Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെൽജിയത്തെ 'തടഞ്ഞ്' നിർത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ; വിജയ ഗോൾ നേടിയത് സാമ്വൽ ഉംറ്റിറ്റി; കാനറികളെ തകർത്തെറിഞ്ഞ റെഡ് ഡെവിൾസ് വീണത് ഫ്രാൻസ് നായകന്റെ അത്യുഗ്രൻ ഗോൾ കീപ്പിങ്ങിന് മുന്നിൽ; ലുഷ്നിക്കിയിൽ ഫ്രഞ്ച് പട ബൂട്ടുകെട്ടുന്നത് മൂന്നാം ഫൈനലിന്; എതിരാളികൾ ത്രീ ലയൺസോ ക്രൊയേഷ്യയോ എന്ന് ഇന്നറിയാം

ബെൽജിയത്തെ 'തടഞ്ഞ്' നിർത്തി ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ; വിജയ ഗോൾ നേടിയത് സാമ്വൽ ഉംറ്റിറ്റി; കാനറികളെ തകർത്തെറിഞ്ഞ റെഡ് ഡെവിൾസ് വീണത് ഫ്രാൻസ് നായകന്റെ അത്യുഗ്രൻ ഗോൾ കീപ്പിങ്ങിന് മുന്നിൽ; ലുഷ്നിക്കിയിൽ ഫ്രഞ്ച് പട ബൂട്ടുകെട്ടുന്നത് മൂന്നാം ഫൈനലിന്; എതിരാളികൾ ത്രീ ലയൺസോ ക്രൊയേഷ്യയോ എന്ന് ഇന്നറിയാം

സ്പോർട്സ് ഡെസ്‌ക്

സെന്റ് പീറ്റേഴ്സ് ബർഗ്: ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ബെൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാൻസ് ഫൈനലിൽ. ഇരുടീമും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ നിർഭാഗ്യവും ഫ്രഞ്ച് നായകനുമായ ഹ്യൂഗോ ലോറിസാണ് ബെൽജിയത്തിന്റെ വില്ലനായത്. ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. 1998ൽ സ്വന്തം നാട്ടിൽ കപ്പ് നേടിയ ഫ്രാൻസിന് 2006ൽ ജർമ്മൻ ലോകകപ്പിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ പരാജയപ്പെടാനായിരുന്നു വിധി.

51ാം മിനിറ്റിൽ ഡിഫൻഡർ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയ ഗോൾ നേടിയത്..വലതു മൂലയിൽ നിന്നുള്ള ഗ്രീസ്മാന്റെ കോർണർ കിക്ക് ബെൽജിയം താരങ്ങൾക്കിടയിലൂടെ ഉയർന്നു ചാടിയ ഉംറ്റിറ്റി തകർപ്പനൊരു ഹെഡ്ഡറിലൂടെ വല കുലുക്കുകയായിരുന്നു.ഗോൾ മടക്കാൻ ബെൽജിയത്തിന്റെ തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പാറ പോലെ ഉറച്ച് നിന്ന ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും പ്രതിരോധ ഭടന്മാരും ചേർന്ന് അപകടം അകറ്റുകയായിരുന്നു.65ാം മിനിറ്റിൽ ബെൽജിയത്തിനു സമനില ഗോളിനുള്ള സുവർണാവസരം ലഭിച്ചു എന്നാൽ പകരക്കാരനായി ഇറങ്ങിയ ഡ്രൈസ് മെർട്ടൻസ് വലതു വിങിൽ നിന്നും ബോക്സിനു കുറുകെ അളന്നു മുറിച്ചു നൽകിയ ക്രോസിൽ ഫെല്ലയ്നിയുടെ ഹെഡ്ഡർ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. രണ്ടാംപകുതിയിൽ ബെൽജിയത്തിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരവും ഇതായിരുന്നു.

81ാം മിനിറ്റിൽ ഫ്രഞ്ച് ഗോളി ലോറിസ് ബെൽജിയത്തിന് സമനില ഗോൾ നിഷേധിച്ചു. ബോക്സിന് തൊട്ടരികിൽ വച്ച് ഹസാർഡിനെ വറാൻ ടാക്കിൾ ചെയ്തപ്പോൾ പന്ത് ലഭിച്ചത് വിറ്റ്സലിന്. വെടിയുണ്ട കണക്കെയുള്ള താരത്തിന്റെ ഷോട്ട് ലോറിസ് ഒരു വിധം കുത്തിയകറ്റി. ഫ്രാൻസ് വീണ്ടും വീണ്ടും രക്ഷപ്പെടുമ്പോൾ നിർഭാഗ്യം ബെൽജിയത്തെ വേട്ടയാടുന്ന കാഴ്ചയായിരുന്നു.

ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ഫ്രാൻസും ബെൽജിയവും ഒപ്പത്തിനൊപ്പമായിരുന്നു ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളിലും ഗോൾ രഹിത സമനില പാലിച്ചു. ഇരു ടീമുകളുടേയും ഗോൾകീപ്പർമാർ കളം നിറഞ്ഞ് കളിച്ചപ്പോൾ ഇരു ടീമുകളും ഗോളെന്നുറച്ച അവസരങ്ങൾ തട്ടിത്തെറിച്ചു. തീബോട്ട കോർട്ടിയസും ലോറിസും ഒന്നിനൊന്ന് മികച്ച സേവുകളാണ് നടത്തിയത്. അക്രമണ പ്രത്യാക്രമണത്തിന്റേയും വേഗതയുടേയും യൂറോപ്പ്യൻ ഫുട്ബോളിന്റെ മനോഹാരിതയുണ്ടായെങ്കിലും ഗോൾ മാത്രം അകന്ന് നിന്നു.

ആദ്യ 20 മിനിറ്റിൽ ബെൽജിയത്തിന്റെ കടന്നാക്രമണത്തിൽ പകച്ചുപോയ ഫ്രാൻസ് കളിയിലേക്കു തിരിച്ചുവന്നു. ചില മികച്ച കൗണ്ടർഅറ്റാക്കുകൾ ഫ്രാൻസ് നടത്തിയെങ്കിലും ഫിനിഷിങിൽ പരാജയപ്പെട്ടു.21ാം മിനിറ്റിൽ ബെൽജിയം ലീഡ് നേടേണ്ടതായിരുന്നു. എന്നാൽ ക്യാപ്റ്റനും ഗോളിയുമായ ഹ്യുഗോ ലോറിസിന്റെ അവിശ്വസനീയ സേവ് ഫ്രാൻസിനെ കാത്തു.

വലതു മൂലയിൽ നിന്നുള്ള കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ഫ്രാൻസിനു പിഴച്ചു. ബോക്‌സിനുള്ളിൽ വച്ച് പന്ത് ലഭിച്ച ഡിബ്രുയ്ൻ ഒന്നു വെട്ടിയൊഴിഞ്ഞ് തൊടുത്ത ഇടംകാൽ ഷോട്ട് വലയിലേക്ക് പറന്നെങ്കിലും ലോറിസ് വലതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് പന്ത് തട്ടിയകറ്റി

39ാം മിനിറ്റിൽ ഗോളി കോട്വയുടെ തകർപ്പനൊരു സേവ് ഫ്രാൻസിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു. വലതു വിങിൽ നിന്നും എംബാപ്പെ ഫ്‌ളിക്ക് ചെയ്തു നൽകിയ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ഡിഫൻഡർ പവാർഡ് തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് കോട്വാ് കാൽ കൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP