Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൂക്കാ മോഡ്രിച്ച് വാക്കുപാലിച്ചു; പ്രീക്വാർട്ടർ പ്രവേശനത്തിൽ അർജന്റീനക്ക് കടപ്പാട് അജയ്യരായി ഗ്രൂപ്പു ചാമ്പ്യന്മാരായ ക്രൊയേഷ്യയോട്; തോൽവിയിലും ഐസ് ലൻഡ് മടങ്ങുന്നത് തല ഉയർത്തിപിടിച്ചു തന്നെ; പെറുവിൽ തട്ടിത്തകർന്നത് ഓസ്‌ട്രേലിയയുടെ പ്രീ ക്വാർട്ടർ മോഹങ്ങൾ; ഫ്രാൻസ്- ഡെന്മാർക്ക് മത്സരത്തിൽ പിറന്നത് ഈ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനില: ഇന്നലെ നടന്ന മത്സരങ്ങളിലേക്ക് ഒരു അവലോകനം

ലൂക്കാ മോഡ്രിച്ച് വാക്കുപാലിച്ചു; പ്രീക്വാർട്ടർ പ്രവേശനത്തിൽ അർജന്റീനക്ക് കടപ്പാട് അജയ്യരായി ഗ്രൂപ്പു ചാമ്പ്യന്മാരായ ക്രൊയേഷ്യയോട്; തോൽവിയിലും ഐസ് ലൻഡ് മടങ്ങുന്നത് തല ഉയർത്തിപിടിച്ചു തന്നെ; പെറുവിൽ തട്ടിത്തകർന്നത് ഓസ്‌ട്രേലിയയുടെ പ്രീ ക്വാർട്ടർ മോഹങ്ങൾ; ഫ്രാൻസ്- ഡെന്മാർക്ക് മത്സരത്തിൽ പിറന്നത് ഈ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനില: ഇന്നലെ നടന്ന മത്സരങ്ങളിലേക്ക് ഒരു അവലോകനം

മറുനാടൻ ഡെസ്‌ക്‌

റോസ്തവ്: പ്രീക്വാർട്ടറിലെത്തിയ അർജന്റീന ശരിക്കും നന്ദി പറയേണ്ടത് ക്രൊയേഷ്യൻ ടീമിനോടാണ്. അധ്വാനിച്ചു കളിച്ച ഐസ് ലാന്റുകാരെ തോൽപ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പിൽ അജയ്യരായി മുന്നേറിയപ്പോഴാണ് ഇന്നലെ അർജന്റീനക്കൊപ്പം ഭാഗ്യം നിന്നത്. മറിച്ച് ഐസ് ലന്റ് വിജയിച്ചിരുന്നെങ്കിൽ മെസിയും കൂട്ടരും ഇന്ന് തന്നെ നാട്ടിലേക്ക് വണ്ടി കയറേണ്ടി വന്നേനെ. അർജന്റീനയാണ് ലോകകപ്പിന്റെ ആകർഷണമായ ടീമെന്നും അതുകൊണ്ട് അർജന്റീന അർജന്റീനയെ പ്രീക്വാർട്ടറിലെത്തിക്കാൻ എന്തുവില കൊടുത്തും ഐസ്ലൻഡിനെ തറപറ്റിക്കുമെന്ന് പറഞ്ഞ ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച് വാക്കുപാലിച്ചതോടെ മെസിക്കും കൂട്ടരും പ്രീക്വാർട്ടർ ബെർത്ത് ഉറപ്പാകുയായിരുന്നു.

അവസാന മത്സരത്തിൽ ഐസ്ലൻഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയണ് ക്രൊയേഷ്യ പ്രീക്വാർട്ടറിലെത്തി. ഈ ലോകകപ്പിൽ കപ്പെടുക്കാൻ പാതത്തിനുള്ള കരുത്തരാണ് തങ്ങളെന്ന് ക്രൊയേഷ്യ ഒരിക്കൽ കൂടി തെളിയിച്ചു എന്നു പറയുന്നതാകും ശരി. അതേസമയം തോൽവിയിലും തല ഉയർത്തിപ്പിടിച്ചു തന്നെയാണ് ഐസ്ലന്റ് നാട്ടിലേക്ക് മടങ്ങുന്നത്. കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചത് തന്നെയാണ് അവർക്ക് ഈ ലോകകപ്പിൽ എടുത്തു പറയാനുള്ള പ്രധാന നേട്ടം. 53-ാം മിനിറ്റിൽ ബാദേലും ഇഞ്ചുറി ടൈമിൽ പെരിസിച്ചും ക്രൊയേഷ്യയുടെ വിജയ ഗോൾ കുറിച്ചപ്പോൾ പെനാൽറ്റിയിലൂടെ ഗിൽഫി സുഗുറോസണാണ് ഐസ്ലൻഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. തോൽവിയോടെ ഐസ്ലൻഡിന് അർജന്റീനയക്ക് പ്രീക്വാർട്ടറിലേക്ക് വഴി മാറി കൊടുക്കേണ്ടി വന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 53-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഐസ്ലൻഡ് ബോക്സിനുള്ളിൽ മോഡ്രിച്ച് തൊടുത്ത ഷോട്ടിൽ ഡിഫ്ളക്റ്റ് ചെയ്ത പന്ത് അൽപം പോലും സമയം കളയാതെ ഹാഫ് വോളിയിലൂടെ വലയിലെത്തിച്ച് ബാദേൽ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ഒരു ഗോളിന് പിന്നിലായതോടെ കൗണ്ടർ അറ്റാക്കിന് കൂടുതൽ ശ്രദ്ധിച്ച ഐസ്ലൻഡിന് 76-ാം മിനിറ്റിൽ ഗിൽഫി സുഗുറോസണിന്റെ പെനാൽറ്റി ഗോളിൽ ഒപ്പമെത്തി. ബോക്സിനുള്ളിൽ ലവ്റേനിന്റെ ഹാൻഡ് ബോളിനായിരുന്നു ഐസ്ലൻഡിന് പെനാൽറ്റി അനുവദിച്ചത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ആദ്യ ഗോൾ സ്‌കോറർ ബാദേലിന്റെ അസിസ്റ്റിൽ പന്ത് പോസ്റ്റിലെത്തിച്ച് പെരിസിച്ച് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചു.

അജയ്യരായി മൂന്ന് കളിയിലും ജയിച്ച ക്രൊയേഷ്യ ഒമ്പത് പോയന്റോടെയാണ് ഇനി പ്രീ ക്വാർട്ടറിനൊരുങ്ങുന്നത്. നൈജീരിയയെ തോൽപ്പിച്ച് ജീവവായു തിരിച്ചുപിടിച്ച അർജന്റീന നാല് പോയന്റോടെയാണ് അവസാന പതിനാറിൽ സ്ഥാനം പിടിച്ചത്. ജൂലായ് ഒന്നിന് നടക്കുന്ന പ്രീക്വാർട്ടറിൽ ഡെന്മാർക്കാണ് ക്രൊയേഷ്യയുടെ എതിരാളി. ജൂൺ 30-ന് അർജന്റീന ഫ്രാൻസിനെയും നേരിടും.

മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്ടനായി ഗ്യുറേറോ, ഓസ്‌ട്രേലിയക്ക് മഹാമേരുവായിേ

അവസാന മത്സരത്തിൽ വിജയിച്ചാലും ഇന്നെ പെറുവിന് പ്രീക്വാർട്ടർ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഓസ്‌ട്രേലിയക്ക് വിജയിച്ചാൽ പ്രീർക്വാർട്ടർ സാധ്യതകളുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകൾക്ക് മേലാണ് ഗ്യുറേറോയുടെ ഗോളു വീണത്. ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോളടിക്കുകയും ചെയ്ത ക്യാപ്റ്റൻ ഗ്യുറേറോയുടെ മികവിലാണ് ഓസ്ട്രേലിയയെ പെറു പരാജയപ്പെടുത്തിയത്. രണ്ട് ഗോളിന് ഓസീസിനെ തോൽപ്പിച്ച് പെറു ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു. 18-ാം മിനിറ്റിൽ ആന്ദ്രെ കാറിലോയുടെ ഗോളിന് വഴിയൊരുക്കിയ ഗ്യുറേറോ 50-ാം മിനിറ്റിൽ സ്വയം ഗോൾ കണ്ടെത്തുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷയ്ക്ക് പ്രഹരമേൽപ്പിച്ച് പെറുവിന് 18-ാം മിനിറ്റിൽ ആന്ദ്രെ കാറിലോയാണ് ലീഡ് നൽകിയത്. ഓസ്‌ട്രേലിയൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഗ്യുറേറോ നൽകിയ ക്രോസ് അതിവേഗത്തിൽ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു. 36 വർഷങ്ങൾക്ക് ശേഷം പെറു ലോകകപ്പിൽ നേടുന്ന ഗോളാണിത്. 1982ലെ സ്‌പെയിൻ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരെയായിരുന്നു പെറുവിന്റെ അവസാന ഗോൾ. അന്ന് പോളണ്ടിനെ 5-1ന് പെറു തോൽപ്പിച്ചിരുന്നു. പോണ്ടിനെതിരെ ഗ്വില്ലെർമോ ലാ റോസ ഗോൾ നേടിയ ശേഷം പെറുവിനായി ലോകകപ്പിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് കാറിലോ സ്വന്തമാക്കി.

50 മിനിറ്റിൽ ക്യൂവയുടെ പാസിൽ ഓസ്‌ട്രേലിയയുടെ പ്രതിരോധത്തേയും ഗോൾകീപ്പറേയും കാഴ്‌ച്ചക്കാരാക്കിയാണ് ക്യാപ്റ്റൻ ഗ്യുറോറോ ടീമിന്റെ രണ്ടാം ഗോൾ വലയിലെത്തിച്ചത്. നേരത്തെ തന്നെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പ്രീ ക്വാർട്ടർ കാണാതെ പുറത്തായ പെറുവിന് അവസാന മത്സരത്തിൽ ആധികാരിക വിജയത്തോടെ തല ഉയർത്തി റഷ്യയിൽ നിന്ന് മടങ്ങാം. ഒരൊറ്റ സമനില മാത്രം അക്കൗണ്ടിലുള്ള ഓസ്‌ട്രേലിയ ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മൂന്നു പോയിന്റുള്ള പെറു മൂന്നാമതെത്തി. ഫ്രാൻസും ഡെന്മാർക്കുമാണ് ഈ ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

റഷ്യൻ ലോകകപ്പിലെ ആദ്യ ഗോൾരഹിത സമനിലയായി ഫ്രാൻസ്- ഡെന്മാർക്ക് മത്സരം

റെക്കോർഡ് നേട്ടവും മറികടന്ന് 37 മത്സരങ്ങൾക്കൊടുവിൽ റഷ്യൻ ലോകകപ്പിലെ ആദ്യ ഗോൾ രഹിത സമനില സമ്മാനിച്ച് ഫ്രാൻസ്- ഡെന്മാർക്ക് പോരാട്ടം. നേരത്തെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസും പരാജയപ്പെട്ടാൽ പോലും പ്രീ ക്വാർട്ടറിലേക്ക് സാധ്യതയുണ്ടായിരുന്ന ഡെന്മാർക്കും അലസമായ പ്രകടനമാണ് ലുസ്നിക്കി സ്റ്റേഡിയത്തിൽ കാഴ്ചവെച്ചത്. വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളൊഴിച്ച് മത്സരത്തിന് കാര്യമായ ഓളം സൃഷ്ടിക്കാൻ ഇരുടീമുകൾക്കും ആയില്ല. സമനിലയോടെ ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായും ഡെന്മാർക്ക് രണ്ടാം സ്ഥാനക്കാരുമായി ഗ്രൂപ്പിൽ 'സി'യിൽ നിന്ന് പ്രീ ക്വാർട്ടറിലേക്ക് പോകും.

ഒളിവർ ജിറൂഡ് ഒരു തുറന്ന അവസരം പാഴാക്കിയതും ഗ്രീസ്മാന് പകരക്കാരനായി എത്തിയ നബിൽ ഫെകിറിന്റെ ചില ലോങ് റേഞ്ച് ഷോട്ടുകളുമൊഴികെ കാണികളെ ആവേശംകൊള്ളിക്കുന്ന നിമിഷങ്ങളൊന്നും മത്സരത്തിലുണ്ടായില്ല. 44-ാംമിനിറ്റിൽ ഗ്രീസ് മാൻ ഡാനിഷ് ഡിഫൻഡർമാർക്കിടയിലൂടെ നൽകിയ പാസ് ബോക്സിൽ ഏകനായി നിൽക്കുയായിരുന്ന ജിറൂഡ് പോസ്റ്റിന് മുകളിലൂടെ അടിച്ചുകളയുകയായിരുന്നു. ഗോൾകീപ്പറെയടക്കം അവസാന മത്സരത്തിൽ നിന്ന് ആറ് മാറ്റങ്ങളോടെയാണ് ഫ്രാൻസ് കളത്തിലെത്തിയതെങ്കിൽ നാല് മാറ്റങ്ങൾ ഡെന്മാർക്ക് നിരയിലുമുണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP