Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെമിഫൈനലിൽ മത്ത് പിടിച്ച ആരാധകർ വാഹനങ്ങൾക്ക് മുമ്പിലേക്ക് എടുത്ത് ചാടി; തുണി അഴിച്ചിട്ട് ആണു പെണ്ണും നൃത്തം ആടുന്നു; ഒറ്റയടിക്ക് കുടിച്ച് തീർത്തത് 38 ദശലക്ഷം ലിറ്റർ ബിയർ; ഭ്രാന്ത് പിടിച്ച ആരാധകർ ആഘോഷതിമിർപ്പിൽ

സെമിഫൈനലിൽ മത്ത് പിടിച്ച ആരാധകർ വാഹനങ്ങൾക്ക് മുമ്പിലേക്ക് എടുത്ത് ചാടി; തുണി അഴിച്ചിട്ട് ആണു പെണ്ണും നൃത്തം ആടുന്നു; ഒറ്റയടിക്ക് കുടിച്ച് തീർത്തത് 38 ദശലക്ഷം ലിറ്റർ ബിയർ; ഭ്രാന്ത് പിടിച്ച ആരാധകർ ആഘോഷതിമിർപ്പിൽ

മറുനാടൻ ഡെസ്‌ക്‌

ന്നലെ സമാറയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ സ്വീഡനെതിരെ ഇംഗ്ലണ്ട് നേടിയ വിജയം ആരാധകരെ മത്ത് പിടിപ്പിച്ചിരിക്കുന്നുവെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്വീഡനെതിരെ ഏകപക്ഷീയമായ രണ്ട് ഗേൾ നേടി തങ്ങളുടെ ടീമിന്റെ സെമിഫൈനൽ പ്രവേശനത്തിൽ സ്വയം മറന്ന ചില ആരാധകർ റോഡിൽ കുതിച്ച് വരുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് ജീവൻ അവഗണിച്ച് എടുത്ത് ചാടാൻ പോലും മടികാണിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഇംഗ്ലണ്ടിന്റെ വിജയത്തിൽ ബോധം പോലും നഷ്ടപ്പെട്ട് തുണി അഴിച്ചിട്ട് നൃത്തം ആടാൻ ആണു പെണ്ണും ഒരു പോലെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ആഘോഷം മൂർധന്യത്തിലെത്തിയ ഇന്നലത്തെ രാവിൽ ഇംഗ്ലീഷുകാർ കുടിച്ച് തീർത്തിരിക്കുന്നത് 38 ലക്ഷം ലിറ്റർ ബിയറാണ്. ചുരുക്കിപ്പറഞ്ഞാൽ ഫുട്ബോൾ ഭ്രാന്ത് തലയ്ക്ക് കയറിയ ആരാധകർ ആഘോഷത്തിമർപ്പ് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. പബുകളിൽ സ്ഥാനം പിടിക്കാൻ പൊരിവെയിലിനെ അവഗണിച്ച് ഇന്നലെ രാവിലെ പത്ത് മണി മുതൽ തന്നെ റോഡിൽ ആരാധകരുടെ ക്യൂ തുടങ്ങിയിരുന്നു. മണിക്കൂറുകൾ ക്യൂ നിന്നതിന് ശേഷമാണ് പലർക്കും പബിൽ കയറാൻ സാധിച്ചിരിക്കുന്നത്. ലണ്ടനിലെയും ലീഡ്സിലെയും പബുകൾക്ക് മുന്നിൽ ഇത്തത്തിൽ വരി നിൽക്കുന്ന നൂറ് കണക്കിന് ആരാധകരുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ബെർമിങ്ഹാമിൽ ആരാധകർ നേരത്തെ തന്നെ കനാൽസൈഡിൽ സ്ഥാനം പിടിക്കുകയും നല്ല സൂര്യപ്രകാശവും പിന്റ്സും ആസ്വദിച്ച് ഇംഗ്ലീഷ് ടീമിന് ആവേശം പകർന്ന് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. വിംബിൾഡൺ വില്ലേജിൽ ടെന്നീന്ന് ഭ്രമത്തോട് തൽക്കാലം വിടപറഞ്ഞ് ഫുട്ബോൾ ഭ്രാന്തന്മാരായി മാറിയവർ ഏറെയാണ്. ശനിയാഴ്ചത്തെ ടെന്നീസ് മത്സരങ്ങൾ കാണാൻ ആരുമില്ലാത്ത അവസ്ഥയായിരുന്നു. വിജയത്തിൽ അന്ധരായ ആരാധകർ തെരുവുകൾ കീഴടക്കുന്ന അവസ്ഥയും സംജാതമായിരുന്നു. ആരാധകരിൽ ചിലർ ബസുകൾ, കാറുകൾ, എന്തിനേറെ ആംബുലൻസുകൾ തുടങ്ങിവയ്ക്ക് മേൽ വരെ ചാടിക്കയറിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ഇത്തരത്തിൽ ആഘോഷം പരിധി വിട്ട് അപകടങ്ങൾക്ക് വഴിയൊരുക്കരുതെന്ന് എമർജൻസി സർവീസുകൾ അതിനിടെ ആരാധകരോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ആരാധന മൂത്ത് ലണ്ടൻ ബ്രിഡ്ജ് സ്റ്റേഷനടുത്ത് തെരുവിൽ ഏറ്റ് മുട്ടിയ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നിരവധി പേരെ വിലങ്ങ് വച്ച് വലിച്ചിഴച്ച് പൊലീസ് കൊണ്ട് പോവുന്നത് കാണാമായിരുന്നു.ചിലർ ഉയരമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ വലിഞ്ഞ് കയറിയാണ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നത്.

ഇതിനിടെ ആരാധകർ ചിലയിടങ്ങളിൽ ആക്രമണങ്ങളും അഴിച്ച് വിട്ടിരുന്നു. ഈസ്റ്റ് ലണ്ടനിലെ സ്വീഡിഷ് ഫർണിച്ചർ സ്റ്റോറായ ഐകിയ സ്റ്റോർ തച്ച് തകർത്തത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ചില വാഹനങ്ങളുടെ ഗ്ലാസുകൾ എറിഞ്ഞ് പൊട്ടിക്കാനും അവർ മറന്നില്ല. അതിനിടെ ഇംഗ്ലണ്ട് സ്വീഡനെതിരെ നേടിയ ആവേശകരമായ വിജയത്തിൽ ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് യുകെയിലെ സ്വീഡിഷ് അംബാസിഡറായ ടോർബ്ജോൺ സോഹിൽസ്റ്റോം രംഗത്തെത്തിയിരുന്നു. സ്വീഡന്റെ പരാജയം ഉൾക്കൊണ്ട താൻ ത്രീലയൺസിനെ പിന്തുണക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP