Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ലൈവ് വേൾഡ് കപ്പ് റിപ്പോർട്ടിങ്ങിനിടെ രണ്ട് റഷ്യൻ സുന്ദരിമാരെത്തി ഉമ്മകൊടുത്തു; ഒന്നുമറിയാതെ അവതരണം തുടർന്ന ലേഖകൻ നാണിച്ചു ചിരിച്ചത് റിപ്പോർട്ട് കഴിഞ്ഞപ്പോൾ

ലൈവ് വേൾഡ് കപ്പ് റിപ്പോർട്ടിങ്ങിനിടെ രണ്ട് റഷ്യൻ സുന്ദരിമാരെത്തി ഉമ്മകൊടുത്തു; ഒന്നുമറിയാതെ അവതരണം തുടർന്ന ലേഖകൻ നാണിച്ചു ചിരിച്ചത് റിപ്പോർട്ട് കഴിഞ്ഞപ്പോൾ

ലോകകപ്പിന്റെ ആവേശമൊട്ടും ചോരാതെ നാട്ടിലെ പ്രേക്ഷകർക്കായി വിവരിക്കുന്ന സമയത്ത് ഇങ്ങനെയൊരു അനുഭവമുണ്ടാകുമെന്ന് ദക്ഷിണകൊറിയൻ റിപ്പോർട്ടർ ക്വോൻ ഖ്വാൽ യെൽ വിചാരിച്ചില്ല. വാർത്ത പറയുന്നതിനിടെ എവിടെനിന്നോ എത്തിയ ഒരു സുന്ദരി ക്വോനിന് ഒരുമ്മ കൊടുത്തു. ഒന്നും സംഭവിക്കാത്ത മട്ടിൽ അവതരണം തുടർന്ന ക്വോനിന് അടുത്ത നിമിഷത്തിലും കിട്ടി മറ്റൊരുമ്മ. അതും വേറൊരു സുന്ദരിയുടെ കൈയിൽനിന്ന്. രണ്ട് ചുംബനം നേരിടേണ്ടിവന്നതോടെ, ക്വോനിന് നാണംകൊണ്ട് വാർത്ത തുടരാനാവാത്ത സ്ഥിതിയായി.

ആദ്യം ഉമ്മവെച്ച സുന്ദരി ക്വോനിനെ കെട്ടിപ്പിടിച്ചാണ് ചുംബിച്ചത്. റഷ്യൻ പതാക പുതച്ചെത്തിയ സുന്ദരിയാണ് രണ്ടാമത് ഉമ്മവെച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം രണ്ടരലക്ഷം പേരെങ്കിലും കണ്ടുകഴിഞ്ഞു. റഷ്യയിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെ പലരെയും റഷ്യൻ ആരാധകർ ചുംബിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഇത്തരമൊരു ഉമ്മവെക്കൽ സോഷ്യൽ മീഡിയയിൽ തരംഗമായത്.

സ്പാനിഷ് ലേഖിക മരിയ ഗോമസിനാണ് ആരാധകന്റെ ഉമ്മ നേരിടേണ്ടിവന്നത്. കൊളംബിയൻ റിപ്പോർട്ടർ യൂലിയെത്ത് ഗോൺസാലെസ് തെറാനും ആരാധകന്റെ ഉമ്മ നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരേ ജൂലിയത്ത് തന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിലൂടടെ പങ്കുവെക്കുകയും ചെയ്തു.

സ്പാനിഷ് ടിവി ചാനലായ മീഡിയാസെറ്റിനുവേണ്ടി തത്സമയം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കെയാണ് മരിയ ഗോമസിനുനേർക്ക് ആരാധകന്റെ ആക്രമണമുണ്ടായത്. തെരുവിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തനിക്കെതിരെയുണ്ടായത് ലൈംഗികാതിക്രമമാണെന്ന് പറഞ്ഞ മരിയ, പിന്നീട് തെരുവിൽനിന്നുള്ള റിപ്പോർട്ടിങ്ങുതന്നെ വേണ്ടെന്നുവെച്ചതായും വ്യക്തമാക്കി.

ബ്രസീലിൽനിന്നെത്തിയ വനിതാ റിപ്പോർ്ട്ടർ ജൂലിയ ഗ്യുമാറസിനും റഷ്യൻ ആരാധകരിൽനിന്ന് നല്ല അനുഭവമല്ല ഉണ്ടായത്. ക്യാമറയിൽനോക്കി സംസാരിക്കവെയാണ് ജൂലിയയെ ഒരാൾ പിടിച്ചുനിർത്തി ചുംബിച്ചത്. തങ്ങൾ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ആ ജോലിയെ ബഹുമാനിക്കണമെന്നും ഇതിനോടുള്ള പ്രതികരണമായി ജൂലിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രതികരിച്ച പലരും ജൂലിയയെ മോശമായ രീതിയിൽ ചിത്രീകരിക്കുന്ന കമന്റുകളിട്ടത് വിവാദമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP