Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫുട്‌ബോൾ ആരാധകരുടെ ആ പ്രാർത്ഥന സഫലമാകുന്നു; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ മുഹമ്മദ് സലായുടെ പരിക്ക് ഭേദമാകുന്നു; താരത്തിന് ഒരു മത്സരവും നഷ്ടമാകില്ലെന്ന പ്രതീക്ഷയിൽ ആരാധകരും മാനേജ്‌മെന്റും

ഫുട്‌ബോൾ ആരാധകരുടെ ആ പ്രാർത്ഥന സഫലമാകുന്നു; ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരിക്കേറ്റ മുഹമ്മദ് സലായുടെ പരിക്ക് ഭേദമാകുന്നു; താരത്തിന് ഒരു മത്സരവും നഷ്ടമാകില്ലെന്ന പ്രതീക്ഷയിൽ ആരാധകരും മാനേജ്‌മെന്റും

സ്പോർട്സ് ഡെസ്‌ക്

കെയ്‌റോ: ഒടുവിൽ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷവാർത്ത. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടയിൽ പരിക്കേറ്റ ലിവർപ്പൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സാല പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു.ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ സാല കളിക്കാനിറങ്ങും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപ്പൂളിന്റെ തോൽവിയെക്കാളും ഈജിപ്റ്റ് ആരാധകരെ ആശങ്കയിലാഴ്‌ത്തിയത് സൂപ്പർ താരം മുഹമ്മദ് സാലയുടെ പരിക്കായിരുന്നു. മത്സരത്തിൽ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസുമായി കൂട്ടിയിടിച്ച് നിലത്ത് വീണ താരത്തിന്റെ ഇടത് തോളിന് പരിക്കേറ്റിരുന്നു. മത്സരത്തിൽ തുടർന്ന് കളിക്കാനാകാതെ വന്നതോടെ കരഞ്ഞുകൊണ്ടാണ് താര്ം ഗ്രൗണ്ട് വിട്ടത്. ലോകകപ്പിൽ 28 വർഷങ്ങൾക്ക് ശേഷം യോഗ്യത നേടിയ രാജ്യത്തിന്റെ സ്വപ്‌നവും മുന്നോട്ടുള്ള കുതിപ്പുമെല്ലാം സലായെ മാത്രം ആശ്രയിച്ചാണ്.മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നതോടെ താരത്തിന് ലോകകപ്പ് തന്നെ നഷ്ടമായേക്കുമെന്ന ആശങ്കയുയരുകയും ചെയ്തു-

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ താരം സല ലോകകപ്പിനിറങ്ങാനൊരുങ്ങുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ഈജിപ്ത് താരത്തിന് ഉറുഗ്വയ്ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ കളിക്കാനാകുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ആദ്യ മത്സരങ്ങൾ സലയ്ക്ക് നഷ്ടപ്പെടുമെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോർട്ടുകൾ.ജൂൺ 15നാണ് ഈജിപ്ത് ഉറുഗ്വെ പോരാട്ടം. ഈ മത്സരത്തിൽ സല ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആരാധകർ ആവേശത്തിലാണ്. ഈജിപ്തിന്റെ നോക്കൗട്ട് പ്രതീക്ഷകളെല്ലാം സൂപ്പർതാരത്തിന്റെ ചുമലിലാണ്. അതുകൊണ്ടുതന്നെ താരം കളിക്കാതിരുന്നാൽ അത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും.

പരിക്കിൽനിന്നും മോചിതനാവുകയാണെന്ന് സല പറഞ്ഞു. ആദ്യ കളിയിൽ കളത്തിലിറങ്ങാനാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങൾ നിർണായകമായിരിക്കുമെന്നും സല പറഞ്ഞു. തങ്ങൾക്ക് മികച്ച ടീമും പരിശീലകനുമുണ്ട്. നോക്കൗട്ട് റൗണ്ടിൽ കടക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ലോകകപ്പിൽ ചരിത്രമെഴുതാനാണ് എത്തിയിരിക്കുന്നതെന്നും സൂപ്പർതാരം വ്യക്തമാക്കി.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുമ്പോഴായിരുന്നു ലിവർപൂൾ താരത്തിന് പരിക്കേറ്റത്. റയൽ പ്രതിരോധതാരം സെർജിയോ റാമോസുമായി കൂട്ടിയിടിച്ചുവീണ സലയുടെ ചുമലിന് പരിക്കേൽക്കുകയായിരുന്നു. സല കളിക്കുകയാണെങ്കിൽ ലോകകപ്പിൽ ഉറുഗ്വെ, സൗദി അറേബ്യ, റഷ്യ തുടങ്ങിയവരുൾപ്പെടുന്ന ഗ്രൂപ്പിൽനിന്നും നോക്കൗട്ടിലെത്താൻ ഈജിപ്തിന് സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP