Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൽജിയത്തിന് മുമ്പിൽ ജപ്പാൻ വീണത് രണ്ട് ഗോളുകൾ നേടി മുൻതൂക്കം എടുത്ത ശേഷം; മെക്‌സികോയെ തകർത്തുള്ള ബ്രസീലിന്റെ മുന്നേറ്റം അനായാസമായി തന്നെ; ക്വാർട്ടറിൽ ഇനി മഞ്ഞപ്പട ഏറ്റുമുട്ടുക ചുവന്ന ചെകുത്താന്മാരോട്; ലോക ഫുട്‌ബോളിൽ അജയ്യരാണ് തങ്ങളെന്ന് തെളിയിച്ചുള്ള ബ്രസീലിന്റെ കുതിപ്പ് റഷ്യയിലും തുടരുമ്പോൾ അർജന്റീനയെ നഷ്ടപ്പെട്ട മലയാളികൾ കൂട്ടത്തോടെ മഞ്ഞപ്പടയ്‌ക്കൊപ്പം  

ബെൽജിയത്തിന് മുമ്പിൽ ജപ്പാൻ വീണത് രണ്ട് ഗോളുകൾ നേടി മുൻതൂക്കം എടുത്ത ശേഷം; മെക്‌സികോയെ തകർത്തുള്ള ബ്രസീലിന്റെ മുന്നേറ്റം അനായാസമായി തന്നെ; ക്വാർട്ടറിൽ ഇനി മഞ്ഞപ്പട ഏറ്റുമുട്ടുക ചുവന്ന ചെകുത്താന്മാരോട്; ലോക ഫുട്‌ബോളിൽ അജയ്യരാണ് തങ്ങളെന്ന് തെളിയിച്ചുള്ള ബ്രസീലിന്റെ കുതിപ്പ് റഷ്യയിലും തുടരുമ്പോൾ അർജന്റീനയെ നഷ്ടപ്പെട്ട മലയാളികൾ കൂട്ടത്തോടെ മഞ്ഞപ്പടയ്‌ക്കൊപ്പം   

മറുനാടൻ ഡെസ്‌ക്‌

റോസ്‌തോവ്: ചുവന്ന ചെകുത്താന്മാരുടെ യഥാർഥ പോരാട്ടവീര്യം ഫുട്‌ബോൾ ആരാധകർ കണ്ടു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം ബെൽജിയം ജയിച്ചുകയറി. ഇതിനിടെയിൽ വേദനകൊണ്ട് പുളഞ്ഞത് ഏഷ്യൻ ശക്തികളായ ജപ്പാനായിരുന്നു. അവസാന നിമിഷം നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്‌ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ ബെൽജിയം മറികടന്നത്. പകരക്കാരുടെ കരുത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളിനായിരുന്നു ബെൽജിയത്തിന്റെ ജയം. 1970 നുശേഷം ഇതാദ്യമായാണ് ഒരു ടീം നോക്കൗട്ട് റൗണ്ടിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചുവരുന്നത്. ക്വാർട്ടർഫൈനലിൽ ബ്രസീലാണ് ഇവരുടെ എതിരാളി.

അർജന്റീനയും ജപ്പാനും പുറത്തായതോടെ വലിയൊരു വിഭാഗം ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകളാണ് തകർന്നടിയുന്നത്. അപ്പോഴും ബ്രസീലിന്റെ മുന്നേറ്റത്തിലാണ് മലയാളി ആരാധകരുടെ പ്രതീക്ഷ. അർജന്റീനയും ജപ്പാനും പുറത്തായതോടെ റഷ്യയിൽ ബ്രസീലിനൊപ്പം മലയാളികൾ മാറുകയാണ്. ഫ്രാൻസും ബെൽജിയവും കപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. കളിക്കളത്തിലെ മാന്യന്മാരായ ഇംഗ്ലണ്ടിന്റെ പ്രകടനത്തേയും ശ്രദ്ധയോടെ വീക്ഷിക്കുന്നവരുണ്ട്. ഏതായാലും പ്രവചനത്തിന് അപ്പുറത്തേക്ക് കാര്യങ്ങൾ പോവുകയാണ്. ഇതിന് തെളിവാണ് ബെൽജിയം ജപ്പാൻ മത്സരം. അവസാന നിമിഷം വരെ നെഞ്ചിടിപ്പോടെ കാണേണ്ട പോരാട്ടങ്ങൾക്കാണ് റഷ്യയുടെ മണ്ണ് സാക്ഷിയാകുന്നത്.

ബെൽജിയത്തിനെതിരെ അമ്പത്തിരണ്ട് മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ജപ്പാൻ. 48-ാം മിനിറ്റിൽ ഹരാഗുച്ചിയും 52-ാം മിനിറ്റി ഇന്യൂയിയുമാണ് ബെൽജിയത്തെ ഞെട്ടിച്ചത്. എന്നാൽ, നാലു മിനിറ്റിൽ രണ്ട് ഗോൾ മടക്കി ബെൽജിയം തിരിച്ചുവന്നു. 69-ാം മിനിറ്റിൽ വെർട്ടോൻഗനും 74-ാം മിനിറ്റിൽ പകരക്കാരൻ ഫെല്ലെയ്‌നിയുമാണ് ബെൽജിയത്തെ ഒപ്പമെത്തിച്ചത്. മത്സരം എക്‌സ്ട്രാ ടൈമിലേയ്ക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ മറ്റൊരു പകരക്കാരൻ ചാഡ്‌ലി വിജയഗോൾ നേടി ജയമൊരുക്കി. പകരക്കാരായിറങ്ങിയവരുടെ കരുത്താണ് ഇതിന് കാരണം. ചുവന്ന ചെകുത്താന്മാരുടെ ഇരമ്പിക്കയറ്റത്തിൽ ജപ്പാൻ പ്രതിരോധം ആടിയുലയുന്നതിനും സാക്ഷിയായി. അർജന്റീനയുടെ പുറത്താകലോടെ ജപ്പാനിൽ പ്രതീക്ഷവച്ച മലയാളികളും ഇതോടെ നിരാശരായി.

നാലു മിനിറ്റിനിടെ രണ്ടു ഗോളിനു മുന്നിൽക്കയറിയ ജപ്പാനെ ഉയരത്തിന്റെ ആനുകൂല്യത്തിൽ നേടിയ രണ്ടു ഹെഡർ ഗോളുകളിൽ സമനിലയിൽ തളച്ച ബൽജിയം, ഇൻജുറി ടൈമിൽ നേടിയ ഗോളിൽ വിജയവും പിടിച്ചെടുത്ത് ക്വാർട്ടറിൽ കടന്നു. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത്. ലോകകപ്പ് നോക്കൗട്ട് മൽസരങ്ങളിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന പേരുദോഷം ബാക്കിവച്ചാണ് റഷ്യയിൽനിന്നും ജപ്പാന്റെ മടക്കം. 2002ലും 2010ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാൻ, അന്നും പ്രീക്വാർട്ടറിൽ കീഴടങ്ങി.

വിവ ബ്രസീൽ

ഗോൾ വീണ അടുത്ത ക്ഷണത്തിൽ തന്നെ ബെൽജിയം ഒന്നാന്തരം പ്രത്യാക്രമണം നടത്തി. ഗോൾ മടക്കുമെന്ന് ദൃഢനിശ്ചയത്തോടെയായിരുന്നു അവരുടെ അടുത്ത നീക്കങ്ങൾ. നിരന്തര ആക്രമണങ്ങളിലൂടെ അവർ വീണ്ടും മുന്നിലെത്തി. ഒടുവിൽ ക്വാർട്ടർ പ്രവേശനവും നേടിയെടുത്തു. പന്തടക്കത്തിലും പാസിലും ബ്രസീലിനൊപ്പം പിടിച്ച പ്രകടനമാണ് മെക്‌സിക്കോയും പുറത്തെടുത്തത്. പക്ഷേ ഫിനിഷിങിലെ മികവ് ബ്രസീലിനൊപ്പമായിരുന്നു.

ബ്രസീലിന്റെ കുതിപ്പിന് മുന്നിൽ മെക്‌സിക്കോയുടെ മിടുക്കും തടസ്സമായില്ല. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീൽ തുടർച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിച്ചു. അമ്പത്തിയൊന്നാം മിനിറ്റിൽ നെയ്മറുടെ ഗോളിലാണ് ബ്രസീൽ ലീഡ് നേടിയത്. എൺപത്തിയെട്ടാം മിനിറ്റിൽ നെയ്മറുടെ പാസിൽ പകരക്കാരൻ ഫിർമിനോ ലീഡ് രണ്ടാക്കി ഉയർത്തി. നെയ്മറും കൂട്ടരും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പോസ്റ്റിന് മുന്നിൽ ഒച്ചോവയുടെ മിന്നൽ നീക്കങ്ങളാണ് ഗോൾ വഴങ്ങാതെ മെക്‌സിക്കോയെ രക്ഷിച്ചത്.

ഒച്ചോവയ്ക്കു മുന്നിൽ നേരിട്ടുള്ള ഷോട്ടുകളും ക്രോസുകളും ഫലിക്കില്ല എന്നു മനസ്സിലായതോടെ ബ്രസീൽ അടവു മാറ്റി. ഒറ്റയ്ക്കുള്ള ശ്രമങ്ങൾക്കു പകരം സമാന്തരമായുള്ള രണ്ട് കൂട്ടുനീക്കങ്ങളിൽ അവർ ഒച്ചോവയെ വീഴ്‌ത്തി. അങ്ങനെ സുന്ദര വിജയവും ബ്രസീൽ നേടി. ടിറ്റെ കോച്ചായി ചുമതലയേറ്റ ശേഷം ബ്രസീൽ 25 രാജ്യാന്തര മൽസരങ്ങളിൽ പത്തൊമ്പതിലും ഗോൾ വഴങ്ങിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP