Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ്റ്റ്യാനോയും മെസ്സിയും മറഞ്ഞതോടെ ഏകക പ്രതീക്ഷ ഇനി നെയ്മറിൽ; മൂന്ന് സൂപ്പർതാരങ്ങൾക്കും മങ്ങലേറ്റപ്പോൾ ഉദിച്ചുയർന്നത് പുതിയ വെള്ളി നക്ഷത്രങ്ങൾ; ലുക്കാക്കു മുതൽ എംബാപ്പെ വരെ റഷ്യയിൽ പിറന്നത് അനേകം പുതിയ മിശിഹമാർ

ക്രിസ്റ്റ്യാനോയും മെസ്സിയും മറഞ്ഞതോടെ ഏകക പ്രതീക്ഷ ഇനി നെയ്മറിൽ; മൂന്ന് സൂപ്പർതാരങ്ങൾക്കും മങ്ങലേറ്റപ്പോൾ ഉദിച്ചുയർന്നത് പുതിയ വെള്ളി നക്ഷത്രങ്ങൾ; ലുക്കാക്കു മുതൽ എംബാപ്പെ വരെ റഷ്യയിൽ പിറന്നത് അനേകം പുതിയ മിശിഹമാർ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലയണൽ മെസ്സി, ക്രിസ്റ്റ്യാ റൊണാൾഡോ, നെയ്മർ എന്നീ മൂന്ന് സൂപ്പർത്താരങ്ങളെ ചുറ്റിത്തിരിയുകയായിരുന്നു ലോകഫുട്‌ബോൾ ഇതുവരെ. എന്നാൽ, റഷ്യൻ ലോകകപ്പ് അതിന് മാറ്റം വരുത്തുകയാണ്. നെയ്മറിൽ ഇനിയും പ്രതീക്ഷയർപ്പിക്കാമെങ്കിലും മറ്റു രണ്ട് ഇതിഹാസങ്ങൾ ഒറ്റരാത്രിയിൽ നാട്ടിലേക്ക് മടക്കടിക്കറ്റ് ഉറപ്പിച്ചു. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഇനിയൊരു ലോകകപ്പുണ്ടാകാനും സാധ്യതയില്ല. എന്നാൽ, ലോകകപ്പിന്റെ വിശാലമായ ഭൂമികയിൽ ഒട്ടനവധി പുതുതാരകങ്ങളുടെ പിറവിക്ക് വഴിതെളിച്ചുകൊണ്ടാണ് റഷ്യൻ ലോകകപ്പ് ആവേശഭരിതമായി മുന്നേറുന്നത്.

അർജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങൾക്ക് വിരാമമിട്ടത് കൈലിയൻ എംബാപ്പെയെന്ന ഫ്രഞ്ച് നക്ഷത്രമാണ്. 19-ാം വയസ്സുമാത്രമുള്ള എംബാപ്പെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരമെന്ന ഖ്യാതി ഇതിനകം നേടിക്കഴിഞ്ഞു. ടൂർണമെന്റിൽ ഫ്രാൻസ് എത്രത്തോളം മുന്നേറുന്നുവോ അത്രത്തോളം എംബാപ്പെയുടെ പെരുമയും വർധിക്കുമെന്നുറപ്പ്.. തന്റെ സമകാലികരുമായല്ല, സാക്ഷാൽ പെലെയുമായുള്ള താരതമ്യപ്പെടുത്തലുകളുമായാണ് എംബാപ്പെയുടെ മുന്നേറ്റം. പെലെയ്ക്കുശേഷം നോക്കൗട്ട് റൗണ്ടിൽ ഇരട്ട ഗോൾ നേടുന്ന കൗമാരതാരമെന്ന ഖ്യാതിയും ആ താരതമ്യപ്പെടുത്തലിന് നിറപ്പകിട്ട് നൽകുന്നു.

മെസ്സിയും ക്രിസ്റ്റ്യാനോയും മടങ്ങുമ്പോൾ, ആ പദവിയിലേക്ക് ആരാധകർക്ക് നിസംശയം എടുത്തുയർത്താവുന്ന താരമായി എംബാപ്പെ മാറിക്കഴിഞ്ഞു. ദുർബലമായ അർജന്റൈൻ പ്രതിരോധത്തെ തന്റെ അസാമാന്യ വേഗംകൊണ്ട് കീഴ്‌പ്പെടുത്തിയ എംബാപ്പെ, ഒരു പെനാൽട്ടിക്ക് വഴിയൊരുക്കുകയും രണ്ടുഗോൾ നേടുകയും ചെയ്ത് ടീമിന്റെ വിജയശില്പിയുമായി. ഫ്രഞ്ച് ടീം മൊണാക്കോയിൽ കളിക്കുന്ന എംബാപ്പെയ്ക്ക് പിന്നാലെയാകും ലോകത്തെ മുൻനിര ക്ലബ്ബുകൾ ലോകകപ്പിനുശേഷമെന്ന് ഉറപ്പിക്കാം.

യുവത്വത്തിന് പ്രധാന്യം നൽകി കളിക്കുന്ന ബെൽജിയത്തിനും ഒരു പിടി യുവതാരങ്ങളെ ലോകകപ്പിൽ അവതരിപ്പിക്കാനായി. ബെൽജിയത്തിന്റെ അപരാജിത കുതിപ്പിന് ഇന്ധനമേകുന്ന റൊമേലു ലുക്കാക്കു ഈ ടൂർണമെന്റിന്റെ താരമാാനുള്ള കുതിപ്പിലാണ്. നാലുഗോൾ നേട്ടത്തോടെ ലുക്കാക്കു ലോകകപ്പിന്റെ താരമെന്ന പദയിലേക്ക് കണ്ണുവെച്ചുകഴിഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നാണ് മറ്റൊരു പ്രതീക്ഷ. അഞ്ചുഗോളോടെ നിലവിൽ ടോപ്‌സ്‌കോറർ പട്ടികയിൽ ഒന്നാമനാണ് ഹാരി കെയ്ൻ. ഉജ്വലമായ ഫിനിഷിങ് പാടവമുള്ള കെയ്‌നിൽനിന്ന് ഇനിയും ഗോളുകൾ പ്രതീക്ഷിക്കാം. 1966-നുശേഷം ലോകകപ്പിൽ കിരീടമേന്താൻ കഴിഞ്ഞിട്ടില്ലാത്ത ഇംഗ്ലണ്ടിന് ഇക്കുറി പ്രതീക്ഷ നൽകുന്ന പ്രകടനമാണ് കെയ്‌നിന്റെയും കൂട്ടരുടെയും ഭാഗത്തുനിന്നുള്ളത്.

നെയ്മറാണ് ബ്രസീലിന്റെ സൂപ്പർത്താരമെങ്കിലും, ഇതേവരെ നടന്ന കളികൾ നെയ്മറെ മാത്രം ആശ്രയിച്ചായിരുന്നില്ല. ഫിലിപ്പെ കുട്ടീന്യോയെന്ന യുവതാരത്തിന്റെ ഉയിർപ്പിനും ഈ ലോകകപ്പ് വേദിയായി. എതിരാളികൾ ഭയക്കേണ്ടത് യഥാർഥത്തിൽ നെയ്മറെയല്ല, കുട്ടീന്യോയെയാണെന്ന് ഉറപ്പിക്കുന്നതായി താരത്തിന്റെ പ്രകടനം. ഗബ്രിയേൽ ജീസസ്, ഫിർമിനോ തുടങ്ങിയ ബ്രസീലിയൻ താരങ്ങളും ഈ ലോകകപ്പിന്റെ പ്രതീക്ഷകളാണ്.

എടുത്തുപറയേണ്ട പേരുകൾ ഇനിയുമുണ്ട്. മധ്യനിരയിൽനിന്ന് തുടരെ ആക്രമണങ്ങളുമായി മുന്നേറി ക്രൊയേഷ്യയെ വിജയങ്ങളിലേക്ക് നയിക്കുന്ന ലൂക്ക മോഡ്രിച്ച്. ബെൽജിയത്തിന്റെ വിജയങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഇഡൻ ഹസാർഡ്, ഉറുഗ്വായുടെ എഡിൻസൺ കവാനി, ഫ്രാൻസിന്റെ അന്റൊയിൻ ഗ്രീസ്മാൻ, സ്‌പെയിനിന്റെ ഇസ്‌കോ...യുവതാരങ്ങളും ലോകഫുട്‌ബോളിൽ ഇതിനകം മേൽവിലാസം അറിയിച്ചിട്ടുള്ളവരുമായ പുതിയൊരു നിര ഉയർന്നുവരികയാണെന്ന് തെളിയിക്കുകയാണ് റഷ്യൻ ലോകകപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP