Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പേരിന് മാത്രം പാലു ചേർത്ത ചൂടുവെള്ളത്തിൽ ഉണക്ക റൊട്ടി മുക്കി കഴിച്ചു കടന്ന പോയ സ്‌കൂൾ ജീവിതം; പട്ടിണി കൊണ്ട് കരയുന്ന അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ആവാതെ വിങ്ങി പൊട്ടിയ കൗമാരം; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയതോടെ ആളാകെ മാറി; ഇനി കളിക്കേണ്ടത് സ്വന്തം ടീമിലെ കളിക്കാരോട്; ക്രിസ്ത്യാനോയും മെസിയും നെയ്മറും നഷ്ടപ്പെട്ട മലയാളികളുടെ പുതിയ ഹീറോ റൊമിലൊ ലുക്കാക്കുവിന്റെ കഥ

പേരിന് മാത്രം പാലു ചേർത്ത ചൂടുവെള്ളത്തിൽ ഉണക്ക റൊട്ടി മുക്കി കഴിച്ചു കടന്ന പോയ സ്‌കൂൾ ജീവിതം; പട്ടിണി കൊണ്ട് കരയുന്ന അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ആവാതെ വിങ്ങി പൊട്ടിയ കൗമാരം; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയതോടെ ആളാകെ മാറി; ഇനി കളിക്കേണ്ടത് സ്വന്തം ടീമിലെ കളിക്കാരോട്; ക്രിസ്ത്യാനോയും മെസിയും നെയ്മറും നഷ്ടപ്പെട്ട മലയാളികളുടെ പുതിയ ഹീറോ റൊമിലൊ ലുക്കാക്കുവിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ദാരിദ്ര്യത്തിന്റെ ദുരിതനദി നീന്തിക്കടന്നു കാൽപ്പന്ത് കളിയുടെ സൂപ്പർതാരമാവുകയാണ് ബെൽജിയത്തിന്റെ സൂപ്പർ താരം റൊമിലൊ ലുക്കാക്കു. 190 സെന്റീമീറ്റർ പൊക്കവുമായി പന്തുമായി പറക്കുന്ന ലുക്കാക്കു. ലുക്കാക്കു തന്നെയാണ് ബെൽജിയത്തെ സെമിയിൽ എത്തിക്കുന്നത്. ക്വാർട്ടറിൽ ഗോളുകളൊന്നും ലുക്കാക്കു അടിച്ചില്ല. പക്ഷേ ബ്രസീൽ- ബെൽജിയം ക്വാർട്ടർ മത്സരത്തിൽ രണ്ടാം ഗോൾ ലുക്കാക്കുവിന്റെ ദ്രുത വേഗ കളിയുടെ പ്രതിഫലനമായിരുന്നു. ഈ ലുക്കാക്കുവാണ് ഇന്ന് മലയാളികളുടെ താരം. മെസിയും നെയ്മറും ക്രിസ്ത്യാനോയും ലോകകപ്പിന്റെ കളം വിട്ടതോടെ ലുക്കാവിലേക്കായി മലയാള മണ്ണിന്റെയും മനസ്സ്.

പാലിൽ വെള്ളം ചേർത്തു ഉണങ്ങിയ റൊട്ടിക്കൊപ്പം കഴിച്ചാണു കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് പോയിരുന്നത്. ഫ്രിഡ്ജിൽ ദിവസങ്ങൾ സൂക്ഷിച്ചു പുറത്തെടുക്കുന്ന ഈ ഭക്ഷണം തന്നെ ആയിരുന്നു എന്നത്തേയും പ്രിയവിഭവം. കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ് ഒരു കച്ചവടക്കാരന്റെ കനിവിൽ കുറെ കാലം തള്ളി നീക്കിയിട്ടുണ്ട്. പട്ടിണി മാറ്റാൻ നിവൃത്തിയില്ലാത്തതിനാൽ അമ്മ കരയുന്നതു കണ്ടു പലപ്പോഴും ഉള്ള്‌പൊള്ളി.'... ലുക്കാക്കു കയ്‌പ്പേറിയ കുട്ടിക്കാലം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: 'അമ്മേ, നമ്മുടെ കഷ്ടകാലം തീരുന്ന ഒരു നല്ലകാലം വരും' അമ്മയ്ക്ക് നൽകിയ ഈ വാഗ്ദാനം നിറവേറ്റാൻ കളം നിറഞ്ഞു കളിക്കുകയാണ് ലുക്കാക്കോ. ഓരോ ഫുട്‌ബോൾ മത്സരങ്ങളിലും ബൂട്ടിൽ നിന്നും പിറക്കുന്ന ഓരോ ഗോളുകളും പട്ടിണിയുടെ കാലം നൽകിയ കരുത്തിൽ നിന്ന് പിറക്കുന്നതാണ്. ഫുട്‌ബോൾ കളി ലുകാക്കുവിനു കേവല വിനോദം ആയിരുന്നില്ല അതിജീവനത്തിനുള്ള ജീവന്മരണ പോരാട്ടമായിരുന്നു. പന്തുകൊണ്ട് ലുക്കാക്കു എതിരാളിയുടെ ഗോൾ മുഖത്തേക്ക് ഡ്രിബിൾ ചെയത് കുതിക്കുന്നത് മനസ്സിൽ അമ്മയുടെ മുഖത്തേയും ആവാഹിച്ചാണ്.

ലോകം അറിയപ്പെടുന്ന ഏറ്റവും നല്ല ഫുട്‌ബോൾ പ്ലെയർ ആകണം എന്നു മാത്രമായിരുന്നു റൊമെല്ലോ ലുക്കാക്കു ആഗ്രഹിച്ചത്. യൂറോപ്യൻ ലീഗിലും ക്ലബ്ബുകളിലൂടെയും കളിച്ചു. കളിയിലെ കൗണ്ടർ അറ്റാക്കിന്റെ മുഖമായി ഇന്ന് ലുക്കാക്കു മാറി. ഇതിനിടെയിലും പഴയതൊന്നും ലുക്കാകു മറക്കുന്നില്ല. ഒരു ദിവസം അമ്മയുടെ അച്ഛൻ അരികിൽ വിളിച്ച് ചോദിച്ചത് ലൂക്കാക്കുവിനു മറക്കാനാകില്ല. 'നീ എന്റെ മകളെ ശരിക്ക് നോക്കുമോ?' ഒട്ടും സംശയത്തിനുള്ള ഇടം നൽകാതെ മുത്തച്ഛനു 'അതെ 'എന്നുത്തരം നൽകി.കൃത്യം അഞ്ചു ദിവസത്തിനുശേഷം അദ്ദേഹം മരിച്ചു. അപ്പോഴാണ് മുത്തച്ഛന്റെ ചോദ്യത്തിലെ വസ്തുത ലുക്കാക്കു തിരിച്ചറിഞ്ഞത്. കളി കാണാൻ, ഉയർച്ച കാണാൻ മുത്തച്ഛൻ കൂടെ വേണമായിരുന്നു. എനിക്കും അമ്മയ്ക്കും സുഖമാണെന്ന സന്തോഷം ഒരു തവണ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അറിയിക്കണം.-ഇതൊന്നും നടക്കില്ലെന്ന തിരിച്ചറിവിലും ലുക്കാക്കു സ്വപ്‌നം കാണുകയാണ്.

ലോകകപ്പിൽ പനാമക്കെതിരെ ഇരട്ടഗോളടിച്ച ശേഷമാണ്, ലുകാകു തന്റെ ഫുട്‌ബോൾ അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തിൽ നേരിട്ട പല വിഷമം പിടിച്ച അനുഭവങ്ങളും കട്ട കലിപ്പിട്ടാണ് ലുകാക്കു മറികടക്കുന്നത്. ചെറുപ്പത്തിൽ തന്റെ നീളവും നിറവും കരുത്തും നോക്കി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച എതിർ ടീമിൽ കളിക്കുന്നവരുടെ അച്ഛന്റേയും അമ്മയുടേയും മുഖത്ത് നോക്കി ''കളി കഴിയുമ്പോഴേക്കും നിങ്ങളെ മക്കളെ ഞാൻ തകർക്കും, പിന്നെ കരഞ്ഞോണ്ടവരെ തോളിലിട്ട് വീട് പിടിക്കേണ്ടി വരുമല്ലോ നിങ്ങൾ'' എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചാണ് ആ കളിക്ക് അച്ഛന്റെ പഴേ ബൂട്ട് കെട്ടുന്നത്. നന്നായി കളിക്കുമ്പോൾ ബെൽജിയം കളിക്കാരൻ എന്നും, മറിച്ചാവുമ്പോൾ കോംഗോയിൽ നിന്ന് കുടിയേറിയ ബെൽജിയക്കാരൻ എന്നും പറയുന്നോരോട് പോയി പണി നോക്കാൻ പറഞ്ഞു. അങ്ങനെ ലുക്കാക്കുവിന് ദുരനുഭവങ്ങളും മൈതാനം സമ്മാനിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവുമായിരുന്നു ഈ ബെൽജിയൻ ദേശീയ താരം. അങ്ങനെ എവർട്ടണിന്റെ ബൽജിയൻ സൂപ്പർ സ്ട്രൈക്കർ റൊമേലു ലൂകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി. 75 മില്ല്യൺ ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 627 കോടി ഇന്ത്യൻ രൂപ) ലുകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ എത്തിയത്. കഴിഞ്ഞ സീസണിൽ എവർട്ടണിനായി 25 ഗോളുകളും 37 അസിസ്റ്റുകളുമാണ് ലുക്കാക്കു നേടിയത്. അങ്ങനെ ഇംഗ്ലീഷ് ലീഗിലെ മികവാണ് ലുക്കാക്കുവിനെ ലോകമറിയുന്ന താരമാക്കിയത്. സെമിയിൽ ഫ്രാൻസിനെ ബൽജിയത്തിന് മറികടക്കാനും ലുക്കാക്കൂവിന്റെ പ്രകടനം നിർണ്ണായകമാണ്. അവിടേയും ജയിച്ച് ഫൈനലിലെത്തുമ്പോൾ എതിരാളികളായി ഇംഗ്ലണ്ട് ടീമെത്തുമെന്ന വിലയിരുത്തലിലാണ് ലുക്കാക്കൂ. എന്നാൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ സഹതാരങ്ങൾ എതിരാളികളാകും. ഇത് ലുക്കാക്കുവിന് സ്വപ്ന ഫൈനലും.

ബെൽജിയത്തിലെ ഒരു ന്യൂനപക്ഷം രൂപീകരിക്കുന്ന ബെൽജിയൻ കറുത്ത വംശത്തിൽ ജനിച്ചു. ഒരു ഫുട്‌ബോൾ കുടുംബത്തിൽ ജനിച്ചതിനാണ് കായികതാരത്തിന്റെ സാദൃശ്യത്തിൽ ഒരുപാട് സംഭാവന നൽകിയത്. തന്റെ പുസ്തകങ്ങളിൽ നിന്നും ഫുട്‌ബോൾ കളിയാക്കാൻ ഒരിക്കലും തന്റെ മാതാപിതാക്കൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രീമിയർ ഫുട്‌ബോൾ ഫുട്‌ബോൾ ഓരോ നിമിഷവും തന്റെ പിതാവിനൊപ്പം കാണുന്നത് ശരിയല്ലായിരുന്നെങ്കിൽ ഫുട്‌ബോളിന്റെ ഇടപെടൽ ഒരു കുട്ടിയെന്ന നിലയിൽ ആരംഭിച്ചു. ഒൻപത് മുതൽ ഞാൻ പ്രീമിയർ ലീഗ് കണ്ടു. എല്ലാ വാരാന്ത്യങ്ങളിലും ഞാൻ ഗെയിമുകൾ കണ്ടു. ഞാൻ ജിമ്മി ഫ്‌ളോയ്ഡ് ഹാസ്സെൽബിനെക്ക് സ്‌കോർ ചെയ്യുന്ന ഗോളുകൾ കാണുകയും ഓൾഡ് ട്രാഫോർഡിലെ വോളി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓർക്കുകയും ചെയ്തു, ഈ ടീമിനെ പിന്തുണക്കാൻ തീരുമാനിച്ചു.

പതിയേ ഫുട്‌ബോളിനോടുള്ള പ്രണയവും കൂടി. ലുകകുവിന്റെ പിതാവ് (എൽഡർ റോജർ ലുകാക്കു) ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനായിരുന്നു. ദാരിദ്ര്യത്തിൽ നിന്നും ഫുട്‌ബോൾ കളിക്കാനായി എത്തിയ അദ്ദേഹം, മാന്യമായ ഒരു ജീവിതം സമ്പാദിക്കുന്നതിനുള്ള അന്വേഷണമായിരുന്നു. എങ്ങനേയും ബെൽജിയത്തെ ലോക ജേതാക്കളാക്കി രാജ്യത്തിന്റെ കറുത്ത മുത്തായി മാറുകയാണ് ലുക്കാക്കുവിന്റെ ലക്ഷ്യം. അതിനുള്ള കരുത്ത് ഈ കാലിനുണ്ടെന്ന് ലോകവും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെമിയിലേക്ക് കളിയെത്തുമ്പോൾ മലയാളിയുടെ പ്രിയ താരമായി ലുക്കാക്കു മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP