Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എടാ സുന്ദരക്കുട്ടാ ഉമ്മ...താടി വച്ച് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകൾ ഉള്ള അലിസൻ ബെക്കറിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ സുന്ദരികൾ; ഫുട്ബോൾ ഇഷ്ടമില്ലാത്തവരെയും ഇഷ്ടപ്പെടുത്തി ബ്രസീലിന്റെ അതിസുന്ദരനായ ഗോൾ കീപ്പർ സോഷ്യൽ മീഡിയ താരമായതിങ്ങനെ

എടാ സുന്ദരക്കുട്ടാ ഉമ്മ...താടി വച്ച് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകൾ ഉള്ള അലിസൻ ബെക്കറിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ സുന്ദരികൾ; ഫുട്ബോൾ ഇഷ്ടമില്ലാത്തവരെയും ഇഷ്ടപ്പെടുത്തി ബ്രസീലിന്റെ അതിസുന്ദരനായ ഗോൾ കീപ്പർ സോഷ്യൽ മീഡിയ താരമായതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ബ്രസീലിന്റെ 25കാരനായ സുന്ദരൻ ഗോൾ കീപ്പർ സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന താരമാകുന്നുവെന്ന് റിപ്പോർട്ട്. താടി വച്ച് മെലിഞ്ഞ തിളങ്ങുന്ന കണ്ണുകൾ ഉള്ള അലിസൻ ബെക്കറിന്റെ സൗന്ദര്യത്തിൽ മതി മറന്ന് ലോകം എമ്പാടുമുള്ള ഫുട്ബോൾ പ്രേമികളായ സുന്ദരികൾ രംഗത്തെത്തിയിട്ടുണ്ട്. എടാ...സുന്ദരക്കുട്ടാ ഉമ്മ...എന്നിങ്ങനെയുള്ള വാക്കുകൾ ബെക്കറിനോട് വിളിച്ച് പറഞ്ഞാണ് അവർ തങ്ങളുടെ ആരാധന പ്രകടിപ്പിക്കുന്നത്. എന്തിനേറെ ഫുട്ബോളിനെക്കുറിച്ച് അറിയാത്തവരെയും ഫുട്ബോൾ ഇഷ്ടപ്പെടാത്തവരെ പോലും ആകർഷിക്കുന്ന വശ്യതയാണ് അതിസുന്ദരനായ ഈ ഗോൾകീപ്പർക്കുള്ളത്.

പ്രമുഖ ഓസ്ട്രേലിയൻ അഭിനേതാവായ ക്രിസ്റ്റഫർ ഹെംവർത്തിനും സഹോദരന്മാർക്കും ബെക്കറിനുള്ള അത്ഭുതകരമായ രൂപസാദൃശ്യവും സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചാവിഷയമായിത്തീർന്നിട്ടുണ്ട്. ഹെംവർത്ത് സഹോദരന്മാരിൽ ഒരാളാണോ ബെക്കർ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നുണ്ട്. ഇന്നലെ നടന്ന പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രസീൽ മെക്സിക്കോയ്ക്ക് മേൽ നേടിയ വിജയവേളയിലും ബെക്കറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രസ്തുത മത്സരത്തിൽ മെക്സിക്കോയുടെ ഗോളടിക്കാനുള്ള ശ്രമങ്ങളെ ബെക്കർ തന്ത്രപരമായി ചെറുത്ത് നിന്നത് ബ്രസീലിന്റെ വിജയത്തിൽ നിർണായകഘടകമായാണ് വർത്തിച്ചത്. ഒരൊറ്റ ബോൾ പോലും തന്റെ കൈകളെ മറി കടന്ന് അനുവദിക്കാതിരുന്ന ബെക്കറിന്റെ കഴിവ് ഓൺലൈനിൽ കടുത്ത ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ക്രിസ്റ്റഫർ ഹെംവർത്തന് പുറമെ അഭിനേതാക്കളായ അദ്ദേഹത്തിന്റെ സഹോദരന്മാരായ ലിയാം, ലൂക്ക് എന്നിവരുമായും ബെക്കറിന് അപാരമായ രൂപസാദൃശ്യമുണ്ടെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.

ബെക്കറിന്റെ ആകർഷകമായ കളി എതിരാളികളായ മെക്സിക്കോയുടെ ചില ആരാധകരുടെ മനസ് പോലും ഇളക്കുന്ന വിധത്തിലുള്ളതായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹെലെനിൻഹ എന്ന വളരെ ചെറിയ പെൺകുഞ്ഞാണ് ബെക്കറിനുള്ളത്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ തിളങ്ങുന്ന താരമാണീ കൊച്ചുമിടുക്കി.

നതാലിയ ലോയ് വെയാണ് ബെക്കറിന്റെ പ്രിയതമ. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബെക്കർ കളിക്കുന്ന ഓരോ മത്സരവും നേരിട്ട് കണ്ട് പിന്തുണയേകുന്നതിനായി ഹെലെനിൻഹയും നതാലിയയും ബ്രസീലിന്റെ യൂണിഫോമണിഞ്ഞ് എത്താറുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP