Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെസിയുടെ മോഹങ്ങൾ ഐസ് മലയിൽ തട്ടി തകരുമോ? സൂര്യനെ കാണുക നാല് മാസം മാത്രം; എട്ട് മാസവും മൈതാനങ്ങളിൽ മഞ്ഞുമല മാത്രം; മരണഗ്രൂപ്പിലെ കുഞ്ഞൻ ടീമിന്റെ കുതിപ്പ് സ്വപ്നം കണ്ട് മൂന്ന് ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയുള്ള ചെറുമീൻ; റഷ്യയിൽ ഐസ്‌ലണ്ടിനെ ഭയക്കുന്നവരിൽ സാക്ഷാൽ അർജന്റീനയും

മെസിയുടെ മോഹങ്ങൾ ഐസ് മലയിൽ തട്ടി തകരുമോ? സൂര്യനെ കാണുക നാല് മാസം മാത്രം; എട്ട് മാസവും മൈതാനങ്ങളിൽ മഞ്ഞുമല മാത്രം; മരണഗ്രൂപ്പിലെ കുഞ്ഞൻ ടീമിന്റെ കുതിപ്പ് സ്വപ്നം കണ്ട് മൂന്ന് ലക്ഷത്തോളം മാത്രം വരുന്ന ജനസംഖ്യയുള്ള ചെറുമീൻ; റഷ്യയിൽ ഐസ്‌ലണ്ടിനെ ഭയക്കുന്നവരിൽ സാക്ഷാൽ അർജന്റീനയും

മോസ്‌കോ: ലോക കായിക ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കമാണ് ഫിഫ ഫുട്‌ബോൾ ലോകകപ്പ്. ആ വേദിയിൽ ഒരിക്കലെങ്കിലും പന്ത് തട്ടണമെന്ന് ആഗ്രഹിക്കാത്ത ഒരു ഫുട്‌ബോൾ താരവും ലോകത്തുണ്ടാകില്ല. 195 രാജ്യങ്ങളുള്ള ലോകത്തിലെ 32 രാജ്യങ്ങൾക്ക മാത്രമാണ് പക്ഷേ ലോകകപ്പിൽ യോഗ്യത ലഭിക്കുക.

പലവട്ടം ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിലെത്തിയ 3 തവണ ചാമ്പ്യന്മാരായ ഇറ്റലിയും മറ്റൊരു മികച്ച ടീമായ ഹോളണ്ടുമില്ലാ ഇത്തവണ റഷ്യയിൽ പന്ത് തട്ടാൻ എന്നത് തന്നെ എത്ര കഠിനമാണ് ലോകകപ്പ് വേദിയിലേക്കുള്ള ടിക്കറ്റ് എന്നതിന് ഉദാഹരണമാണ്. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അർജന്റീന ഇത്തവണ എത്തുന്നത് പോലും അവസാന മത്സരം ജയിച്ച് മാത്രമാണ്. വൻ ഫുടബോൾ ശക്തികൾ മാറ്റുരയ്ക്കുന്ന ഈ വേദിയിൽ പക്ഷേ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് വന്നവരുടെ കഥകൾ നാടോടി കഥകൾ പോലെ മനോഹരമാണ്.അത്തരമൊരു കഥയാണ് ഐസ്ലാൻഡുകാർക്ക് പറയാനുള്ളത്.

ലോകകപ്പിനെത്തുന്ന ഏറ്റവും ചെറിയ രാജ്യം

ഏഴ് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ വൻ ഫുട്‌ബോൾ ശക്തികൾക്ക് സ്വന്തമായുള്ള ഫുട്‌ബോൾ സൗകര്യങ്ങളോ പാരമ്പര്യമൊ അവകാശപ്പെടാനില്ല ഐസ്ലാൻഡുകാർക്ക്. പേര് സൂചിപ്പിക്കും പോലെ മഞ്ഞിനാൽ മൂടി കിടക്കുന്ന ഒരു കുഞ്ഞൻ രാജ്യമാണ് ഐസ്ലാൻഡ്. വർഷത്തിൽ നാല് മാസം മാത്രം സുര്യന്റെ പ്രകാശത്തിന് കീഴിൽ കളിക്കാൻ കഴിയുന്ന ഒരു ടീം ലോകകപ്പിന് യോഗ്യത നേടി എന്നതിൽ പരം മറ്റൊരു ഉദാഹരണം വേണ്ട സ്വപ്നങ്ങൾ യാഥാർഥ്യമാകാനുള്ളതാണെന്ന് വിശ്വസിക്കുന്നവർക്ക്.

യൂറോപ്പിയൻ വൻകരയിലെ മഞ്ഞിനാൽ മൂടി വെള്ളത്തിന് നടുക്ക് സ്ഥിതി ചെയ്യുന്ന സ്‌കാൻഡിനേവിയൻ ദ്വീപ് രാജ്യമാണ് ഐസ്ലാൻഡ്. കഠിന പ്രയത്‌നമുണ്ടെങ്കിൽ യാഥാർഥ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചാണ് മഞ്ഞിന്റെ നാട്ടുകാരയ ഐസ്ലാൻഡുകാർ ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിൽ നടക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന്തെതുന്നത്.ഇന്ന് വരെ ലോകകപ്പിന് എത്തുന്നതിൽ വെച്ച് ഏറ്റവും ചെറിയ രാജ്യമായ ഐസ് ലാൻഡിന്റെ ജനസംഘ്യ വെറും മൂന്ന് ലക്ഷത്തി മുപ്പത്തിനായിരം മാത്രമാണ്. ഇതിന്റെ നല്ലൊരു ശതമാനം ആൾക്കാരും ഐസ് ലാൻഡുകതാർ ലോകകപ്പിൽ പന്ത് തട്ടുന്നത് കാണാൻ എത്തുമെന്ന് ഉറപ്പാണ്.

മഞ്ഞ് തീർത്ത പ്രതിസന്ധി മറികടന്നവർ

വർഷത്തിൽ 8 മാസത്തിലധികവും രാജ്യത്തെ മൈതാനങ്ങൾ മഞ്ഞിനാൽ മൂടി കിടക്കും. അവിടെ പന്ത് കളി നടക്കില്ല. ഇങ്ങനെയായാൽ ലോകകപ്പ് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന തിരിച്ചറിഞ്ഞ സർക്കാർ ഐസ് ലാൻഡ്ഫുട്‌ബോളിന് സകല പിന്തുണയുമായി എത്തുകയായിരുന്നു. മഞ്ഞിന്റെ തടസ്സം മാറ്റാൻ അവർ ആദ്യം ചെയ്തത് മികച്ച ഇൻഡോർ സ്റ്റേഡിയങ്ങൾ പണിയുക എന്നതായിരുന്നു. അങ്ങനെ വർഷത്തിൽ എല്ലാ ദിവസും കളി നടത്താൻ കഴിയുന്ന അവസ്ഥയിലായി.പിന്നീട് അവർ ചെയ്തത് സ്‌പെയ്‌നിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും മികച്ച പരിശീലരേയും ടെക്‌നേഷ്യന്മാരെയും എത്തിക്കുക എന്നതായിരുന്നു. ഇത് അവരുടെ ഫുട്‌ബോളിൽ വിപ്ലവകരമായ മാറ്റം തന്നെ കൊണ്ട് വന്നു.

ആദ്യ വരവ് തന്നെ ഗംഭീരം

ഐസ്ലാൻഡിനെ ആദ്യമായി ലോക വേദിയിൽ ശ്രദ്ധിക്കുന്നത് 2016 യൂറോകപ്പിലായിരുന്നു. ആദ്യ റൗണ്ടിൽ പുറത്താകാൻ വന്ന ഒരു കുഞ്ഞൻ രാജ്യമെന്ന് കരുതിയ ചുരുക്കം ചിലരെങ്കിലും കാണും. എന്നാൽ യൂറോ കപ്പ് യോഗ്യതയിൽ കഴിഞ്ഞ രണ്ട് ലോകകപ്പിന്റേയും ഫൈനൽ, സെമി എന്നിവ കളിച്ച ഹോളണ്ടുകാരെ രണ്ട് തവണ തോൽപ്പിച്ച് യൂറോ കപ്പിനെത്തിയ ഐസ്ലാൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗൽ ഹംഗറി എന്നിവരെ സമനിലയിൽ തളച്ചു. പിന്നീട് ഒസ്ട്രിയയെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി. ആദ്യ യൂറോ കപ്പിൽ തന്നെ നോക്കൗട്ടിലെത്തിയവരെന്ന ഖ്യാതിയുമായി അവർ പ്രീക്വാർട്ടറിൽ എത്തിയപ്പോൾ എതിരാളികൾ സാക്ഷാൽ ഇംഗ്ലീഷുകാർ.

എന്നാൽ ചരിത്രത്തിൽ എന്നും ഇംഗ്ലീഷുകാർക്ക് മുന്നിൽ മുട്ടു മടക്കിയുള്ള പാരമ്പര്യം മൈതാനത്ത് ആവർത്തിക്കാൻ മനസ്സില്ലെന്ന് അവർ തീരുമാനിച്ചപ്പോൾ ഇംഗ്ലണ്ട് എന്ന വന്മരം കടപുഴകി. ക്വാർട്ടറിൽ ആതിഥേയരായ ഫ്രാൻസിന് മുന്നിൽ കാലിടറിയെങ്കിലും ലോകകപ്പ് വിജയിച്ചെത്തിയ പ്രതീധിയലായിരുന്നു മഞ്ഞിന്റെ പൊന്നോമനകളെ അന്നാട്ടുകാർ സ്വീകരിച്ചത്.

ലോകകപ്പിനെത്തുന്നത് 18 തവണ ശ്രമിച്ചതിന് ശേഷം.

ലോകകപ്പ് യോഗ്യത എന്ന സ്വപ്നത്തിലേക്ക് ഐസ്ലാൻഡുകാർ പന്ത് തട്ടിയത് 18 തവണയാണ്. എന്നാൽ നിരന്തര പരിശ്രമം ഒടുവിൽ അവർക്ക് വിജയം സമ്മാനിച്ചു. ലോകകപ്പിന് അവർ യോഗ്യത നേടിയപ്പോൾ ആ രാജ്യത്ത് അത് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ആഘോഷമായിരുന്നു.രാജ്യം തങ്ങൾക്ക് പ്രതിസന്ധികൾ ഓരോന്നായി നീക്കി നല്ല സൗകര്യങ്ങൾ ഒരുക്കികൊടുത്തപ്പോൾ അവിടുത്തെ കളിക്കാർ മൈദാനത്തിലായിരുന്നു അതിന്റെ ഫലം കൊയ്ത് നൽകിയത്.

റാങ്കിങിലെ കുതിച്ച് ചാട്ടം

നമ്മുടെ തിരുവനന്തപുരം നഗര പ്രദേശത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഐസ്ലാൻഡിന്റെ വലിപ്പം ജനസംഘ്യയും അത് പോലെ തന്നെ. ഇന്ത്യയിലെ ഫുട്‌ബോൾ കളിക്കാരുടെ എണ്ണം പോലും ഇല്ല അവിടുത്തെ ജനസംഘ്യ എന്നിരിക്കെയാണ് അവർ ലോക മാമാങ്കത്തിന് എത്തുന്നത്. 2010ൽ ഫിഫ റാങ്കിങ്ങിൽ 112ാം സ്ഥാനത്തായിരുന്ന ഒരു രാജ്യം 2016 യൂറോയ്ക്ക് യോഗ്യത നേടുമ്പോൾ 34ാം സ്ഥാനത്തായിരുന്നു ഇപ്പോൾ ലോകകപ്പിന് യോഗ്യത നേടിയ അവർ 19ാം സ്ഥാനത്തിലാണ്.ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് വലിയ പ്രചോദനമാണ് ഐസ്ലാൻഡ്

ലോകകപ്പിൽ മരണ ഗ്രൂപ്പിൽ

ഈ ലോകകപ്പിൽ ഐസ്ലാൻഡ് ഉൾപ്പെട്ടിരിക്കുന്നത് സാക്ഷാൽ മെസിയുടെ അർജന്റീന, നൈജീരിയ, ക്രൊയേഷ്യ എന്നിവർക്കൊപ്പമാണ്. മികച്ച പ്രകടനം നടത്തി അടുത്ത റൗണ്ടിലേക്ക് അവർ എത്തുന്നത് കാണാൻ അന്നാട്ടുകാർ കാത്തിരിക്കുകയാണ്. ഫുട്‌ബോൾ ലോകത്തിന് ഐസ്ലാൻഡിന്റെ സംഭാവനയായ വൈക്കിങ് ക്ലാപ്പ് റഷ്യയിലെ മൈദാനങ്ങളിലും മുഴങ്ങി കേൾക്കാനാകുമെന്ന് ഓരോ കായിക പ്രേമിയും വിശ്വസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP