Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ജപ്പാന്റെ കരള് പിളർന്ന് നേസർ ചാഡ്‌ലി; രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് ബെൽജിയം ക്വാർട്ടറിലേക്ക്; കൈവള്ളയിലെ മത്സരം നഷ്ടമായ ഷോക്കിൽ ജപ്പാൻ താരങ്ങൾ; തോറ്റെങ്കിലും ലോക മൂന്നാം നമ്പർ ടീമിനെ വിറപ്പിച്ച് ജപ്പാൻ; ഫുട്‌ബോൾ ലോകത്തിന്റെ മനം കവർന്ന് ഏഷ്യൻ ശക്തികൾ; ത്രില്ലറിൽ അഞ്ച് ഗോളും വീണത് രണ്ടാം പകുതിയിൽ

ഇഞ്ചുറി ടൈമിന്റെ അവസാന സെക്കൻഡിൽ ജപ്പാന്റെ കരള് പിളർന്ന് നേസർ ചാഡ്‌ലി; രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളടിച്ച് ബെൽജിയം ക്വാർട്ടറിലേക്ക്; കൈവള്ളയിലെ മത്സരം നഷ്ടമായ ഷോക്കിൽ ജപ്പാൻ താരങ്ങൾ; തോറ്റെങ്കിലും ലോക മൂന്നാം നമ്പർ ടീമിനെ വിറപ്പിച്ച് ജപ്പാൻ; ഫുട്‌ബോൾ ലോകത്തിന്റെ മനം കവർന്ന് ഏഷ്യൻ ശക്തികൾ; ത്രില്ലറിൽ അഞ്ച് ഗോളും വീണത് രണ്ടാം പകുതിയിൽ

സ്പോർട്സ് ഡെസ്‌ക്‌

റോസ്തോവ്: രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന സെക്കൻഡിൽ ഗോളടിച്ച് ബെൽജിയം ജപ്പാനെ പരാജയപ്പെടുത്തി. മത്സരം അവസാനിക്കാൻ 20 മിനിറ്റ് ശേഷിക്കെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബെൽജിയത്തിന്റെ തിരിച്ച് വരവ്.ഇതോടെ ഈ ലോകകപ്പിലെ ഏഷ്യൻ പ്രതീകഷകൾ അവസാനിച്ചു. ചരിത്രത്തിൽ ആദ്യമായി ജപ്പാൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുമെന്ന് തോന്നിയെങ്കിലും ബെൽജിയത്തിന്റെ അസാമാന്യ തിരിച്ച് വരവിന് മുന്നിൽ അവർ വീണ്‌പോയി. തോറ്റെങ്കിലും ലോക മൂന്നാം നമ്പർ ടീമിനെ വിറപ്പിച്ച് തന്നെയാണ് ജപ്പാന്റെ മടക്കം.

രണ്ട് ഗോൾ പിന്നിൽ നിന്ന ശേഷമാണ് ബെൽജിയം തിരിച്ചടിച്ചത്. നാല് മിനിറ്റിൽ രണ്ട് ഗോൾ അടിച്ച് ജപ്പാൻ ഞെട്ടിച്ചപ്പോൾ അഞ്ച് മിനിറ്റിന്റെ ഇടവേളയിലായിരുന്നു ബെൽജിയത്തിന്റെ ഇരട്ട വെടി. 69ാം മിനിറ്റിൽ വെർട്ടോഹെൻ. 74ാം മിനിറ്റിൽ ഫെ്‌ല്ലെയ്‌നി എന്നിവരാണ് ബെൽജിയത്തിനായി തിരിച്ചടിച്ചത്‌ലോകകപ്പിൽ ബെൽജിയത്തിന്റെ താരനിരയ്‌ക്കെതിരെ ജപ്പാൻ രണ്ട് ഗോളിന് മുന്നിൽ എത്തിയത് ബെൽജിയത്തെ ഞെട്ടിച്ചായിരുന്നു.48ാം മിനിറ്റിൽ ഗെങ്കി ഹരാഗുച്ചിയണ് കളിയുടെ ഗതിക്കു വിപരീതമായി ജപ്പാന് വേണ്ടി സ്‌കോർ ചെയ്തത് കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഈ ഗോൾ.

കോർണറിനൊടുവിൽ വെർട്ടോഗന്റെ കുത്തിയുയർന്ന ഹെഡ്ഡർ ഗോളിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വലയിൽ താഴ്ന്നിറങ്ങുകയായിരുന്നു ബെൽജിയം ഗോൾ തിരിച്ചടിച്ചു. 69ാം മിനിറ്റിൽ യാൻ വെർട്ടോഗനാണ് ബെൽജിയത്തിന്റെ തിരിച്ചുവരവ് സാധ്യത നിലനിർത്തിയ ഗോൾ കണ്ടെത്തിയത്.74ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മരൗനെ ഫെല്ലയ്നിയുടെ വകയായിരുന്നു സമനില ഗോൾ. ഇടതു വിങിൽ നിന്നും ക്യാപ്റ്റൻ ഈഡൻ ഹസാർഡ് നൽകിയ ക്രോസ് ഉയരക്കാരനായ ഫെല്ലയ്നി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ഗോൾ.ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റിൽ ബെൽജിയം വിജയമുറപ്പിച്ച മൂന്നാം ഗോൾ കണ്ടെത്തി. നേസർ ചാഡ്‌ലിയായിരുന്നു സ്‌കോറർ

മെതാന മധ്യത്തിൽ നിന്നും ഷിബാസാക്കി വലതു മൂലയിലേക്കു നൽകിയ മനോഹരമായ ത്രൂ ബോൾ ക്ലിയർ ചെയ്യുന്നതിൽ വെർട്ടോഹെന് പിഴച്ചു. പന്തുമായി ബോക്സിനുള്ളിലെത്തിയ ഹരാഗുച്ചി ബോക്സിന് കുറുകെ തൊടുത്ത ഷോട്ട് ഡൈവ് ചെയ്ത ഗോളിക്ക് ഒരു പഴുതും നൽകാതെ വലയിൽ കയറിയപ്പോൾ ജപ്പാന് ആദ്യ ലീഡ് ബെൽജിയം സ്തബ്ധരായി.52ാം മിനിറ്റിൽ.ജപ്പാൻ ലീഡുയർത്തി. തെക്കാഷി ഇനൂയിയാണ് ഗോൾ നേടിയത്.

ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല.മൽസരത്തിന്റെ ആദ്യ മിനിറ്റുകളിൽ ജപ്പാന്റെ ആധിപത്യമാണ് കണ്ടത്. ആക്രമിച്ചു കളിച്ച ജപ്പാൻ ബെൽജിയത്തെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കുകയും ചെയ്തു.തുടക്കത്തിൽ പതറിയ ബെൽജിയം കളിയിലേക്ക് സാവധാനം തിരിച്ച് വരികയായിരുന്നു. ജാപ്പനീസ് ഗോൾമുഖത്ത് അവർ നിരന്തരം മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു. ഇതോടം മൽസരം കൂടുതൽ ആവേശകരമായി മാറി. ഇരു ബോക്സുകളിലും പന്ത് നിരന്തരം കയറിയിറങ്ങിയെങ്കിലും വല കുലുങ്ങിയില്ല.

25ാം മിനിറ്റിൽ ബെൽജിയത്തിന് ലീഡ് നേടാൻ സുവർണാവസരം ലഭിച്ചു. എന്നാൽ വലതു മൂലയിൽ നിന്നും മെർട്ടൻസ് ബോക്സിനുള്ളിലേക്ക് നൽകിയ മനോഹരമായ ക്രോസ് ഗോളി മാത്രം മുന്നിൽ നിൽക്കവെ ലുക്കാക്കുവിന് ഫിനിഷ് ചെയ്യാൻ സാധിച്ചില്ല.തൊട്ടടുത്ത മിനിറ്റിൽ ബെൽജിയം വീണ്ടും ജപ്പാനീസ് ഗോൾമുഖത്ത് മുന്നേറ്റം് നടത്തി. ബോക്സിന് തൊട്ടരികിൽ വച്ച് ഹസാർഡ് തൊടുത്ത ഷോട്ട് ജപ്പാനീസ് ഗോൾകീപ്പർ കവാഷിമ കുത്തിയകറ്റി.ബെൽജിയം ആക്രമണം ശക്തമാക്കിയതോടെ ജപ്പാൻ പ്രതിരോധത്തിലേക്കു വലിഞ്ഞു. കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കുകയെന്ന തന്ത്രമാണ് അവർ പയറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP