Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫു്ട്ബാളിൽ നിന്ന് വിരമിച്ച് മഷറാനോ; വിടപറയുന്നത് ആൽബിസെലസ്റ്റുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടണിഞ്ഞ താരം; വിടപറയുന്നത് നാലാമത്തെ ലോകകപ്പിലും പരാജയം നുണഞ്ഞതോടെ

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫു്ട്ബാളിൽ നിന്ന് വിരമിച്ച് മഷറാനോ; വിടപറയുന്നത് ആൽബിസെലസ്റ്റുകൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ബൂട്ടണിഞ്ഞ താരം; വിടപറയുന്നത് നാലാമത്തെ ലോകകപ്പിലും പരാജയം നുണഞ്ഞതോടെ

മറുനാടൻ ഡെസ്‌ക്‌

കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്ക് തോൽവി പിണഞ്ഞതോടെ സീനിയർ താരം കളി മതിയാക്കി. ഫ്രാൻസിനോട് മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ അർജന്റീനിയൻ താരം ഹാവിയർ മഷറാനോ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം (147) കളിച്ച താരമാണ് മഷറാനോ. അർജന്റീനക്ക് വേണ്ടി താരത്തിന്റെ നാലാമത്തെ ലോകകപ്പ് ആയിരുന്നു റഷ്യയിലേത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിട്ട മഷ്‌കരാനോ ഇപ്പോൾ ചൈനീസ് സൂപ്പർ ലീഗിലാണ് കളിക്കുന്നത്.

2003ലാണ് മഷ്‌കരാനോ അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതെന്ന റെക്കോർഡ് താരം നേരത്തെ സ്വന്തമാക്കിയിരുന്നു. അർജന്റീനയുടെ കൂടെ 2004ലെയും 2008ലെയും ഒളിമ്പിക്സിൽ സ്വർണവും നേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP