Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെൽഫ് ഗോളടിച്ച എസ്‌കോബാറിന്റെ വിധിയെ പേടിച്ച് കൊളംബിയൻ ടീം; ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങിയ കളിക്കാർക്ക് രാജ്യത്തെ പ്രധാനമന്ത്രിയെക്കാൾ സുരക്ഷയൊരുക്കി സർക്കാർ; മോട്ടോർ സൈക്കിളിൽ ചുറ്റിനും പൊലീസിനെ നിരത്തി സഞ്ചാരം

സെൽഫ് ഗോളടിച്ച എസ്‌കോബാറിന്റെ വിധിയെ പേടിച്ച് കൊളംബിയൻ ടീം; ഇംഗ്ലണ്ടിനോട് തോറ്റ് മടങ്ങിയ കളിക്കാർക്ക് രാജ്യത്തെ പ്രധാനമന്ത്രിയെക്കാൾ സുരക്ഷയൊരുക്കി സർക്കാർ; മോട്ടോർ സൈക്കിളിൽ ചുറ്റിനും പൊലീസിനെ നിരത്തി സഞ്ചാരം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: 1994 ലോകകപ്പിൽ കൊളംബിയയുടെ വിധി നിർണയിച്ചത് ആന്ദ്രെ എസ്‌കോബാർ വഴങ്ങിയ ഒരു സെൽഫ് ഗോളായിരുന്നു. എന്നാൽ, ആ സെൽഫ് ഗോൾ എസ്‌കോബാറിന്റെ ജീവിതത്തിന്റെയും വിധി നിർണയിച്ചു. ലോകകപ്പിനുശേഷം നാട്ടിൽ തിരിച്ചെത്തിയ എസ്‌കോബാറിനെ കാത്തിരുന്നത് വെടിയുണ്ടകളായിരുന്നു. തെരുവിൽവെച്ച് ആറുവട്ടം വെടിയേറ്റ എസ്‌കോബാർ കൊളംബിയൻ ഫുട്‌ബോളിന്റെ രക്തസാക്ഷിയാണ്. ഇ്ക്കുറി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനോട് തോറ്റ ടീമിനും സമാനമായ ഭീഷണികൾ നേരിടേണ്ടിവന്നിരുന്നു. അതുകൊണ്ടുതന്നെ, നാട്ടിൽ തിരിച്ചെത്തിയ ടീമിന് വൻതോതിലുള്ള സുരക്ഷയാണ് കൊളംബിയൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരിച്ചെത്തിയ ടീമിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകർ ബൊഗോട്ടയിലെത്തിയിരുന്നു. കൊടികൾ വീശിയും ആരവം മുഴക്കിയും ആരാധകർ ടീമംഗങ്ങളെ വരവേറ്റു. എന്നാൽ, കനത്ത സുരക്ഷാഭീഷണിയുള്ളതിനാൽ, ആരാധകരുമായി അധികം ഇടപഴകാനനുവദിക്കാതെ പൊലീസ് താരങ്ങളെ ടീം ബസ്സിലേക്ക് മാറ്റി. മോട്ടോർസൈക്കിളിൽ സഞ്ചരിച്ച നൂറോളം പൊലീസുകാർ ബസിന് വലയം തീർത്തു. അതിവേഗത്തിൽ ടീമംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.

1994 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ആന്ദ്രെ എസ്‌കോബാർ സെൽഫ് ഗോൾ വഴങ്ങിയത്. നാട്ടിൽ തിരിച്ചെത്തി പത്താം നാൾ മെഡലിനിൽവെച്ച് എസ്‌കോബാറിന് വെടിയേറ്റു. എസ്‌കോബാറിന്റെ രക്തസാക്ഷിത്വം കൊളംബിയൻ ഫുട്‌ബോൾ താരങ്ങൾക്ക് ഇന്നും പേടിയോടെ മാത്രമേ ഓർക്കാൻ സാധിക്കൂ. ഇക്കുറി ടൂർണമെന്റിൽ രണ്ട് പെനാൽട്ടികൾക്ക് വഴിയൊരുക്കിയ കാർലോസ് സാഞ്ചസിനുനേർക്ക് ഭീഷണി ഉയർന്നിരുന്നു. താരത്തിന്റെ കാര്യത്തിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്ന് എസ്‌കോബാറിന്റെ സഹോദരൻ സാച്ചി പറയുന്നു.

ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ സാഞ്ചസിന്റെ ഫൗളിനെത്തുടർന്നാണ് ഇംഗ്ലണ്ടിന് ആദ്യ പെനാൽട്ടി ലഭിച്ചത്. മറ്റൊരു മത്സരത്തിൽ സാഞ്ചസ് ചുവപ്പുകാർഡ് കണ്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരശേഷം ഇ-മെയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സാഞ്ചസിനുനേർക്ക് ഭീഷണിയുയർന്നിരുന്നു. തന്റെ സഹോദരന് 1994-ൽ യാതൊരു ഭീഷണിയും ലഭിച്ചിരുന്നില്ലെന്ന് സാച്ചി പറയുന്നു. എന്നിട്ടും തെരുവിൽ മരിച്ചുവീഴാനായിരുന്നു ആന്ദ്രെയുടെ വിധിയെന്നും സാച്ചി പറയുന്നു.

പീക്വാർട്ടറിൽ ഇ്ംഗ്ലണ്ടിനെതിരായ മത്സരം ഷൂട്ടൗട്ടിലാണ് കൊളംബിയ തോറ്റത്. ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് താരം ഹെൻഡേഴ്‌സണിന്റെ കിക്ക് കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന തടുത്തിട്ടെങ്കിലും അവസാന രണ്ട് കിക്കുകൾ നഷ്ടപ്പെടുത്തി കൊളംബിയ പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു. ഉറിബേയുടെ കിക്ക് ക്രോസ് ബാറിലിടിച്ച് തെറിച്ചപ്പോൾ കാർലോസ് ബാക്കയെടുത്ത അവസാന കിക്ക് ഇംഗ്ലണ്ട് ഗോളി ജോർദൻ പിക്ക്‌ഫോർഡ് തടുത്തിട്ടു. ഇതോടെ മത്സരം ഇംഗ്ലണ്ടിന് സ്വന്തമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP