Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ലോകകപ്പിൽ അർജന്റീനയെന്നല്ല ഒരു ടീമിനേയും ഞങ്ങൾക്ക് ഭയമില്ല`; `ഞങ്ങളുടെ ശക്തി ഫ്രാൻസിൽ തെളിയിക്കപ്പെട്ടതാണ്`; മെസിയെയും സംഘത്തേയും അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐസ്‌ലാന്റ ഗോൾ കീപ്പർ അലക്സ് റുണാർസൺ

`ലോകകപ്പിൽ അർജന്റീനയെന്നല്ല ഒരു ടീമിനേയും ഞങ്ങൾക്ക് ഭയമില്ല`; `ഞങ്ങളുടെ ശക്തി ഫ്രാൻസിൽ തെളിയിക്കപ്പെട്ടതാണ്`; മെസിയെയും സംഘത്തേയും അട്ടിമറിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐസ്‌ലാന്റ ഗോൾ കീപ്പർ അലക്സ് റുണാർസൺ

സ്പോർട്സ് ഡെസ്‌ക്‌

മോസ്‌കോ: 2014 ലോകകപ്പ് കിരീടം കപ്പിനും ചുണ്ടിനുമിടയിലാണ് അർജന്റീനയ്ക്ക് നഷ്ടമായത്. 32 വർഷത്തെ ലോക കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിക്കാനാണ് കാൽപന്ത് കളിയുടെ രാജാവും സംഘവും റഷ്യയിലെത്തിയിരിക്കുന്നത്. എന്നാൽ താരതമേന്യ ശക്തമായ ഗ്രൂപ്പിലാണ് അർജന്റീന ചെന്ന് പെട്ടിരിക്കുന്നത് എന്ന് പറയേണ്ടി വരും. ഐസ്‌ലാന്റ് ക്രൊയേഷ്യ, നൈജീരിയ എന്നിവരാണ് ഗ്രൂപ്പിൽ അർജന്റീനയുടെ എതിരാളികൾ. ആരെയും എഴുതിത്തള്ളാൻ കഴിയാത്ത അവസ്ഥ. കൂട്ടത്തിൽ കുഞ്ഞൻ ടീം ഐസ്‌ലാന്റാണ്. എന്നാൽ രാജ്യത്തിന്റെ വലിപ്പമോ ഇളമുറക്കാരാണെന്നോ കരുതി തങ്ങളെ നിസ്സാരരായി കാണരുതെന്ന മുന്നറിയിപ്പാണ് അർജന്റയ്ക്ക് അവർ നൽകുന്നത്.

ലോകകപ്പിലെ കന്നിക്കാരായ ഐസ്ലൻഡ് ചെറിയ രാജ്യമാണെങ്കിലും കളിക്കളത്തിൽ അവരുടെ വീറും വാശിയും യൂറോകപ്പിൽ കണ്ടതാണ്. അതുകൊണ്ടുതന്നെ ലോകകപ്പിൽ വമ്പന്മാരെ അട്ടിമറിക്കാനുള്ള ശേഷി മഞ്ഞിന്റെ മക്കൾക്കുണ്ടെന്ന് ഫുട്ബോൾ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുമുണ്ട്. തങ്ങളെ ചെറുതായി കാണേണ്ടെന്ന് ലോകകപ്പിന് മുന്നോടിയായി ഐസ്ലൻഡും വ്യക്തമാക്കിക്കഴിഞ്ഞു.

ഒരു രാജ്യത്തെയും തങ്ങൾ ഭയിക്കില്ലെന്നാണ് ടീം ഗോൾ കീപ്പർ റുണാർ അലക്സ് റുണാർസൺ പറയുന്നത്. അർജന്റീന, ക്രൊയേഷ്യ, നൈജീരിയ എന്നിങ്ങനെ ശക്തരായ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഐസ്ലൻഡ്. എന്നാൽ, യൂറോകപ്പിൽ അട്ടമറികൾ നടത്തി ക്വാർട്ടറിലെത്തിയ ഐസ്ലൻഡ് ഏതു ടീമിനും ഭീഷണിയാണ്.

തങ്ങളുടെ മാനസികശേഷിയാണ് മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ആദ്യ കളി അർജന്റീനയ്ക്കെതിരെയാണ്. ഒരു സമനിലയോ ജയമോ തങ്ങളുടെ മുന്നോട്ടുള്ള സാധ്യതകളെ സജീവമാക്കുമെന്ന് റുണാർ പറഞ്ഞു. ഗ്രൂപ്പ് കടുപ്പമുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, തങ്ങളുടെ ശക്തി ഫ്രാൻസിൽ തെളിയിക്കപ്പെട്ടതാണ്. ഏതു ടീമിനെയും തങ്ങൾ തോൽപ്പിക്കും. അത് ലോകകപ്പിലും കാണാമെന്നും താരം മുന്നറിയിപ്പ് നൽകുന്നു.

ഏതാണ്ട് മുന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മഞ്ഞുരാജ്യമാണ് ഐസ്ലൻഡ്. വർഷത്തിൽ ഭൂരിഭാഗം സമയവും കടുത്ത മഞ്ഞുവീഴ്ചയും തണുത്തകാറ്റുമുള്ളതിനാൽ ഇൻഡോർ സ്റ്റേഡിയയത്തിൽ പരിശീലനം നടത്തിയാണ് ഇവർ ലോകകപ്പോളം എത്തി നിൽക്കുന്നത്. ഇന്നേവരെ ലോകകപ്പിൽ പങ്കെടുത്തിട്ടുള്ളതിൽവെച്ച് ഏറ്റവും ചെറിയരാജ്യം എന്ന ബഹുമതിയും ഇപ്പോൾ ഐസ്ലൻഡിനാണ്. 2010ൽ ലോക റാങ്കിങ്ങിൽ 112ാം സ്ഥാനത്തായിരുന്ന അവർ ഇന്ന് ലോകത്തിലെ 19ാം സ്ഥാനക്കാരാണ്.

യൂറോ യോഗ്യത റൗണ്ടിൽ ഹോളണ്ടിനെ രണ്ട് തവണ പരാചയപ്പെടുത്തിയാണ് അവർ അന്ന് ഫ്രാൻസിലേക്ക് ടിക്കറ്റെടുത്തത്. പിന്നാലെ യൂറോ കപ്പിൽ പോർച്ചുഗലിനെയും ഹംഗറിയേയും സമനിലയിൽ തളച്ച ശേഷം ഓസ്ട്രിയയെ പരാജയപ്പെടുത്തി ആദ്യ യൂറോ കപ്പിൽ തന്നെ പ്രീ ക്വാർട്ടറിൽ കടക്കുന്ന ടീം എന്ന ബഹുമതിയും അവർ സ്വന്തമാക്കി. പ്രീക്വാർട്ടറിസൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അവർ ക്വാർട്ടറിൽ ആതിഥേയരായ ഫ്രാൻസിന് മുന്നിൽ പൊരുതി തോറ്റു. ലോകകപ്പ് വിജയിച്ചെത്തിയ പോലെയുള്ള സ്വീകരണമാണ് നാട്ടിൽ താരങ്ങൾക്ക് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP