭിച്ചാൽ മൂന്നാമത്തെ മൽസരത്തിൽ സസ്‌പെൻഷൻ ലഭിക്കും. ലോകകപ്പിൽ ഗ്രൂപ്പു മൽസരങ്ങൾ മുതൽ ക്വാർട്ടർ ഫൈനൽ വരെ ഈ നിയമം ബാധകമാണ്. ക്വാർട്ടർ പോരാട്ടത്തോടെ അതുവരെയുള്ള കാർഡുകൾ പരിഗണിക്കുന്നത് അവസാനിക്കും. സെമിയിൽ ചുവപ്പുകാർഡ് ലഭിച്ചില്ലെങ്കിൽ എല്ലാവർക്കും സെമി കളിക്കാമെന്ന് ചുരുക്കം.

മെസ്സിയും റൊണാൾഡോയും മാത്രമല്ല, പ്രീക്വാർട്ടറിൽ മഞ്ഞക്കാർഡ് കിട്ടിയാൽ ക്വാർട്ടർ ഫൈനൽ നഷ്ടമാകുന്ന സൂപ്പർതാരങ്ങൾ വേറെയുമുണ്ട്. ബ്രസീലിന്റെ നെയ്മർ, ഫിലിപെ കുടീഞ്ഞോ, കാസമിറോ, കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ്, ഫ്രഞ്ച് താരം പോൾ പോഗ്ബ, ബൽജിയം താരം കെവിൻ ഡിബ്രൂയിൻ തുടങ്ങിയവർക്കെല്ലാം മഞ്ഞക്കാർഡ് കിട്ടിയാൽ ക്വാർട്ടർ പോരാട്ടം നഷ്ടമാകും.

ഇന്നത്തെ മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടാൽ ടീം വിജയിച്ചാൽ ക്വാർട്ടർ കാണാതെ പോകുന്ന ഫ്രാൻസ് താരങ്ങൾ - പോൾ പോഗ്ബ, മറ്റുയ്ഡി, ടൊളീസ്സോ എന്നിവരാണ്. അർജന്റീന നിരയിലുമുണ്ട് സസ്‌പെൻഷൻ കാത്തിരിക്കുന്ന താരങ്ങൾ. നിക്കോളാസ് ഒട്ടാമെൻഡി, ഹവിയർ മഷറാനോ, എവർ ബനേഗ, മെർക്കാഡോ, അക്യൂന എന്നിവരാണ് മെസിക്ക് പുറമെ ബുക്കിങ് ലഭിച്ച കളിക്കാർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP