Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളികൾക്കുണ്ടൊരു റെനെ ഹിഗുറ്റ; സ്‌കോർപ്പിയൻ കിക്കുകൾ ലോകത്തിന് നൽകിയ കൊളംബിയൻ ഗോളിയുടെ മലയാളി വേർഷൻ; നവീൻ മനോഹരൻ തന്റെ കിക്കിൽ ലോക ശ്രദ്ധ നേടുന്നു

മലയാളികൾക്കുണ്ടൊരു റെനെ ഹിഗുറ്റ; സ്‌കോർപ്പിയൻ കിക്കുകൾ ലോകത്തിന് നൽകിയ കൊളംബിയൻ ഗോളിയുടെ മലയാളി വേർഷൻ; നവീൻ മനോഹരൻ തന്റെ കിക്കിൽ ലോക ശ്രദ്ധ നേടുന്നു

മറുനാടൻ മലയാളി ഡസ്‌ക്

ആലപ്പുഴ; ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും ഭ്രാന്തനായ കളിക്കാരൻ അതായിരുന്നു റെനെ ഹിഗുറ്റ. കൊളംബിയൻ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹത്തിന് ഗോൾ സേവ് ചെയ്യുന്നതിനേക്കാൾ താൽപ്പര്യം ഗോൾ അടിക്കാനായിരുന്നു. അത്തരത്തിൽ പലപ്പോഴും ഹിഗുറ്റയെ സ്വന്തം പോസ്റ്റിൽ കാണാനാവില്ല. മിക്കപ്പോഴും ടീമിനു വേണ്ടി പെനാൽട്ടികളും ഫ്രീകിക്കുകളും എടുക്കുന്നതും ഹിഗുറ്റയായിരുന്നു. ഫുട്‌ബോൾ ലോകത്തിൽ ആദ്യമായി സ്‌കോർപ്പിയൻ കിക്ക് അവതരിപ്പിക്കുന്നതും ഈ ഭ്രാന്തൻ കളിക്കാരൻ തന്നെയാണ് . ഗോൾ വല ലക്ഷ്യമാക്കി പോകുന്ന ബോളിനെ മുന്നോട്ട് ചാടി കാൽപാദം കൊണ്ട് തട്ടിയകറ്റുന്ന വിദ്യ.

പറഞ്ഞു വരുന്നത് ആലുപ്പുഴയിൽ സ്‌കോർപ്പിയൻ കിക്ക് അടിച്ച് ലോക തലത്തിലേക്ക് ശ്രദ്ധ പിടിച്ചു പറ്റിയ മലയാളി ഹിഗുറ്റയായ നവീൻ(24) മനോഹരനെക്കുറിച്ചാണ്. വീടിനടുത്തുള്ള മൈതാനത്തിലെ കളിയിലായിരുന്നു നവീനിന്റെ സ്‌കോർപ്പിയൻ കിക്ക്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.

ഹിഗുറ്റയുടെ കടുത്ത ആരാധകനാണ് ഈ 24നാലുകാരൻ. പ്ലസ്ടു മുതലാണ് ഹിഗുറ്റയെക്കുറിച്ച് അറിഞ്ഞതും പിന്നീട് ആരാധിക്കാൻ തുടങ്ങിയതും കിക്ക് അനുകരിക്കാൻ തുടങ്ങിയതെന്നും നവീൻ പറയുന്നു. കുട്ടുകാരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് പിന്നെ പെട്ടെന്ന് വൈറലാകുകയായിരുന്നു.

താൻ കളിക്കുന്നത് ചേർത്തല വാരനാട് ക്ഷേത്രത്തിന് അടുത്തുള്ള വാസ്‌കോ ക്ലബിലാണ്. അവിടെ നിന്നാണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. ഇത് നല്ല രീതിയിൽ ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു വർഷം കഴിഞ്ഞു.

അനുകരിക്കുന്നതിനിടയിൽ പല തവണ ആശുപത്രിയിയിലായെങ്കിലും കിക്ക് പഠിക്കാതെ താൻ മടങ്ങിയില്ലെന്നും നവീൻ പറഞ്ഞു. ഐടി വിദ്യാഭ്യാസം പൂർത്തിയാക്കിയ നവീൻ സാധാരണ കുടുംബത്തിൽ നിന്നുള്ള ആളാണ്. ഇത്തവണത്തെ ലോകകപ്പിൽ അർജന്റീന കപ്പുയർത്തുമെന്നാണ് മലയാളി ഹിഗുറ്റയുടെ വിശ്വാസം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP