Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി

മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി

സ്പോർട്സ് ഡെസ്‌ക്

മോസ്‌കോ: 21ാമത് ഫുട്‌ബോൾ ലോകകപ്പ് ഫ്രാൻസ് വിജയിച്ചപ്പോഴും ഫൈനലിൽ പരാജയപ്പെട്ട ക്രൊയേഷ്യ തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ലോകകപ്പിന് മുൻപ് അവസാന 16ൽ പോലും ആരും ഉറപ്പിച്ച് പരയാതിരുന്ന അവർ രണ്ടാം സ്ഥാനവുമായി മടങ്ങുമ്പോൾ സംശയത്തിന് ഇടയില്ലാതെ തന്നെ പറയാം ക്രൊയേഷ്യ ഒരു ചെറിയ മീനല്ല. അർജന്റീനയും ഐസ്‌ലൻഡും നൈജീരിയയും ഉൾപ്പെട്ട ഗ്രൂപ്പിൽ അവർ പുറത്തേക്ക് പോകാൻ പോലും സാധ്യതയുണ്ടെന്നാണ് വിലയിരുത്തിയത്. എന്നാൽ ഏവരേയും ഞെട്ടിച്ച് അർജന്റീനയെ പോലും തരിപ്പണമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് അവർ പ്രീക്വാർട്ടറിൽ എത്തയത്.

പ്രീക്വാർട്ടറിൽ ഡെന്മാർക്കിനേയും ക്വാർട്ടറിൽ റഷ്യയേയും സെമിയിൽ ഇംഗ്ലണ്ടിനേയും പരാജയപ്പെടുത്തിയ അവർ ഫൈനലിലേക്ക് എത്തിയത് ഒറ്ര മത്സരം പോലും പരാജയപ്പെടാതെയാണ്. ജോതാക്കളായ ഫ്രാൻസ് പോലും ഒരു മത്സരം സമനില വഴങ്ങിയപ്പോഴാണ് ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.അവരുടെ സുവർണ്ണ തലമുറയുടെ യാത്ര ഒരു നാടോടി കഥ പോലെ മനോഹരമായിരുന്നു.ലൂക്കാ മോഡ്രിച്ചും ഇവാൻ റാക്കിറ്റിച്ചും മരിയോ മാൻസ്യൂക്കച്ചുമെല്ലാം ഓരോ ഫുട്‌ബോൾ ആരാകനും മെസിയും നെയ്മറും പോലെ പരിചിതരായത് അത്ര നിസ്സാര കാര്യമല്ല

ഈ ലോകകപ്പിൽ ഒരു പ്രതീക്ഷയുമില്ലാതെയാണ് അവർ എത്തിയത്. എന്നാൽ തോൽക്കാൻ ത്യയാറല്ലാത്ത അവരുടെ മനക്കട്ടിക്ക് മുന്നിൽ ലോക ചാമ്പ്യനമാർ പോലും നമിച്ച് പോകും. പിന്നിൽ നിന്ന മത്സരങ്ങളും സമനില വഴങ്ങിയ സ്ഥിതിയിൽ നിന്നുമെല്ലാം അവർ ജയിച്ച് കയറിയാണ് ഇവിടെ എത്തി നിൽക്കുന്നത്. കേരളത്തിൽ 2022ൽ ഉയരുന്ന ഫ്‌ളക്‌സുകളിൽ ക്രൊയേഷ്യയും സ്ഥാനം പിടിക്കും എന്ന് ഉറപ്പാണ്. അഭ്യന്തര ലീഗിൽ ശരാശരി ഒരു മത്സരത്തിന് മൂവായിരം പേർ മാത്രം എത്തുന്ന ഒരു രാജ്യമാണ് ഇന്ന് കീരിടത്തിന് തുല്യമായ രണ്ടാം സ്ഥാനവുമായി മടങ്ങുന്നത്. ക്രൊയേഷ്യയെന്നാൽ റാക്കിറ്റിച്ചെന്നും മോഡ്രിച്ചെന്നും മാത്രം കരുതിയവർക്ക് പുതിയ ഒരുപിടി താരങ്ങളേയും അവർ സമ്മാനിക്കുന്നു.

കാൽപ്പന്ത് കളിയുടെ ആവേശത്തിൽ തിമിർത്താടുന്ന മലപ്പുറത്ത് കാനേഷുമാരി കണക്ക് അനുസരിച്ചുള്ളത് 41 ലക്ഷം പേരാണ്. ഇതും വർഷങ്ങൾക്ക് മുമ്പുള്ള കണക്ക്. ഇപ്പോഴിത് 50 ലക്ഷം കവിഞ്ഞു കാണും. ഈ ഫുട്ബോൾ ഭ്രാന്ത് കാട്ടുന്ന കേരളത്തിലെ ജില്ലയായ മലപ്പുറത്തേതിന് സമാനമാണ് ക്രോയേഷ്യയിലെ ജനസഖ്യയും. അവിടെയുള്ളത് മലപ്പുറത്തേക്കാൾ കുറവ് ആളുകളും. 42 ലക്ഷം ജനസംഖ്യയുള്ള ക്രൊയേഷ്യയിലേക്കാണ് ഇന്ന് ഫുട്ബോൾ ആരാധകരുടെ കണ്ണ്. അർജന്റീനയും ജർമനിയും ബ്രസീലും സ്‌പെയിനും പോലെയുള്ള വൻ സ്രാവുകളുള്ള ലോകകപ്പിലാണ് അവർ താരകങ്ങളായി ഉയർന്ന് നിൽക്കുന്നത്.

തെക്കുകിഴക്കൻ യൂറോപ്പിലുള്ള ചെറിയ രാജ്യങ്ങളിലൊന്നാണ് ക്രൊയേഷ്യ. വെറും 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ യുഗോസ്ലാവ്യയുടെ കീഴിലായിരുന്നു 1991 വരെ. ബോസ്നിയ ഹെർസഗോവിനയും മാസിഡോണിയയും സ്ലോവേനിയയും സെർബിയയും മോണ്ടെനെഗ്രോയും ക്രൊയേഷ്യയും ഉൾപ്പെട്ടതായിരുന്നു യുഗോസ്ലാവ്യ. സോവിയറ്റ് യൂണിയൻ കഴിഞ്ഞാൽ ഏറ്റവും വലിയ കൂട്ടായ്മ. 1918-ൽ യുഗോസ്ലാവ്യയിൽ അംഗമായ ക്രൊയേഷ്യ വീണ്ടും സ്വാതന്ത്ര്യത്തിനായി രംഗത്തുവരുന്നത് യുഗോസ്ലാവ്യൻ പ്രസിഡന്റായ ജോസിപ് ബ്രോസ് ടിറ്റോ 1980-ൽ മരിക്കുന്നതോടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP