Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

''ഫലസ്തീൻ ജനത വേദനിപ്പിച്ചിരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ ശാന്തരായി കളിക്കുമെന്ന് മെസി; ഈ വക്കുകൾ ശരിയാണെന്ന് തോന്നിയതിനാലാണ് കളിയിൽ നിന്ന് പിന്മാറിയതെന്ന് അർജന്റീന മാനേജ്‌മെന്റ്

''ഫലസ്തീൻ ജനത വേദനിപ്പിച്ചിരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ ശാന്തരായി കളിക്കുമെന്ന് മെസി; ഈ വക്കുകൾ ശരിയാണെന്ന് തോന്നിയതിനാലാണ് കളിയിൽ നിന്ന് പിന്മാറിയതെന്ന് അർജന്റീന മാനേജ്‌മെന്റ്

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ നിന്ന് ഇന്നലെയാണ് അർജന്റീന പിന്മാറിയത്. യെരുശലേം പിടിച്ചടക്കിയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിപ്പിച്ചായിരുന്നു ഇസ്രയേൽ മൽസരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അർജന്റീനയുടെ ക്യാപ്റ്റൻ ഗോൺസാലോ ഹിഗ്വെയ്ൻ ഇക്കാര്യം പറഞ്ഞത്. പിന്മാറ്റത്തിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ഹിഗ്വെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.

''കളിക്കുന്നതുകൊണ്ട് അർജന്റീനയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. പക്ഷെ ഫലസ്തീൻ ജനത വേദനിച്ചിരിക്കുമ്പോൾ എങ്ങനെ ശാന്തരായി കളിക്കാൻ സാധിക്കുമെന്ന് മെസിയാണ് ചോദിച്ചത്. അത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നി. അതിനാലാണ് കളിക്കേണ്ടെന്ന് തീരുമാനം എടുത്തത്,'' ഹിഗ്വെയ്ൻ വിശദീകരിച്ചു.

വെറുമൊരു സൗഹൃദ മൽസരമായിരുന്നില്ല ഫലസ്തീനിത്. നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രതിഷേധം അവരുയർത്തിയതും അതിനാലാണ്. ലയണൽ മെസിയെ, ഫുട്‌ബോളിനെ സ്നേഹിക്കുന്ന ഫലസ്തീൻകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അർജന്റീനയാണ് മൽസരത്തിൽ നിന്ന് പിന്മാറിയത്.

ഇതിന് പിന്നാലെ മറ്റൊരു അർജന്റീന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസിയും ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചു. ''നിരപരാധികളായ ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവർക്കൊപ്പം കളിക്കാൻ യൂനിസെഫിന്റെ അംബാസഡറായിരുന്ന എനിക്ക് സാധിക്കില്ല. ഫുട്‌ബോളർമാർ എന്നതിന് മുൻപ് മനുഷ്യരാണെന്നതുകൊണ്ടാണ് മൽസരത്തിൽ നിന്ന് പിൻവാങ്ങിയത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP