Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂപ്പർ മോഡൽ നിസു കൗട്ടി മേൽവസ്ത്രമൂരി വാക്ക് പാലിക്കുമോ? പെറു അടിച്ചുകയറ്റിയത് ഒന്നല്ല രണ്ടുഗോൾ; ഓസീസിന്റെ പ്രീക്വാർട്ടർ മോഹം തകർത്ത് ഗ്യുറേറോയുടെ തേരോട്ടം; ഫ്രാൻസ്-ഡെന്മാർക്ക് മൽസരം ഗോൾരഹിത സമനിലയിൽ; ഇരുടീമുകളും പ്രീക്വാർട്ടറിൽ

സൂപ്പർ മോഡൽ നിസു കൗട്ടി മേൽവസ്ത്രമൂരി വാക്ക് പാലിക്കുമോ? പെറു അടിച്ചുകയറ്റിയത് ഒന്നല്ല രണ്ടുഗോൾ; ഓസീസിന്റെ പ്രീക്വാർട്ടർ മോഹം തകർത്ത് ഗ്യുറേറോയുടെ തേരോട്ടം; ഫ്രാൻസ്-ഡെന്മാർക്ക് മൽസരം ഗോൾരഹിത സമനിലയിൽ; ഇരുടീമുകളും പ്രീക്വാർട്ടറിൽ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ:വലിയ അവകാശവാദങ്ങൾക്കൊന്നും മുതിരാറില്ല പെറു നായകൻ ഗ്യുറേറോ.എണ്ണം പറഞ്ഞ രണ്ടുഗോൡന് വഴിയൊരുക്കിയാണ് ആശാൻ പ്രീക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ ഞെട്ടിച്ചത്. 18 ാം മിനിററിലാണ് ഓസ്‌ട്രേലിയ ആദ്യം ഞെട്ടിയത്. ഗ്യുറേറോയുടെ പാസിൽ ആന്ദ്രേ കാറിലോയാണ് പന്ത് വലയിലാക്കിയത്. പ്രതിരോധത്തിലെ പഴുതിലൂടെ കടന്നുകയറിയായിരുന്നു ആദ്യപകുതിയിലെ ആദ്യ ഗോൾ. രണ്ടാം പകുതിയുടെ അമ്പതാം മിനിറ്റിൽ നായകൻ തന്നെ വല കുലുക്കി.

പെറു ആദ്യ റൗണ്ടിൽ തന്നെ പുറത്തായതാണെന്ന് ഓർക്കുമ്പോഴാണ് ഓസീസിന് നാണക്കേട് കൂടുന്നത്.പെറുഗോൾ നേടിയാൽ ഓസീസ് മാത്രമല്ല ഞെട്ടുക. നിസു കൗട്ടിയും ഞെട്ടും. കാരണം പെറു ഗോൾ നേടിയാൽ മേൽവസ്ത്രമൂരി സന്തോഷം പ്രകടിപ്പിക്കുമെന്ന് പ്രഖ്യാപിച്ച മോഡലായ നിസു കൗട്ടി വാക്ക് പാലിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഡെന്മാർക്കിനെതിരെയും ഫ്രാൻസിനെതിരെയുമുള്ള മത്സരങ്ങളിൽ പെറുവിന് ഗോൾ നേടാനാവാതെ വന്നതോടെ വാഗ്ദാനം പാലിക്കാൻ നിസുവിന് സാധിച്ചില്ല.

എന്നാൽ മറുവശത്ത് ഓസ്‌ട്രേലിയയുടെ പ്രീക്വാർട്ടർ മോഹങ്ങൾക്കാണ് പെറു കരിനിഴൽ വീഴ്‌ത്തിയത്. ഒരുപോയിന്റുള്ള ഓസ്‌ട്രേലിയയ്ക്ക് നല്ല മാർജിനിൽ പെറുവിനെ തോൽപ്പിക്കുകയും ഡെന്മാർക്ക് ഫ്രാൻസിനോട് തോൽക്കുകയും ചെയ്താൽ സാധ്യതയുണ്ടായിരുന്നു.

ഗ്രൂപ്പ് സിയിൽ അവസാന മത്സരത്തിലെ ആദ്യപകുതിയിൽ ഫ്രാൻസിനെ ഡെന്മാർക്ക് സമനിലയിൽ പിടിച്ചു. ആദ്യ രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി അവസാന പതിനാറിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചതിനാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാവാനാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്.

അതേസമയം, നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഡെന്മാർക്കിന് ഫ്രാൻസിനെതിരെ സമനില നേടിയാൽപ്പോലും പ്രീക്വാർട്ടറിൽ എത്താം. അതിനാൽ ആദ്യ പകുതിയിൽ ഫ്രാൻസിനെ പിടിച്ചു കെട്ടാൻ സാധിച്ചത് ഡെന്മാർക്കിന് ആശ്വാസമാണ്. മികച്ച മുന്നേറ്റങ്ങൾ ഇരു ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.ഈ ലോകകപ്പിലെ ഗോൾ പിറക്കാത്ത ആദ്യ മൽസരം കൂടിയാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP