Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ ഫുട്‌ബോൾ മൊഹബത്തിന് വീണ്ടും അംഗീകാരം; ഇന്ത്യയിൽ ഏറ്റവും അധികം ലോകകപ്പ് കാണുന്നത് മലയാളികൾ; കേരളത്തിന് പിന്നിൽ നോർത്ത് ഈസ്റ്റും ബംഗാളും

മലയാളികളുടെ ഫുട്‌ബോൾ മൊഹബത്തിന് വീണ്ടും അംഗീകാരം; ഇന്ത്യയിൽ ഏറ്റവും അധികം ലോകകപ്പ് കാണുന്നത് മലയാളികൾ; കേരളത്തിന് പിന്നിൽ നോർത്ത് ഈസ്റ്റും ബംഗാളും

സ്പോർട്സ് ഡെസ്‌ക്‌

തിരുവനന്തപുരം:മലയാളികളുടെ ഫുട്‌ബോളിനോടുള്ള പ്രണയം പേരുകേട്ടതാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും പാഷണേറ്റ് ആരാധകരുടെ പട്ടികയിൽ മുൻപിലുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാരത് ആർമി, ബെഗലൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരു എന്നിവരുടെ നമ്മ ടീം എന്നീ ആരാധക കൂട്ടങ്ങളെ പിന്തള്ളിയാണ് മഞ്ഞപ്പട മുന്നിൽ എത്തിയത്. ഇപ്പോഴിതാ ലോകകപ്പ് ഫുട്‌ബോൾ വന്നപ്പോൾ അതിലും മലയാളികൾ തന്നെയാണ് മുന്നിൽ.

ഫുട്ബോൾ ലോകകപ്പ് ആരാധകരിൽ കൂടുതലും മലയാളികൾ. ചാനൽ റേറ്റിങ് ഏജൻസിയായ ബാർക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ലോകകപ്പ് കാണുന്ന പ്രേക്ഷകരിൽ 30 ശതമാനവും കേരളത്തിലാണെന്ന് ബാർക്കിന്റെ വാരാന്ത്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കേരളം കഴിഞ്ഞാൽ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ. ആകെയുള്ള ഫുട്ബോൾ കാഴ്‌ച്ചക്കാരിൽ 28 ശതമാനം ടിവി പ്രേക്ഷകരും ഇവിടെ നിന്നുള്ളതാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്തുള്ളത്.രാജ്യത്ത് ഫുട്ബോൾ ലോകകപ്പ് കാണുന്ന ആകെ ടെലിവിഷൻ പ്രക്ഷകരിൽ 78 ശതമാനവും കേരളം, ബംഗാൾ, അസം,സിക്കിം, മറ്റ് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബാർക്ക് റിപ്പോർട്ട് പറയുന്നത്.

കേരളത്തിന്റെ ഫുട്ബോൾ പ്രേമം രാജ്യത്തിന് മുന്നിൽ തെളിയിക്കുന്ന മറ്റൊരു റിപ്പോർട്ടായി മാറുകയാണ് ഈ കണക്കുകൾ. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മലയാളികളുടെ ഫുട്ബോൾ പ്രണയം അന്തർദേശീയ ചാനലുകൾ പോലും ചർച്ചയാക്കിയരുന്നു.ക്രിക്കറ്റിന് പേരു കേട്ട ഒരു രാജ്യത്ത് ഫുട്‌ബോളിന് ഇത്രയും ആരാധകരുള്ള ഒരു നാട് അത്ഭുതമാണെന്ന വിദേശത്ത് നിന്ന് കേരളത്തിൽ കളിക്കാനെത്തിയ പല താരങ്ങളും ്അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP