Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി; മെക്‌സിക്കോ ജർമനിയെ മലർത്തിയടിച്ചത് ഒരു ഗോളിന്; 35ാം മിനിറ്റിൽ വിജയ ഗോൾ നേടിയത് ലൊസാനോ; ലുഷ്‌നിക്കി സ്‌റ്റേഡിയത്തിൽ `മെക്‌സിക്കൻ അപാരത`

ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് ഞെട്ടിക്കുന്ന തോൽവി; മെക്‌സിക്കോ ജർമനിയെ മലർത്തിയടിച്ചത് ഒരു ഗോളിന്; 35ാം മിനിറ്റിൽ വിജയ ഗോൾ നേടിയത് ലൊസാനോ; ലുഷ്‌നിക്കി സ്‌റ്റേഡിയത്തിൽ `മെക്‌സിക്കൻ അപാരത`

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. മെക്‌സിക്കോയൊട് എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ പരാജയപ്പെട്ടത്. ആദ്യം മുതൽ ആവേശകരവും വേഗതയും കൊണ്ട് ശ്രദ്ധയാകർഷിച്ച മത്സരത്തിൽ ഇരു ടീമുകളും ആക്മങ്ങളും പ്രത്യാക്രമങ്ങളും നടത്തിയെങ്കിലും ഇരു ടീമിന്റേയും പ്രതിരോധ നിര ഒന്നിനൊന്ന് മെച്ചമായിരുന്നു.35ാ മിനിറ്റിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ലൊസാനോയാണ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ജർമൻ ഡിഫൻഡർ ബോട്ടെങ്കിനെ വെട്ടിച്ച് ഹെർണാണ്ടസ് കൈമാറിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൊസാനോ വലയിലേക്ക് പതിക്കുകയായിരുന്നു

ജർമനിയെ വിറപ്പിച്ച് ആദ്യ മിനിറ്റിൽ തന്നെ മെക്സിക്കോയുടെ മുന്നേറ്റം. ഇടതുവിങിലൂടെ പറന്നെത്തിയ മെക്സിക്കോ താരം ലൊസാനോയുടെ ഷോട്ട് ജർമൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. തുടർന്നു ലഭിച്ച കോർണർ ജർമൻ ഗോളി നുയർ പിടിയിലൊതുക്കി.മൂന്നാം മിനിറ്റിൽ വെർണറിലൂടെ ജർമനിയുടെ ആദ്യ ഗോൾ ശ്രമം. വലതു വിങിൽ നിന്നും ബോക്സിനു കുറുകെ വെർണർ തൊടുത്ത ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തുപോയി.14ാം മിനിറ്റിൽ ഗോളി നുയർ വീണ്ടും ജർമനിയുടെ രക്ഷകനായി. വലതുമൂലയിൽ നിന്നുള്ള ഫ്രീകിക്കിനൊടുവിൽ മൊറേനോയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡർ വലതു വശത്തേക്ക് ഡൈവ് ചെയ്ത് നുയർ അപകടമൊഴിവാക്കി.

18ാം മിനിറ്റിൽ ജർമനിയെ മെക്സിക്കോ വീണ്ടും വിറപ്പിച്ചു. മിന്നൽ നീക്കത്തിനൊടുവിൽ ഇടതുമൂലയിലൂടെ ഹെർണാണ്ടസ് ബോക്സിനുള്ളിലേക്കു ഇരമ്പിയെത്തിയപ്പോൾ മുന്നിൽ ഗോളി നുയർ മാത്രം. എന്നാൽ ജർമൻ പ്രതിരോധനിര ഇടപെട്ട് അപകടമൊഴിവാക്കി.ജർമൻ ഗോൾമുഖം വിറപ്പിച്ച് മെക്സിക്കോയുടെ തുടരെയുള്ള കൗണ്ടർ അറ്റാക്കുകൾ. എന്നാൽ എല്ലാം ജർമൻ പ്രതിരോധമതിലിൽ തട്ടി തകർന്നു.35ാ മിനിറ്റിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ലൊസാനോയാണ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ജർമൻ ഡിഫൻഡർ ബോട്ടെങ്കിനെ വെട്ടിച്ച് ഹെർണാണ്ടസ് കൈമാറിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൊസാനോ വലയിലേക്ക് പതിക്കുകയായിരുന്നു.ഒന്നാംപകുതിയിൽ ജർമനി ഗോളിലേക്ക് തൊടുത്തത് ഏഴ് ഷോട്ടുകൾ.

ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ കളിയുടെ വേഗതയും നന്നായി കുറയുകയായിരുന്നു. മറുപടി ഗോൾ നേടുന്നതിന് ജർമനി കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും എല്ലാം മെക്‌സിക്കൻ സംഘം പ്രതിരോധിക്കുകയായിരുന്നു.56ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലീഡുയർത്താൻ സുവർണാവസരം. ഇത്തവണയും കൗണ്ടർ അറ്റാക്കാണ് ജർമനിയെ വിറപ്പിച്ചത്. എന്നാൽ ഗോളി നുയർ മാത്രം മുന്നിൽ നിൽക്കെ ഹെക്ടർ ഹെരേരയുടെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.

70ാം മിനിറ്റിൽ മെക്സിക്കോയുടെ അപകടകരമായ കൗണ്ടർഅറ്റാക്ക്. ത്രൂബോൾ സ്വീകരിച്ച് ഒറ്റയ്ക്ക് ബോക്സിനുള്ളിലേക്കു കുതിച്ച ഹെർണാണ്ടസിനെ ജർമൻ ഡിഫൻഡർ ഹമ്മൽസ് പിടിച്ചുവീഴ്‌ത്തിയെങ്കിലും റഫറി പെനൽറ്റി നൽകിയില്ല82ാം മിനിറ്റിൽ വീണ്ടും പ്രത്യാക്രമണത്തിലൂടെ നടത്തിയ മെക്‌സിക്കൻ മുന്നേറ്റം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.സമനില ഗോളിനായി ജർമനി തുടർച്ചയായി ആക്രമണങ്ങൾ നടത്തി. കൗണ്ടർ അറ്റാക്കിലൂടെ ലീഡുയർത്താൻ മെക്സിക്കോയ്ക്ക് ഒന്നിലേറെ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ലഅധിക സമയത്തും ആവേശം ഒട്ടും ചോരാത്ത മത്സരത്തിലാണ് ജർമനിയെ മെക്‌സിക്കോ പരാജയപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP