Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന് രണ്ട് ഗോൾ ലീഡ്; പിന്നിൽ നിന്നും തിരിച്ചടിച്ച അർജന്റീനയെ വീഴ്‌ത്തിയത് കൈലൻ എംപാപിന്റെ ഇരട്ട ഗോൾ; 15 മിനിറ്റ് ശേഷിക്കെ ഫ്രാൻസ് നാലിനെതിരെ രണ്ട് ഗോൾ മുന്നിൽ

അർജന്റീനയ്‌ക്കെതിരെ ഫ്രാൻസിന് രണ്ട് ഗോൾ ലീഡ്; പിന്നിൽ നിന്നും തിരിച്ചടിച്ച അർജന്റീനയെ വീഴ്‌ത്തിയത് കൈലൻ എംപാപിന്റെ ഇരട്ട ഗോൾ; 15 മിനിറ്റ് ശേഷിക്കെ ഫ്രാൻസ് നാലിനെതിരെ രണ്ട് ഗോൾ മുന്നിൽ

സ്പോർട്സ് ഡെസ്‌ക്‌

 

കസാൻ: ലോകകപ്പ് പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് അർജന്റീനയ്‌ക്കെതിരെ മുന്നിൽ .70 മിനിറ്റ് പി്‌നനിടുമ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് അവർ മുന്നിട്ട് നിൽക്കുന്നത്.ആദ്യ പകുതിയിൽ ഒരു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ ശേഷം അർജന്റീനയാണ് മുന്നിലെത്തിയതെങ്കിലും 13 മിനിറ്റിൽ തുടർച്ചയായി മൂന്ന് ഗോൾ മടക്കിയാണ് ഫ്രാൻസ് മുന്നിലെത്തിയത്. കൈലൻ എംപാപ് ഇരട്ട ഗോൾ നേടിയപ്പോൾ പാവാർഡാണ് മറ്റൊരു ഗോൾ നേടിയത്.

57ാം മിനിറ്റിൽ ബെഞ്ചമിൻ പാവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിക്കുകയായിരുന്നു. പെനാൽറ്റി വലയിലെത്തിച്ച ഗ്രീസ്മാനാണ് ഫ്രഞ്ച് ടീമിനെ ആദ്യം മുന്നിലെത്തിച്ചത്.41ാം മിനിറ്റിൽ ഏഞ്ചൽ ഡി മറിയയുടെ ലോംങ് റേഞ്ചറിൽ അർജന്റീന സമനില ഗോൾ നേടുകയായിരുന്നു. 48ാം മിനിറ്റിൽ മെക്കാഡോ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചും. ബോക്‌സിനുള്ളിൽ നിന്ന് മെസി നൽകിയ അളന്ന് കുറിച്ച പാസിൽ മെക്കാഡോയ്ക്ക് അധികം ഒന്നും ചെയ്യേണ്ടി വന്നില്ല.

ലോക ഫുട്‌ബോൾ ആരാധകരും മലയാളികളും ഒരുപോലെ കാത്തിരുന്ന ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും അർജന്റീനയും ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. മുൻനിരയിൽ നായകൻ മെസി, ഡിമറിയ, പാവൺ എന്നിവരെയുൾപ്പടെ അണിനിരത്തി 4-3-3 എന്നീ ഫോർമേഷനിലാണ് അർജന്റീന കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അരങ്ങേറിയ ഫ്രാങ്കോ അർമാനി തന്നെയാണ് ആൽഡി സെലസ്റ്റുകകളുടെ വല കാക്കുന്നത്. മറുവശത്ത് അർജന്റൈൻ മുന്നേറ്റത്തിന്റെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ 4-2-3-1 എന്ന ഫോർമേഷനാണ് ഫ്രഞ്ച് പട അണിനിരത്തിയിരിക്കുന്നത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ ബോക്‌സിന് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എടുത്തത് അന്റോണിയോ ഗ്രീസ്മാൻ. ഫ്ാൻസിന്റെ നിർഭാഗ്യം അർജന്റീനയുെ ഭാഗ്യമായി മാറിയപ്പോൾ കിക്ക് വലക്കുള്ളിലേക്ക് എത്താതെ ക്രോസ് ബാറിൽ തട്ടി അകന്നു. എ്ന്നാൽ ഭാഗ്.ത്തിന് അധിക നേരം ആയുസ്സുണ്ടായില്ല. 12ാം മിനിറ്റിൽ മാർക്കസ് റോഹോ ഫ്രഞ്ച് താരത്തെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി അന്റോണിയോ ഗ്രീസ്മാൻ വലയിലെത്തിച്ചു ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ. ആദ്യ പകുതിക്ക് തൊട്ട് മുൻപാണ് അർജന്റീന ഒപ്പമെത്തിയത്.62 മിനിറ്റ് പിന്നിട്ട മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP