Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയെല്ലാം മരണക്കളികൾ; തോറ്റാൽ പുറത്തും ജയിച്ചാൽ അകത്തും; ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു; ഇന്ന് മെസ്സിയും ക്രിസ്റ്റിയാനോയും കളത്തിൽ; നോക്കൗട്ട് റൗണ്ടിന് തുടക്കം കുറിക്കുമ്പോൾ ചങ്കിടിപ്പോടെ ലോകം; ബ്രസീൽ-അർജന്റീന സെമി പോരാട്ടം മനസ്സിൽ കണ്ട് ഫുട്‌ബോൾ ലോകം

ഇനിയെല്ലാം മരണക്കളികൾ; തോറ്റാൽ പുറത്തും ജയിച്ചാൽ അകത്തും; ലോകകപ്പിലെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമാകുന്നു; ഇന്ന് മെസ്സിയും ക്രിസ്റ്റിയാനോയും കളത്തിൽ; നോക്കൗട്ട് റൗണ്ടിന് തുടക്കം കുറിക്കുമ്പോൾ ചങ്കിടിപ്പോടെ ലോകം; ബ്രസീൽ-അർജന്റീന സെമി പോരാട്ടം മനസ്സിൽ കണ്ട് ഫുട്‌ബോൾ ലോകം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകത്തേറ്റവും കൂടുതൽ പേർ ആഗ്രഹിക്കുന്ന ഫൈനൽ ബ്രസീലും അർജന്റീനയും കൊമ്പുകോർക്കുന്ന മത്സരമാകും. ഏതായാലും ചരിത്രത്തിൽ ഇതേവരെ സംഭവിച്ചിട്ടില്ലാത്ത ലോകകപ്പ് ഫൈനൽ ഇക്കുറിയും ഉണ്ടാകില്ല. സാഹചര്യങ്ങൾ എത്ര അനുകൂലമായാലും ഈ ടീമുകളിലൊന്ന് പരമാവധി മുന്നേറുക സെമി ഫൈനൽ വരെ മാത്രം. ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുമ്പോൾ, ആരാധകർ കാത്തിരിക്കന്നത് ആ സ്വപ്‌ന സെമി ഫൈനലിനുവേണ്ടിയാണ്.

പ്രീക്വാർട്ടർ മുതൽ ഓരോ മത്സരവും മരണക്കളിയാണ്. മിക്കവാറും ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ മരണക്കളി അതിജീവിച്ചാണ് വരുന്നതെന്നതിനാൽ, സമ്മർദം ഇല്ലാതെ കളിക്കാൻ അവർക്കാവും. അവസാനമിനിറ്റുവരെ ശ്വാസമടക്കിപ്പിടിച്ചിരുന്ന അർജന്റീനയും അനായാസം പ്രീക്വാർട്ടറിലെത്തിയ ഉറുഗ്വായും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒറ്റയാളുടെ മികവിൽ മുന്നേറുന്ന പോർച്ചുഗലും കരുത്തുറ്റ യുവനിരയുള്ള ഫ്രാൻസുമാണ് ആദ്യദിനം കളത്തിലിറങ്ങുക. ആവേശപ്പോരാട്ടങ്ങൾക്ക് ആദ്യദിനം മുതൽക്കെ തുടക്കം കുറിക്കുകതന്നെ ചെയ്യും.

അർജന്റീനയ്ക്ക് ഫ്രാൻസാണ് എതിരാളികൾ. ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ മത്സരം തന്നെ ഫൈനലോളം പെരുമയർഹിക്കുന്ന മത്സരമായി മാറുമെന്നുറപ്പാണ്. ലയണൽ മെസ്സിയുടെ ലോകകപ്പായി ഇതുമാറണമെന്ന് പ്രാർത്ഥിക്കുന്നവർ ചിലപ്പോൾ ഫ്രാൻസിൽപ്പോലുമുണ്ടാകാം. അത്രയേറെ ആരാധകരുള്ള അർജന്റീനയ്ക്ക് ഫ്രാൻസിന്റെ ചുറു ചുറുക്കിനെ മറികടക്കുക അത്ര എളുപ്പമല്ല. നിലവിലെ ഫോമനുസരിച്ച് ഫ്രാൻസിനാണ് ഈ മത്സരത്തിൽ മുൻൂതൂക്കം. എന്നാൽ, അവസാന നിമിഷംവരെ മെസ്സി കളിക്കുന്ന അർജന്റീനയെ എഴുതിത്ത്ത്ത്ത്തള്ളാനാവില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരശേഷിയാണ് പോർച്ചുഗലിന്റെ ഇന്ധനം. ആദ്യകളിയിൽത്തന്നെ ഹാട്രിക്കടിച്ച് തന്റെ വരവറിയിച്ച ക്രിസ്റ്റിയാനോ ഈ ലോകകപ്പിന്റെ താരമാകാൻ തയ്യാറെടുക്കുകയാണ്. എന്നാൽ, പ്രീ ക്വാർട്ടറിൽ അവർക്ക് നേരിടേണ്ടത് ഓരോ മത്സരം കഴിയുംതോറും യുവത്വം കൈവരിക്കുന്ന ഉറുഗ്വായെയാണ്. ലോകകപ്പിൽ അവശേഷിക്കുന്ന 'വെറ്ററൻ' ടീമുകളിലൊന്നാണ് ഉറുഗ്വായെങ്കിലും അവരെ മറികടക്കുക പോർച്ചുഗലിന് എളുപ്പമല്ല. ലൂയി സുവാരസിനെപ്പോലുള്ള സ്‌ട്രൈക്കർമാരും ഡീഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും സുസജ്ജമാണ്.

ആദ്യകളിയിൽ ജർമനിയെ അട്ടിമറിച്ച മെക്‌സിക്കോയാണ് പ്രീക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ. ഓരോ മത്സരത്തിലും മികവാർജിച്ച ബ്രസീലിന് മെക്‌സിക്കോ കടുത്ത എതിരാളികളാവില്ല. ഈ മത്സരം ജയിച്ചാൽ ബ്രസീലിന് ക്വാർട്ടറിൽ നേരിടേണ്ടിവരിക മിക്കവാറും കരുത്തുറ്റ ബെൽജിയത്തെയാകും. ബെൽജിയത്തിന് പ്രീക്വാർട്ടറിൽ ഏഷ്യയിൽനിന്നുള്ള ജപ്പാനാണ് എതിരാളികൾ. ഏറെക്കുറെ ബ്രസീൽ-ബെൽജിയം ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുന്നതാണ് പ്രീക്വാർട്ടറിലെ ഈ മത്സരങ്ങൾ.

2010-ലെ ചാമ്പ്യന്മാരായ സ്‌പെയിന് പ്രീക്വാർട്ടറിൽ ആതിഥേയരായ സ്‌പെയിനിനെയാണ് നേരിടേണ്ടത്. റഷ്യയെ മറികടന്നാൽ, സ്‌പെയിന് ക്വാർട്ടറിൽ എതിരാളികൾ ക്രൊയേഷ്യയോ ഡെന്മാർക്കോ ആകാം. അർജന്റീനയടക്കമുള്ള എതിരാളികളെ മറികടന്ന്, മുന്നുമത്സരങ്ങളും ജയിച്ച് പ്രീക്വാർട്ടറിലെത്തിയ ക്രൊയേഷ്യ നിസ്സാരക്കാരല്ല. നിലവിലെ ഫോമനുസരിച്ച് ഡെന്മാർക്കിനെ അവർ തോൽപ്പിക്കുമെന്നുതന്നെ കരുതാം. സ്‌പെയിൻ-ക്രൊയേഷ്യ ക്വാർട്ടറാണ് പ്രവചിക്കപ്പെടുന്ന മത്സരങ്ങളിലൊന്ന്.

ഇംഗ്ലണ്ടിന് സെമി വരെ ഏറെക്കുറെ എളുപ്പമാണ്. ഗ്രൂപ്പഘട്ടത്തിൽ ബെൽജിയത്തോടുമാത്രം പരാജയപ്പെട്ട അവർക്ക് പ്രീക്വാർട്ടറിൽ ലാറ്റിനമേരിക്കൻ ടീം കൊളംബിയയാണ് എതിരാളികൾ. പ്രീക്വാർട്ടർ കടന്നാൽ, എതിരേ വരിക സ്വീഡനോ സ്വിറ്റ്‌സർലൻഡോ ആകാം. ഇതുവരെയുള്ള കളിമികവ് പരിഗണിച്ചാൽ, ഇംഗ്ലണ്ട്-സ്വീഡൻ ക്വാർട്ടർ ഫൈനലും പ്രവചിക്കപ്പെടുന്നു. സെമിയിൽ ഇംഗ്ലണ്ടിന് സ്‌പെയിനെ നേരിടേണ്ടിവരുമെന്നും പന്തയക്കമ്പോളം പ്രവചിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP