Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസരങ്ങൾ മുങ്ങിപ്പോയതോടെ കണ്ണീരിൽ കുതിർന്ന് ലോക ചാമ്പ്യന്മാർ; ചരിത്രത്തിൽ ഇതാദ്യമായി ഒന്നാം റൗണ്ടിൽ തന്നെ ജർമനി തോറ്റുപുറത്ത്; നിർണായക മൽസരത്തിൽ ജർമ്മനിയെ ദക്ഷിണ കൊറിയ കീഴടക്കിയത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്; മെക്‌സികോയെ മൂന്നുഗോളുകൾക്ക് ഞെട്ടിച്ച് സ്വീഡൻ പ്രീക്വാർട്ടറിൽ; ജർമനി പുറത്തായതോടെ മെക്‌സികോയും പ്രീകാർട്ടറിൽ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇനി പുതിയ ഫുട്ബോൾ ചക്രവർത്തിമാരുടെ പട്ടാഭിഷേകം

അവസരങ്ങൾ മുങ്ങിപ്പോയതോടെ കണ്ണീരിൽ കുതിർന്ന് ലോക ചാമ്പ്യന്മാർ; ചരിത്രത്തിൽ ഇതാദ്യമായി ഒന്നാം റൗണ്ടിൽ തന്നെ ജർമനി തോറ്റുപുറത്ത്; നിർണായക മൽസരത്തിൽ ജർമ്മനിയെ ദക്ഷിണ കൊറിയ കീഴടക്കിയത് എതിരില്ലാത്ത രണ്ടുഗോളുകൾക്ക്; മെക്‌സികോയെ മൂന്നുഗോളുകൾക്ക് ഞെട്ടിച്ച് സ്വീഡൻ പ്രീക്വാർട്ടറിൽ; ജർമനി പുറത്തായതോടെ മെക്‌സികോയും പ്രീകാർട്ടറിൽ; ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇനി പുതിയ ഫുട്ബോൾ ചക്രവർത്തിമാരുടെ പട്ടാഭിഷേകം

മറുനാടൻ മലയാളി ബ്യൂറോ

കസാൻ: ജയം മാത്രം മോഹിച്ചിറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയം.നിർണായക മൽസരത്തിൽ ആയുധങ്ങളൊന്നും പ്രയോഗിക്കാനാവാതെ ജർമ്മനി ലോകകപ്പിൽ നിന്ന് പുറത്ത്. ഗ്രൂപ്പ് എഫിലെ ജർമനിയെ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ദക്ഷിണകൊറിയ കീഴടക്കിയത്. ആദ്യമത്സരത്തിൽ പരാജയപ്പെട്ട ജർമനിക്ക് ലോകകപ്പിൽ മുന്നോട്ട് പോവണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.കളിയുടെ ഇഞ്ചുറി ടൈമിൽ 92 ാം മിനിറ്റിൽ കിം യങ് വോനും, 96ാം മിനിറ്റിൽ സോൻ ഹ്യൂൻ മിന്നുമാണ് കൊറിയയ്ക്ക് വേണ്ടി ഗോൾവല കുലുക്കിയത്.

നിലവിലെ ലോകചാമ്പ്യന്മാരായ ജർമ്മനി കഴിഞ്ഞ മത്സരത്തിൽ സ്വീഡനെതിരെ ടോണി ക്രൂസ് അവസാന നിമിഷം നേടിയ വിജയ ഗോളിന്റെ പിൻബലത്തിലാണ് പ്രീക്വാർട്ടർ പ്രതീക്ഷകളുമായി എത്തിയത്.എന്നാൽ,അതുവെറുതെയായി. രണ്ട് മത്സരവുംതോറ്റ ദക്ഷിണ കൊറിയക്കെതിരെ മികച്ച ജയം നേടി പ്രീക്വാർട്ടർ ഉറപ്പിക്കാമെന്നായിരുന്നു ജർമ്മനിയുടെ കണക്കു കൂട്ടൽ.
ഇതാദ്യമായാണ് ജർമനി ലോകകപ്പിന്റെ ഒന്നാം റൗണ്ടിൽ തന്നെ തോറ്റു പുറത്താകുന്നത്.

അതേസമയം, നിർണായക മത്സരത്തിൽ മെക്‌സിക്കോയെ ഞെട്ടിച്ച് സ്വീഡൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച് പ്രീക്വാർട്ടറിൽ ഇടം നേടി. ദക്ഷിണ കൊറിയയോട് തോറ്റ് ജർമനി ഒന്നാം റൗണ്ടിൽ പുറത്തായതോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയിച്ച മെക്‌സിക്കോയും പ്രീക്വാർട്ടറിൽ കടന്നു. 50ആം മിനിട്ടിൽ ലുഡ്വിഗ് അഗസ്റ്റിൻസണും 62ആം മിനിട്ടിൽ ആൻഡ്രിയാസ് ഗ്രാൻക്വിസ്റ്റുമാണ് ഗോൾ നേടിയത്. മൂന്നാമത്തേത് ഒരു സെൽഫ് ഗോളായിരുന്നു.

പോസ്റ്റിന് തൊട്ടുമുന്നിൽ എഡ്‌സൺ ആൽവരസിന്റെ കാലിൽ തട്ടി പന്ത് സ്വന്തം പോസ്റ്റിലേക്ക് പോവുകയായിരുന്നു.അവസാന വിസിൽ മുഴങ്ങുന്നത് വരെ സമവാക്യങ്ങൾ മാറി മറിയാൻ സാധ്യതയുള്ള ഏറ്റവും സങ്കീർണമായ ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിലെ ആദ്യ പകുതിയിൽ ഗോൾ പിറന്നിരുന്നില്ല. ആക്രമണവും പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചെങ്കിലും ആർക്കും ഗോൾ നേടാനായില്ല. പന്ത് കൈവശം വച്ച് കളിക്കുന്നതിൽ മെക്‌സിക്കോയിരുന്നു മുൻതൂക്കം.

ജർമനി പുറത്തായതോടെ ഈ ഫൈനലിൽ ജൂലൈ 15ന് ലുഷ്നിക്കി സ്റ്റേഡിയത്തിൽ പുതിയ ഫുട്ബോൾ ചക്രവർത്തിമാരുടെ പട്ടാഭിഷേകം നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP