Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വീഡനെ ക്വാർട്ടറിൽ പഞ്ഞിക്കിട്ട് ഇംഗ്ലീഷ് പടയോട്ടം സെമിയിലേക്ക്; സ്വീഡനെ തകർത്തത് `തല`കൊണ്ടടിച്ച രണ്ട് ഗോളിലൂടെ; ത്രീ ലയൺസ് ലോകകപ്പ് സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷം; 1966 ആവർത്തിക്കാനൊരുങ്ങി കിങ് കെയ്‌നും സംഘവും; ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനത്തിൽ ആരാധകർക്ക് ഉറക്കമില്ലാത്ത ആഘോഷത്തിന്റെ മറ്റൊരു രാത്രി കൂടി

സ്വീഡനെ ക്വാർട്ടറിൽ പഞ്ഞിക്കിട്ട് ഇംഗ്ലീഷ് പടയോട്ടം സെമിയിലേക്ക്; സ്വീഡനെ തകർത്തത് `തല`കൊണ്ടടിച്ച രണ്ട് ഗോളിലൂടെ; ത്രീ ലയൺസ് ലോകകപ്പ് സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷം; 1966 ആവർത്തിക്കാനൊരുങ്ങി കിങ് കെയ്‌നും സംഘവും; ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനത്തിൽ ആരാധകർക്ക് ഉറക്കമില്ലാത്ത ആഘോഷത്തിന്റെ മറ്റൊരു രാത്രി കൂടി

സ്പോർട്സ് ഡെസ്‌ക്‌

സമാറ: ലോകകപ്പ് ക്വാർട്ടറിലെ യൂറോപ്പ്യൻ പോരിൽ സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. ത്രീലയൺസ് ലോകകപ്പിന്റെ സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷമാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്വീഡനെ മുക്കിയത്. 31ാം മിനിറ്റിൽ ഹെഡറിലൂടെ ഹാരി മഗ്വറാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. 58ാം മിനിറ്റിൽ ഡെലെ അലി രണ്ടാം ഗോൾ നേടി. ഇംഗ്ലണ്ട അവസാനമായി സെമി കളിക്കുമ്പോൾ ഇന്ന് ടീമിലുല്‌ള ഭൂരിഭാഗം താരങ്ങളും ജനിച്ചിട്ടില്ല എന്നതാണ് രസകരമായ വസ്തുത. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകും ഇംഗ്ലണ്ട് എന്ന പ്രവചനം അക്ഷരം പ്രതി ശരിയാവുന്ന കാഴ്ചയാണ് സമാറയിൽ കണ്ടത്. 1966 ആവർത്തിച്ച് ടീം കിരീടം നേടും എന്ന വിശ്വാസത്തിലാണ് രാജ്യത്തെ ആരാധകർ ഇപ്പോൾ

ആദ്യ മിനിറ്റ് മുതൽ അക്രമണ ഫുട്‌ബോളാണ് ഇംഗ്ലണ്ട് തളിച്ചത്. അവരെ പിടിച്ച് നിർത്തുന്നതിൽ അര മണിക്കൂർ മാത്രമെ സ്വീഡിഷ് പ്രതിരോധം വിജയിച്ചുള്ളു.ഒടുവിൽ 30ാം മിനിറ്റിൽ ആദ്യ ഗോളും എത്തി.ഇടതു മൂലയിൽ നിന്നുള്ള ആഷ്ലി യങിന്റെ കോർണർ കിക്ക് സ്വീഡിഷ് പ്രതിരോധപ്പൂട്ട് തകർത്ത് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ മഗ്വയർ വലയിലേക്ക് ചെത്തിയിട്ടപ്പോൾ ഗോളി നിസ്സഹായനായി.ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലീഡ് ഉയർത്താൻ സുവർണ അവസരങ്ങൾ ലഭിച്ചങ്കിലും ഇംഗ്ലണ്ടിന് മുതലാക്കാനായില്ല.ആദ്യം മുതൽ അക്രമിച്ചായിരുന്നു ഇംഗ്ലീഷ് മുന്നേറ്റം. പ്രത്യാക്രമണത്തിലൂടെ സ്വീഡനും ഗോൾ അവസരങ്ങൾ ശ്രിഷ്ടിച്ച് മുന്നേറിയപ്പോൾ മത്സരം ആവേശകരമായി.

45ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലീഡുയർത്താൻ സുവർണാവസരം. ഓഫ്സൈഡ് കെണിയിൽ കുരുങ്ങാതെ ഒറ്റയ്ക്ക് പന്തുമായി റഹീം സ്റ്റെർലിങ് ബോക്സിനുള്ളിലേക്ക് ഓടിക്കയറിയപ്പോൾ മുന്നിൽ ഗോളി മാത്രം. ഗോളിയെയും വെട്ടിച്ച് സ്റ്റെർലിങ് ഷോട്ട് തൊടുത്തെങ്കിലും സ്വീഡിഷ് പ്രതിരോധത്തിൽ തട്ടി കോർണറിൻ കലാശിച്ചതിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ാം മിനിറ്റിൽ സ്വീഡൻ ഗോൾ മടക്കേണ്ടതായിരുന്നു. എന്നാൽ ഗോളി പിക്ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഇടതു വിങിൽ നിന്നും ബോക്സിനു കുറുകെ അഗസ്റ്റിൻസൺ നൽകിയ ക്രോസിൽ ബെർഗിന്റെ ക്രോസ് റേഞ്ച് ഹെഡ്ഡർ ഗോളി പിക്‌ഫോർഡ് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.59ാം മിനിറ്റിൽ ഡെലെ അലിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന് അവകാശിയായത്. ആദ്യ ഗോളിന് സമാനമായി ഈ ഗോളും ഹെഡ്ഡറിൽ നിന്നായിരുന്നു.കോർണറിനൊടുവിൽ ബോക്സിന് തൊട്ടരികിൽ നിന്നും ലിൻഗാർഡ് ചിപ്പ് ചെയ്ത് നൽകിയ പന്ത് വലതു മൂലയിൽ നിന്ന് അലി ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കിയപ്പോൾ സ്‌കോർ 2-0.

72ാം മിനിറ്റിൽ സ്വീഡന് ആദ്യ ഗോൾ മടക്കാൻ മികച്ച അവസരം. എന്നാൽ ഉജ്ജ്വല ഫോമിലുള്ള ഗോളി പിക്ഫോർഡിനെ മറികടക്കാൻ അവർക്കാവുന്നില്ല. ബോക്സിനുള്ളിൽ ബെർഗ് തൊടുത്ത ഇടം കാൽ ഷോട്ട് ഗോളാവുമെന്ന് ഉറപ്പിച്ചെങ്കിലും വായുവിൽ പറന്നുയർന്ന് കൈവിരൽ കൊണ്ട് പിക്ഫോർഡ് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പന്ത് തട്ടിയകറ്റി. മത്സരത്തിലുടനീളം മികച്ച പ്രകടനം തന്നെയാണ് ഇരുപത്തിനാല്കാരനായ ജോർദാൻ പിക്‌ഫോർഡ് പുറത്തെടുത്തത്.പലപ്പോഴും ഗോളെന്നുറച്ച് അവസരങ്ങളുമായി സ്വീഡിഷ് മുന്നേറ്റ നിര ഇരമ്പിയാർത്തപ്പോൾ പിക്‌ഫോർഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി.

ഗോൾ മടക്കാൻ സ്ലീഡനും കൂടുതൽ ഗോളടിക്കാൻ ഇംഗ്ലണ്ടും നിരന്തരം ശ്രമി്ച്ചപ്പോൾ കാണികൾക്ക് അ് വിരുന്നായി മാറി. ഇന്ന നടക്കുന്ന ക്രൊയേഷ്യ റഷ്യ മത്സരത്തിലെ വിജയികളെ ആണ് ഇംഗ്ലണ്ട് സെമിയിൽ നേരിടുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP