Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആ അത്ഭുതഗോൾ വീണത് മെസ്സിയുടെ വലംകാലിൽനിന്ന്; റഷ്യൻ മണ്ണിൽപ്പിറന്ന നൂറാം ഗോളിനുടമയായതും അർജന്റീനയുടെ സൂപ്പർത്താരം; കൗമാരത്തിലും യുവത്വത്തിലും 'വാർധക്യത്തിലും' ലോകകപ്പ് ഗോൾ ഉറപ്പിച്ചും റെക്കോഡ്; ഗാലറിയിൽ ഇരുന്ന് കളികണ്ട് ഉന്മാദം അതിരുകടന്നപ്പോൾ ഡോക്ടറുടെ സേവനം തേടി മാറഡോണ; അർജന്റീനയെ രക്ഷിച്ച കളിയുടെ പിന്നാമ്പുറത്തെ കളികൾ

ആ അത്ഭുതഗോൾ വീണത് മെസ്സിയുടെ വലംകാലിൽനിന്ന്; റഷ്യൻ മണ്ണിൽപ്പിറന്ന നൂറാം ഗോളിനുടമയായതും അർജന്റീനയുടെ സൂപ്പർത്താരം; കൗമാരത്തിലും യുവത്വത്തിലും 'വാർധക്യത്തിലും' ലോകകപ്പ് ഗോൾ ഉറപ്പിച്ചും റെക്കോഡ്; ഗാലറിയിൽ ഇരുന്ന് കളികണ്ട് ഉന്മാദം അതിരുകടന്നപ്പോൾ ഡോക്ടറുടെ സേവനം തേടി മാറഡോണ; അർജന്റീനയെ രക്ഷിച്ച കളിയുടെ പിന്നാമ്പുറത്തെ കളികൾ

മറുനാടൻ ഡെസ്‌ക്‌

സെന്റ് പീറ്റേഴ്‌സ് ബർഗ്: ആരാധകർ പേടിച്ചത് ഇതായിരുന്നു. അർജന്റീന പ്രീക്വാർട്ടർ കാണാതെ പുറത്താകുമോ? ലയണൽ മെസ്സി തന്റെ അവസാന ലോകകപ്പിൽ ഒരു ഗോൾപോലും അടിക്കാതെ റഷ്യയിൽനിന്ന് മടങ്ങുമോ? രണ്ട് ആശങ്കയും അതിജീവിച്ച് അർജന്റീന പ്രീക്വാർട്ടറിൽ കടന്നിരിക്കുന്നു. മെസ്സി ഉജ്വലമായൊരു ഗോളിലൂടെ റഷ്യയിലെ സ്‌കോറർമാരുടെ പട്ടികയിൽ തന്റെ പേരും എഴുതിച്ചേർത്തിരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവും നെയ്മറും ഇടംപിടിച്ച പട്ടികയിൽ മെസ്സിയുടെ പേരും വന്നു. അതും റഷ്യൻ ലോകകപ്പിലെ നൂറാം ഗോളെന്ന പരിവേഷത്തോടെ.

എവർ ബനേഗയായിരുന്നു ആ ഗോളിന്റെ ശില്പികളിലൊരാൾ. മൈതാന മധ്യത്തുനിന്ന് പ്രതിരോധ താരങ്ങൾക്ക് മുകളിലൂടെ നടൽകിയ നെടുങ്കൽ ലോബാണ് ഗോളിന് വഴിതുറന്നത്. അസാമാന്യമായ കൃത്യതയോടെ പന്തിനുവേണ്ടി ഓടിയക്കയറിയ മെസ്സി, താഴ്ന്നുവന്ന പന്ത് തന്റെ തുടയിലാണ് സ്വീകരിച്ചത്. നിയന്ത്രണം നഷ്ടപ്പെടാതെ നൈജീരിയൻ ഡിഫൻഡർ ഒമേറുവിനെ വെട്ടിയൊഴിഞ്ഞ് കുതിച്ച മെസ്സി, വലതുകാൽകൊണ്ട് തൊടുത്ത ഉഗ്രനടി നൈജീരരിയൻ ഗോൾകീപ്പറുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു.

റഷ്യൻ ലോകകപ്പിലെ നൂറാം ഗോൾ തന്റെ പേരിലാക്കിയതോടെ മെസ്സി മറ്റൊരു ചരിത്രവും കുറിച്ചു. കഴിഞ്ഞ രണ്ടുലോകകപ്പുകളിലും നൂറാം ഗോൾ ബാഴ്‌സലോണ താരങ്ങളുടെ പേരിലായിരുന്നു. ആ ഖ്യാതി ഈ ലോകകപ്പിലും മെസ്സി നിലനിർത്തി. 2010-ൽ ചിലിക്കെതിരേ സ്‌പെയിനുവേണ്ടി ആന്ദ്രെ ഇനിയേസ്റ്റയും 2014-ൽ കാമറൂണിനെതിരേ ബ്രസീലിനുവേണ്ടി നെയ്മറുമാണ് നൂറാം ഗോൾ നേടിയത്. ഇരുവരും അതാത് സമയങ്ങളിൽ ബാഴ്‌സലോണ താരങ്ങളായിരുന്നു. ഇക്കുറി ബാഴ്‌സലോണയുടെ മെസ്സിയും അതേ ചരിത്രം കുറിച്ചുവെന്നത് യാദൃച്ഛികമായി.

മൂന്ന് ലോകകപ്പുകളിൽ ഗോളടിക്കുന്ന മൂന്നാമത്തെ അർജന്റീനാ താരമായും മെസ്സി ഇതോടെ മാറി. വിഖ്യാതരായ ഡീഗോ മാറഡോണയും ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടയും സ്വന്തമാക്കിയിരുന്ന റെക്കോഡാണിത്. മാറഡോണ 1982, 1986, 1994 ലോകകപ്പുകളിലാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ബാറ്റിസ്റ്റിയൂട്ട 1994, 1998, 2004 ലോകകപ്പുകളിലും. മെസ്സി 2006-ലെ ലോകകപ്പിൽ 18-ാം വയസ്സിലാണ് ആദ്യ ഗോൾ നേടിയത്. 2018-ൽ 31-ാം വയസ്സിലും ഗോൾ നേടാനായി. കൗമാരത്തിലും യുവത്വത്തിലും ഇപ്പോൾ കരിയറിന്റെ അന്ത്യഘട്ടത്തിലും ഗോൾ നേടാനായി എന്നത് മറ്റൊരു ചരിത്രവും.

മൈതാനത്ത് അർജന്റീനയുടെ മിശിഹയായി മെസ്സി അവതരിച്ചപ്പോൾ, അവരുടെ യഥാർഥദൈവം ഗാലറിയിൽ അതിന് സാക്ഷിയായുണ്ടായിരുന്നു. മൈതാനത്തെ കളിയുടെ ചലനങ്ങൾക്ക് അനുസരിച്ച് ആവേശഭരിതനായും ചിലപ്പോൾ നിലവിളിച്ചും കണ്ണടച്ച് പ്രാർത്ഥിച്ചും ഒടുവിൽ, ഉന്മാദിയെപ്പോലെ ആവേഷംകൊണ്ടും അദ്ദേഹം കാണികളിലൊരാളായി. അർജന്റീന വിജയത്തോട് അടുത്തപ്പോൾ ആവേശം അതിരുവിട്ട് അദ്ദേഹത്തിന് ഡോക്ടറുടെ സേവനവും തേടേണ്ടിവന്നു.

ഇടയ്്ക് ഉറക്കത്തിലേക്ക് വഴുതിയ മാറഡോണ നൈജീരിയ സമനില ഗോൾ നേടിയതോടെ വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. ഓരോ നീക്കങ്ങളും പരാജയപ്പെടുമ്പോൾ അത്യന്തം നിരാശപ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യം കൂടെക്കൂടെ സ്‌കീനിൽ തെളിഞ്ഞുവന്നു. ഒടുവിൽ മാർക്കസ് റോഹോയുടെ ഗോൾ വീണതോടെ, ഇരുകൈകളിലെയും നടുവിരൽ ഉയർത്തിക്കാട്ടി വിവാദമായ ആംഗ്യവിക്ഷേപത്തോടെ അദ്ദേഹം വിജയമാഘോഷിച്ചു. ഗാലറിയിൽ സമനില തെറ്റിയതുപോലെ തുള്ളിച്ചാടിയ അദ്ദേഹത്തെ നിയന്ത്രിക്കാനും താഴെവീഴാതെ കാക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറെ പണിപ്പെടേണ്ടിവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP