Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങനെ പോയാൽ നെയ്മർ ഓസ്‌കാർ അവാർഡ് മേടിക്കുമോ? പെനാലിറ്റി ലഭിക്കാൻ വേണ്ടി കോസ്‌റ്റോറിക്കൻ ഗോൾമുഖത്ത് നെയ്മറുടെ തകർപ്പൻ അഭിനയം! റഫറി ഇതിനു പെനൽറ്റി അനുവദിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ അഭിനയം പുറത്തായി; കുപിതനായി പന്തു വലിച്ചെറിഞ്ഞ മഞ്ഞക്കാർഡും വാങ്ങി ഇളിഭ്യനായി ബ്രസീൽ സൂപ്പർതാരം

ഇങ്ങനെ പോയാൽ നെയ്മർ ഓസ്‌കാർ അവാർഡ് മേടിക്കുമോ? പെനാലിറ്റി ലഭിക്കാൻ വേണ്ടി കോസ്‌റ്റോറിക്കൻ ഗോൾമുഖത്ത് നെയ്മറുടെ തകർപ്പൻ അഭിനയം! റഫറി ഇതിനു പെനൽറ്റി അനുവദിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയിൽ അഭിനയം പുറത്തായി; കുപിതനായി പന്തു വലിച്ചെറിഞ്ഞ മഞ്ഞക്കാർഡും വാങ്ങി ഇളിഭ്യനായി ബ്രസീൽ സൂപ്പർതാരം

മറുനാടൻ ഡെസ്‌ക്‌

സെന്റ് പീറ്റേഴ്‌സ്ബർഗ്: ബ്രസീൽ- സ്വിറ്റ്‌സർലണ്ട് മത്സരത്തിൽ നെയ്മർ കടുത്ത ടാക്ലിംഗിനാണ് ഇരയായത്. നെയ്മറെ പൂട്ടാൻ വേണ്ടി താരങ്ങൾ ഒപ്പം കൂടിയതോടെയാണ് നെയ്മറിന് സ്വാഭാവിക കളി പുറത്തെടുക്കാൻ കഴിയാതെ പോയത്. ഈ കളിയിൽ നെയ്മർ എതിർ ടീമിലെ കളിക്കാരൻ അടുത്തുകൂടി പോകുമ്പോൾ പോലും വീഴുന്നത് കാണാമായിരുന്നു. അതുകൊണ്ട് തന്നെ നെയ്മറിന്റെ അഭിനയം അന്ന് സൈബർ ലോകത്തിന്റെ കടുത്ത ട്രോളിംഗിനും ഇടയാക്കി.

എന്നാൽ അന്ന് റഫറിയിങ്ങിനെ വിമർശിക്കുകയാണ് ബ്രസീൽ സൂപ്പർതാരം ചെയ്തത്. റഫറിമാർ കാര്യക്ഷമമായി ഇടപെടണമെന്നും കായികമായുള്ള ആക്രമണം തടയേണ്ടത് റഫറിമാരുടെ ചുമതലയാണെന്നും നെയ്മർ പറഞ്ഞരുന്നു. സ്വിറ്റ്‌സർലൻഡിനെതിരായ മൽസരത്തിൽ പത്ത് തവണയാണ് നെയ്മറെ ഫൗൾ ചെയ്തത്. എന്തായാലും ഇത്തവണ നെയ്മർ വീണ്ടും സൈബർ ലോകത്തിന്റെ ട്രോളിംഗിന് ഇരയായി തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം പെനാലിറ്റി കിട്ടാൻവേണ്ടി കോസ്‌റ്റോറിക്കൻ ഗോൾമുഖത്ത് നടത്തിയ അഭിനയമാണ്.

മത്സരത്തിൽ മികച്ച മുന്നേറ്റം നടത്തിയിട്ടും ഗോൾ മാത്രം പിറക്കാതെ വന്നതോടെ നെയ്മർ പെനാലിറ്റിക്ക് വേണ്ടി അഭിനയിച്ചു നാണം കെട്ടു. ഫൗൾ അഭിനയിച്ചു നെയ്മർ വീഴുന്നതു കണ്ട് നെയ്മർ ഇനി ഓസ്‌കാർ വാങ്ങുമല്ലോ എന്നാണ് സൈബർ ലോകത്തിന്റെ ട്രോൾ ഉണ്ടായത്.ഗോൾ അകന്നു പോയതോടെ കോസ്റ്ററിക്കൻ ബോക്‌സിനുള്ളിൽ നെയ്മർ ഫൗൾ അഭിനയിച്ചു വീണത്. റഫറി ഇതിനു പെനൽറ്റി അനുവദിച്ചെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറി നടത്തിയ പരിശോധനയിൽ നെയ്മർ അഭിനയിച്ചതാണെന്നു തെളിഞ്ഞു.

ഇതിനിടെ സമയം കളയാൻ കോസ്റ്ററിക്കൻ താരങ്ങൾ പരുക്ക് അഭിനയിച്ചു വീഴുന്നതും തുടർക്കാഴ്ചയായി. ഇതിൽ കുപിതനായി പന്തു വലിച്ചെറിഞ്ഞ നെയ്മറിന് മഞ്ഞക്കാർഡും കിട്ടി. ഇതിനെല്ലാം ഒടുവിലായിരുന്നു ആരാധകർക്ക് ആശ്വാസം പകർന്ന് ഇൻജുറി ടൈമിൽ ഇരട്ടഗോളെത്തിയത്. ഫൗൾ അഭിനയിച്ച് പരിഹാസ്യനായ നെയ്മർ, ഒടുവിൽ ഗോൾ നേടിയതോടെയാണ് ക്ഷീണം തീർത്തത്.

എന്തായാലും കളിക്കളത്തിലെ അഭിനയത്തിന്റെ പേരിൽ നെയ്മറിനെതിരെ കോസ്‌റ്റോറിക്കൻ താരങ്ങളും രംഗത്തെത്തി. നെയ്മറിന്റെ അഭിനയത്തെ കുറിച്ച് ശരിക്കും ചൂണ്ടിക്കാട്ടിയത് കോസ്റ്റ താരങ്ങളായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP