Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്; മെക്‌സിക്കോയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോളടിച്ചും ഗോളടിപ്പിച്ചും താരമായി നെയമർ ജൂനിയർ; വമ്പന്മാർ വീഴുന്ന ലോകകപ്പിൽ ഉയർന്ന് പറന്ന് കാനറികൾ

ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്; മെക്‌സിക്കോയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളിന്; ഗോളടിച്ചും ഗോളടിപ്പിച്ചും താരമായി നെയമർ ജൂനിയർ; വമ്പന്മാർ വീഴുന്ന ലോകകപ്പിൽ ഉയർന്ന് പറന്ന് കാനറികൾ

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: മെക്‌സിക്കോയെ പരാജയപ്പെടുത്തി ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. 51ാം മിനിറ്റിൽ നെയമറും 88ാം മിനിറ്റിൽ റൊബർട്ടോ ഫെർമീഞ്ഞോയുമാണ് ഗോൾ നേടിയത്. ഗോളടിച്ചും ഗോളടിപ്പിച്ചും താരമായത് സൂപ്പർ താരം നെയ്മറാണ്.

ആദ്യ പകുതി ഗോൾ രഹിതമായിരുന്ന മത്സരത്തിൽ 51ാം മിനിറ്റിലാണ് സൂപ്പർ താരം നെയ്മർ ബ്രസീലിന്റെ ഗോൾ നേടിയത്.പന്തുമായി ഇടതു വിങിലൂടെ ഓടിക്കയറിയ നെയ്മറിന്റെ ബാക്ക് ഹീൽ പാസ് വില്ല്യന്. ഇടതുവിങിലൂടെ ബോക്‌സിലേക്ക് ചാട്ടുളി കണക്കെ കുതിച്ചെത്തിയ വില്ല്യൻ ബോക്‌സിനു കുറുകെ നൽകിയ ക്രോസ് നെയ്മർ വലയിലേക്ക് തട്ടിയിടുകയായിരുന്നു. മെക്സിക്കൻ പ്രതിരോധം നെയ്മറെ മാർക്ക് ചെയ്ത് പൂട്ടുന്നതാണ് ആദ്യ പകുതി മുഴുവനും കണ്ടത്.ഈ ലോകകപ്പിൽ ഏറ്റവുമധികം തവണ ഫൗൾ ചെയ്യപ്പെട്ട താരമായി നെയ്മർ. ഇതിനകം 20 തവണയാണ് സൂപ്പർ താരം ഫൗളിന് ഇരയായത്

കളി 10 മിനിറ്റ് കഴിഞ്ഞപ്പോൾ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് മെക്‌സിക്കോ കാഴ്ചവയ്ക്കുന്നത്. തുടരെയുള്ള ആക്രമണങ്ങളിലൂടെ അവർ മഞ്ഞപ്പടയെ മുൾമുനയിൽ നിർത്തുകയായിരുന്നു.മൽസരം 25ാം മിനിറ്റിലേക്ക്. ഗോളിലേക്കായി കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത് മെക്‌സിക്കോയാണെങ്കിലും എല്ലാം ബ്രസീലിന്റെ ശക്തമായ പ്രതിരോധത്തിൽ തട്ടിത്തകർന്നു.

25ാം മിനിറ്റിൽ ബ്രസീലിന്റെ തുടരെയുള്ള ആക്രമണങ്ങളിൽ മെക്‌സിക്കൻ ഗോൾമുഖം വിറ കൊണ്ടു. തുടരെ മൂന്നോളം തവണ ബ്രസീൽ ഗോളിലേക്കായി ഷോട്ടുകൾ തൊടുത്തെങ്കിലും എല്ലാം മെക്‌സിക്കോ ബ്ലോക്ക് ചെയ്തു.

32ാം മിനിറ്റിൽ ബ്രസീലിന് ലീഡ് നേടാൻ സുവർണാവസരം. കുട്ടീഞ്ഞോ നൽകിയ പാസുമായി ഇടതുമൂലയിലൂടെ ബോക്‌സിലേക്ക് ഓടിക്കയറിയ ജീസസ് തകർപ്പൻ ഷോട്ടുതിർത്തെങ്കിലും ഗോളി ഒച്ചോവ വീണ്ടും രക്ഷകനായി.

63ാം മിനിറ്റിൽ ബ്രസീലിന് ലീഡുർത്താൻ സുവർണാവസരം. എന്നാൽ ഒച്ചോവ വീണ്ടും മെക്സിക്കോയുടെ രക്ഷകനായി. വലതു വിങിലൂടെ ഡ്രിബിൾ ചെയ്ത് കുതിച്ചെത്തി വില്ല്യൻ തൊടുത്ത വെടിയുണ്ട കണക്കെയുള്ള വലം കാൽ ഷോട്ട് ഒക്കോവ വലതു മൂലയിലേക്ക് മുഴുനീളെ ഡൈവ് ചെയ്ത് കുത്തിയകറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP