Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസരം പാഴാക്കിയ ഇറാനോട് സമനിലയെങ്കിലും പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്; സൗദി മടങ്ങുന്നത് ഒരു വിജയമെങ്കിലും സ്വന്തമാക്കിയ അഭിമാനത്തോടെ; സ്‌പെയിൻ പ്രീക്വാർട്ടറിൽ എത്തിയത് മൊറോക്കയോട് സമനില വഴിങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ; ഉറുഗ്വയും പോർച്ചുഗല്ലും പ്രീക്വാർട്ടറിയിൽ ഏറ്റുമുട്ടുമ്പോൾ ആതിഥേയരെ നേരിടുന്നത് സ്‌പെയിനും

അവസരം പാഴാക്കിയ ഇറാനോട് സമനിലയെങ്കിലും പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്; സൗദി മടങ്ങുന്നത് ഒരു വിജയമെങ്കിലും സ്വന്തമാക്കിയ അഭിമാനത്തോടെ; സ്‌പെയിൻ പ്രീക്വാർട്ടറിൽ എത്തിയത് മൊറോക്കയോട് സമനില വഴിങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ; ഉറുഗ്വയും പോർച്ചുഗല്ലും പ്രീക്വാർട്ടറിയിൽ ഏറ്റുമുട്ടുമ്പോൾ ആതിഥേയരെ നേരിടുന്നത് സ്‌പെയിനും

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ആതിഥേയരായ റഷ്യയെ 3-0നു തകർത്ത് യുറഗ്വായുടെ പടയോട്ടം. തുടരെ മൂന്നാം മൽസരത്തിലും വിജയിച്ചാണ് യുറഗ്വായ് ഒൻപതു പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി. ആറു പോയിന്റുള്ള റഷ്യ രണ്ടാം സ്ഥാനത്തും. ഗ്രൂപ്പ് ബിയിൽ സ്‌പെയിനാണ് മുമ്പിൽ. രണ്ടാമത് പോർച്ചുഗല്ലും. അതായത് രണ്ട് ഗ്രൂപ്പിലും പ്രതീക്ഷിച്ചവർ തന്നെ മുന്നോട്ട് കുതിച്ചിരിക്കുന്നു. പ്രീക്വാർട്ടറിൽ പോർച്ചുഗല്ലും ഉറുഗ്വായുമാണ് നേർക്കു നേർ എത്തുക. അടുത്ത റൗണ്ടിൽ റഷ്യയെയാണ് സ്‌പെയിന് നേരിടേണ്ടി വരിക. ശനിയാഴ്‌ച്ച രാത്രി 11.30-നാണ് യുറഗ്വായ്തപോർച്ചുഗൽ പ്രീ ക്വാർട്ടർ. ഞായറാഴ്‌ച്ച വൈകുന്നേരം 7.30നാണ് സ്പെയിനും റഷ്യയും തമ്മിലുള്ള പ്രീ ക്വാർട്ടർ.

മൊറോക്കോ അട്ടിമറി പ്രതീക്ഷിച്ച മത്സരത്തിൽ അവസാന നിമിഷം സമനിലഗോൾ നേടി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമിലായിരുന്നു മൊറോക്കൊയോട് സമനില പിടിച്ചത്. അവസാന നിമിഷം ലീഡ് എടുക്കാൻ കിട്ടിയ സുവർണാവസരം പാഴാക്കിയ ഇറാൻ പോർച്ചുഗലിനെതിരെ സമനില വഴങ്ങി പ്രീ ക്വാർട്ടർ കാണാതെ പുറത്താവുകയായിരുന്നു. അങ്ങനെ കഷ്ടിച്ചാണ് ക്രിസ്ത്യാനയുടെ പോർച്ചുഗൽ രണ്ടാം റൗണ്ടിലേക്ക് എത്തുന്നത്. മൂന്നു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിച്ച് ഒരൊറ്റ ഗോൾ പോലും വഴങ്ങാതെയാണ് യുറഗ്വായ് അവസാന പതിനാറിലെത്തിയത്. യുറഗ്വായോട് തോറ്റ റഷ്യ രണ്ട് ജയവുമായി ആറു പോയിന്റ് നേടി. എട്ടു ഗോളടിച്ച റഷ്യ അതേസമയം നാല് ഗോൾ വഴങ്ങുകയും ചെയ്തു. ഈജിപ്തിനെ തോൽപ്പിച്ച സൗദി അറേബ്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് റഷ്യയിൽ നിന്ന് വിമാനം കയറുന്നത്.

ഗ്രൂപ്പ് ബിയിൽ സമനിലകളുടെ കളിയാണ്. രണ്ട് സമനിലയും ഒരു വിജയവും അക്കൗണ്ടിലുള്ള സ്പെയിനിനും പോർച്ചുഗലിനും അഞ്ച് പോയിന്റും ഒരേ ഗോൾ ശരാശരിയുമാണ്. എന്നാൽ സ്പെയിൻ ആറു ഗോളടിച്ചപ്പോൾ പോർച്ചുഗൽ അഞ്ചു തവണയാണ് ലക്ഷ്യം കണ്ടത്. ഇതിൽ നാലും ക്രിസ്റ്റ്യാനോയുടെ വകയാണ്. ഗോൾ കൂടുതലിടച്ച ആനുകൂല്യത്തിൽ സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയായിരുന്നു. പോർച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിലെ ഗോളിൽ സമനില പിടിച്ച ഇറാൻ നാല് പോയിന്റുമായി പുറത്തായി. മൊറോക്കോയ്ക്കെതിരെ വിജയിച്ച ഇറാൻ സ്പെയിനിനോട് തോറ്റിരുന്നു. സ്പെയിനിനെ സമനിലയിൽ തളച്ച മൊറോക്കോ ഒരു പോയിന്റുമായി അവസാന സ്ഥാനക്കാരായി മടങ്ങുന്നു.

റഷ്യയ്‌ക്കെതിരായ മത്സരത്തിൽ സ്‌ട്രൈക്കർ ലൂയി സ്വാരസാണ് (10ാം മിനിറ്റ്) യുറുഗ്വായെ മുന്നിലെത്തിച്ചത്. ഡെനിസ് ചെറിഷേവിന്റെ(23ാം മിനിറ്റ്) സെൽഫ് ഗോളിലൂടെ ലീഡ് ഉയർന്നു. ഇൻജുറി ടൈമിൽ എഡിൻസൻ കവാനി(90പ്ലസ് വൺ) പട്ടിക പൂർത്തിയാക്കി. ആദ്യ പകുതിയിൽ രണ്ടു മഞ്ഞക്കാർഡുകളും തുടർന്ന് മാർച്ചിങ് ഓർഡറും കിട്ടി ഡിഫൻഡർ ഇഗോർ സ്‌മോൾനിക്കോവ് പുറത്തായതോടെയാണ് റഷ്യ നിരയിൽ പത്തു പേർ മാത്രമായി.

സൗദി അറേബ്യയ്ക്കു അവസാന മത്സരത്തിൽ ജയിച്ച് തല ഉയർത്തിപ്പിടിച്ചാണ് മടങ്ങുന്നത്. സൂപ്പർ താരം മുഹമ്മദ് സലായുടെ ഗോളിൽ മുന്നിലെത്തിയ ഈജിപ്തിനെ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി അറേബ്യ കീഴടക്കി (2-1). ആദ്യ പകുതിയുടെ അധിക സമയത്തു ലഭിച്ച പെനൽറ്റിയിലൂടെ അൽ ഫരാജും മൽസരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അൽ ദൗസരിയുമാണു സൗദിയുടെ ഗോളുകൾ നേടിയത്. 22ാം മിനിറ്റിൽ ആയിരുന്നു സലായുടെ ഗോൾ. മൂന്നു കളികളിലും തോറ്റ ഈജിപ്തിന്റെ ഈ ലോകകപ്പ് നിരാശയുടേതായി.

ഇൻജുറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ പോർച്ചുഗലിനെ തളച്ച് ഇറാൻ സമനില പിടിച്ചെടുക്കുകയായിരുന്നു(1-1). ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി കിക്ക് പാഴാക്കിയ പോരാട്ടത്തിൽ വെറ്ററൻ വിങ്ങർ റിക്കാർഡോ കരെസ്മ(45ാം മിനിറ്റ്) പോർച്ചുഗലിനു വേണ്ടിയും പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അൻസാരിഫർദ്(90+3) ഇറാനു വേണ്ടിയും ഗോൾ നേടി. അത്യന്തം നാടകീയമായ കളിയുടെ ആദ്യ പകുതിയിൽ കരെസ്മ നേടിയ ഗോളിൽ പോർച്ചുഗൽ രക്ഷപ്പെടുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ഇറാൻ പെനൽറ്റിയിലൂടെ സമനില പിടിച്ചത്. അവാസാന നിമിഷങ്ങളിൽ തീർത്തും പരുക്കുനായ കളിയിൽ റൊണാൾഡോയടക്കം പോർച്ചുഗലിന്റെ നാലു താരങ്ങളും ഇറാന്റെ രണ്ടു താരങ്ങളും മഞ്ഞക്കാർഡ് കണ്ടു.

53-ാം മിനിറ്റിൽ വിഎആർ തീരുമാനത്തെത്തുടർന്ന് ലഭിച്ച പെനൽറ്റിയാണ് ക്രിസ്റ്റ്യാനോ പാഴാക്കിയത്. റൊണാൾഡോയെ ബോക്‌സിൽ ഇറാൻ ഡിഫൻഡർ വീഴ്‌ത്തിയതിനെത്തുടർന്നായിരുന്നു വിഡിയോ പരിശോധന. പോസ്റ്റിന്റെ വലതുമൂല ലക്ഷ്യം വച്ച് റൊണാൾഡോ തൊടുത്ത ഷോട്ട് ഇറാൻ ഗോളി അലി റസ ബെയ്‌റൻവദ് രക്ഷിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിൽ ഗോൾ നേടാനുള്ള സുവർണാവസരം തരേമി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ പോർച്ചുഗലിനെ മറികടന്ന് ഇറാന് പ്രീക്വാർട്ടിലെത്താമായിരുന്നു. കി.

മൊറോക്കയ്‌ക്കെതിരെ അവസാന നിമിഷം സമനിലഗോൾ നേടി സ്പെയിൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഇഞ്ചുറി ടൈമിലായിരുന്നു മൊറോക്കൊയോട് സമനില പിടിച്ചത്. കോർണർ കിക്കിൽ നിന്ന് ഇയാഗോ ആസ്പസ് നേടിയ സമനില ഗോൾ ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഗോളാണെന്ന് കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP