Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ആരാധകരുടെ മൊട്ടയടി ചലഞ്ച്; ക്രൊയേഷ്യക്കെതിരെ തോറ്റെങ്കിലും പ്രതീക്ഷ കൈവിടാതെ ആരാധകർ; മുടി വീണ്ടും വളരുമ്പോൾ ചെക്കന്മാർ കപ്പുയർത്തി മുത്തമിടുമെന്ന് മൊട്ടയടിച്ച ആരാധകന്റെ വെല്ലുവിളി; ശവപ്പെട്ടിയിൽ അർജന്റീനയുടെ കൊടി പുതച്ച് പൊട്ടിക്കരഞ്ഞ് ബ്രസീൽ ആരാധകരുടെ പരിഹാസം; ലോകകപ്പിലെ ബ്രസീൽ അർജന്റീന ആരാധകരുടെ പോരാട്ടം മുറുകുന്നു

അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ആരാധകരുടെ മൊട്ടയടി ചലഞ്ച്; ക്രൊയേഷ്യക്കെതിരെ തോറ്റെങ്കിലും പ്രതീക്ഷ കൈവിടാതെ ആരാധകർ; മുടി വീണ്ടും വളരുമ്പോൾ ചെക്കന്മാർ കപ്പുയർത്തി മുത്തമിടുമെന്ന് മൊട്ടയടിച്ച ആരാധകന്റെ വെല്ലുവിളി; ശവപ്പെട്ടിയിൽ അർജന്റീനയുടെ കൊടി പുതച്ച് പൊട്ടിക്കരഞ്ഞ് ബ്രസീൽ ആരാധകരുടെ പരിഹാസം; ലോകകപ്പിലെ ബ്രസീൽ അർജന്റീന ആരാധകരുടെ പോരാട്ടം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോകകപ്പ് നടക്കുന്നത് ആയിര കണക്കിന് കിലോമീറ്റർ അകലെയാണെങ്കിലും ആവേശത്തിന് കൊച്ച് കേരളത്തിൽ യാതൊരു കുറവുമില്ല. ഇഷ്ടടീമുകളുടെ പതാകയുടെ നിറം വീടിനും കാറിനും ഇരുചക്രവാഹനങ്ങൾക്കും പൂശുന്നതും, നാട് മുഴുവൻ ഫ്‌ളക്‌സ് ഒട്ടിക്കാനും കൊടി തോരണങ്ങൾ കെട്ടാനുമൊക്കെയാണ് കളിക്ക് മുൻപ് വാശിയെങ്കിൽ ഇപ്പോൾ മത്സരങ്ങൾ രണ്ടാം റൗണ്ടിന്റെ അന്ത്യത്തിലേക്ക് കടക്കുമ്പോൾ ആരാധകർ തമ്മിലുള്ള പോരും മുറുകുന്നു. കളിക്കളത്തിൽ മത്സര ശേഷം താരങ്ങൾ കൈകൊടുത്ത് പിരിയുമെങ്കിലും പന്തായം വെക്കലിലും പരസ്പരം ട്രോളുന്നതിലും ഒന്നും ഒരു ദാക്ഷണ്യവും പരസ്പരം കാണിക്കാറില്ല ആരാധകർ. ഇന്നലെ അർജന്റീന തോറ്റാൽ ലൈവായി മൊട്ടയടിക്കും എന്ന് പറഞ്ഞ കണ്ണൂർ സ്വദേശിയായ സന്ദീപ് മൊട്ടയടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.

ക്രൊയേഷ്യക്ക് എതിരെ അർജന്റീന തോറ്റാൽ തല മൊട്ടയടിക്കുമെന്ന് ബ്രസീൽ ആരാധകായ സുഹൃത്തുക്കളോട് പന്തായം വെച്ച ശേഷം മൊട്ടയടിക്കേണ്ടിവന്നാൽ അത് ഫേസ്‌ബുക്ക് ലൈവിലൂടെ പ്രദർശിപ്പിക്കുമെന്നും സന്ദീപ് വെല്ലുവിളിച്ചിരുന്നു. മത്സരത്തിന്റെ ഫലം വന്നപ്പോൾ അർജന്ഞീനയ്ക്ക് ദയനീയമായ തോൽലി. ഇതിന് പിന്നാലെ സുഹൃത്തുക്കളുടെ ട്രോളും പിന്നെ തത്സമയം മൊട്ടയടിക്കേണ്ട അവസ്ഥയും.പക്ഷേ മൊട്ടയടിക്കേണ്ടിവന്നെങ്കിലും സന്ദീപിന്റെ ആത്മവിശ്വാസത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലെന്നതാണ് സത്യം. ഇന്ന് വൈകുന്നേരം നടക്കു്‌നന ബ്രസീൽ കോസ്റ്റാറിക്ക മത്സത്തിൽ ബ്രസീൽ ജയിക്കുമെന്ന് ഉറപ്പുള്ളവർ മൊട്ടയടി വെല്ലുവിളി ഏറ്റെടുക്കാൻ സന്ദീപ് വെല്ലുവിളിക്കുന്നുണ്ട്.

മൊട്ടയടി ചലഞ്ച് ഏറ്റെടുക്കാനുള്ള ധൈര്യം ബ്രസീൽ ആരാധകർക്ക് ഇല്ലെന്നും സന്ദീപ് പരിഹസിക്കുന്നു.തൻെ ഇഷ്ട ടീം തിരികെ വരുമെന്നും ഇപ്പോൾ മൊട്ടയടിച്ച മുടി വളരുമ്പോൾ അർജന്ഞിനയിലെ നമ്മുടെ ചെക്കന്മാർ കപ്പുയർത്തി മുത്തം വെയ്ക്കും എന്ന ശുഭ പ്രതീക്ഷയിലുമാണ് സന്ദീപ്. പ്രീക്വാർട്ടറിൽ എത്താൻ അർജന്റീനയക്ക് ഇനി വിദൂര സാധ്യത മാത്രമെ അവശേഷിക്കുന്നുള്ളു. ഗ്രൂപ്പിൽ ഒരു പോയിന്റ് മാത്രമായി മൂന്നാം സ്ഥാനത്തും ഗോൾ ശരാശരിയിൽ ഏറ്റവും ഒടുവിലുമാണ് അവർ ഗ്രൂപ്പിൽ.നൈജീരിയക്ക് എതിരെ 26ന് തങ്ങളുടെ അവവസാന മത്സരം ജയിക്കുക എന്നതിനൊപ്പം വലിയ ഭാഗ്യവും വേണം അവർക്ക് അവസാന 16ൽ ഉൾപ്പെടാൻ.

കേരളത്തിലെ മറ്റ് ടീമുകളുടെ ആരാധകർ അർജന്റീനയുടെ തോൽവി ശരിക്കും ആഘോഷിക്കുകയാണ്. ബ്രസീൽ ആരാധകരാണ് തോൽവിയിൽ മനസ്സ് നീറി ഇരിക്കുന്ന അർജന്റീന ആരാധകരുടെ മുറിവിൽ ഉപ്പ് തേക്കുന്നത്. ഫേസ്‌ബുക്കിലും സോഷ്യൽ മീഡിയയിലും ട്രോളുകൾ നിറയുന്നതിനൊപ്പം മലപ്പുറത്തും കോഴിക്കോടും കണ്ണൂരും പല സ്ഥലങ്ങളിലും അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായത് പോലയാണ് പല സ്ഥലങ്ങളിലം മറ്റ് ടീമുകളുടെ ആരാധകർ ആഘോഷിക്കുന്നത്.ശവപ്പെട്ടിയിൽ അർജന്റീനയുടെ കൊടി പുതപ്പിച്ചും അതിനടുത്ത് ഇരുന്ന് പരിഹാസ രൂപേണ പൊട്ടിക്കരഞ്ഞുമൊക്കെയാണ് ആരാധകർ പരസ്പരം കളിയാക്കുന്നത്.

ഫുട്‌ബോൾ ആരാധനയ്ക്കിടയിലെ ഇത്തരം രസകരമായ വെല്ലുവിളികളും പന്തയം വെപ്പുമൊക്കെ തമാശയായിട്ടും നേരം പോക്കായും ഒക്കെ കാണുമ്പോഴും കോട്ടയത്തെ ബിനു എന്ന ആരാധകന്റ ആത്മഹത്യ കുറിപ്പും പിന്നീടുള്ള തിരോധാനവും പോലുള്ള ദുഃഖകരമായ വാർത്തകളും ഇതിനിടയിൽ വരുന്നുണ്ട്. പന്തയം വെക്കലും മൊട്ടയടി ചലഞ്ചുമൊക്കെ ആസ്വാദ്യകരമാണെങ്കിലും ആത്മഹത്യയും അവിവേകവും ഫുട്‌ബോളിൽ കലർത്തരുത് എന്ന് തന്നെയാണ് ഭൂരിഭാഗം ആരാധകരും അഭിപ്രായപ്പെടുന്നത്.

അർജന്റീനയ്ക്കായി ആരാധകർ ഇത്ര കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കുന്നതും സാഹസിക പ്രകടനം നടത്തുന്നതും ആദ്യമല്ല. 2010 ലോകകപ്പിൽ അർജന്റീന ആരാധകനായ കോഴിക്കോട് സ്വദേശി നടത്തിയ വെല്ലുവിളി ലോകകപ്പ് വിജയിച്ചില്ലെങ്കിൽ നാട് വിടുമെന്നും പിന്നെ നാട്ടിലേക്ക് മടങ്ങി വരിക അർജന്റീന ലോക കിരീടം ഉയർത്തിയ ശേഷം മാത്രമായിരിക്കുമെന്നുമാണ്. 2014 ഫൈനലിൽ അർജന്റീന എത്തിയപ്പോൾ വിജയിക്കുമെന്നും ഇയാൾ നാട്ടിലേക്ക് മടങ്ങുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അന്ന് അത് ഉണ്ടായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP